ഏറെ നാളത്തെ സ്വപ്‌നം പൂവണിഞ്ഞു. ഞാന്‍ ശരിക്കും ഭാഗ്യവതിയാണെന്ന് അനുശ്രീ; പുതിയ വീടിന്‍രെ പാലുകാച്ചലിന് എത്തിയത് നിരവധി താരങ്ങള്‍

മലയാളികള്‍ക്ക് ഏറെ ഇഷ്ടമുള്ള താരം തന്നെയാണ് അനുശ്രീ. വളരെ ചുരുക്ക കാലം കൊണ്ട് തന്നെ മലയാള സിനിമയിലെ മുന്‍നിര നായികയായി മാറാന്‍ അനുശ്രീക്ക് കഴിഞ്ഞു. സിനിമയിലേയ്ക്ക് പുതുമുഖ താരങ്ങളെ തേടുന്ന ഷോയിലൂടെയാണ് താരം സിനിമയിലെത്തുന്നത്. ഷോയുടെ ജഡ്ജായ സംവിധായകന്‍ ലാല്‍ജോസ് സാര്‍ തന്നെയാണ് സിനിമയിലേയ്ക്ക് അനുശ്രീയുടെ വഴി തുറന്നത്. ഡയമണ്ട് നെക്ലേസിലൂടെയാണ് താരം സിനിമയി ലെത്തുന്നത്. പിന്നീട് ഇങ്ങോട്ട് നിരവധി സിനിമകളില്‍ നായികയായും മറ്റ് പല വേഷങ്ങളും താരം ചെയ്തു.

ഇപ്പോഴും താരം അഭിനയത്തില്‍ സജീവമാണ്. അനുശ്രീ ഇപ്പോള്‍ തന്റെ പുതിയ വിശേഷം സോഷ്യല്‍ മീഡിയ യിലൂടെ പങ്കിട്ടിരിക്കുകയാണ്. കഴിഞ്ഞ ദിനമാണ് അനുശ്രീ സ്വന്തമായി ഉണ്ടാക്കിയ വീടിന്‍രെ പാലുകാച്ചല്‍ നടത്തിയത്. ഇത്രയും ചെറിയ പ്രായത്തിനുള്ളില്‍ വലിയ ഒരു സ്വപ്‌നം നേടിയെടുത്ത സന്തോഷത്തിലാണ് അനുശ്രീ. മാത്രമല്ല അനുശ്രീയുടെ സന്തോഷത്തില്‍ പങ്ക് ചേരാനും അനുഗ്രഹിക്കാനും നിരവധി താരങ്ങളും എത്തിയിരുന്നു.

ലാല്‍ജോസ്, ദിലീപ് നവദമ്പതികളായ സ്വാസികയും പ്രേം ജേക്കബ്, അദിതി രവി, ശിവദ, ഗ്രേസ് ആന്റണി, നിരഞ്ജന അനൂപ്, നിതിന്‍ രണ്‍ജി പണിക്കര്‍, അര്‍ജ്ജുന്‍ അശോകന്‍, വിഷ്ണു ഉണ്ണികൃഷ്ണന്‍, നിഖില വിമല്‍, ആര്യ ബാബു, സുരഭി ലക്ഷ്മി, നമിത പ്രമോദ്, സണ്ണി വെയിന്‍, അനന്യ, അപര്‍ണ ബാലമുരളി, ഉണ്ണി മുകുന്ദന്‍ തുടങ്ങിയവര്‍ എല്ലാം അനുശ്രീയുടെ സന്തോഷത്തില്‍ പങ്കുചേര്‍ന്നു. ‘എന്റെ ഏറ്റവും പ്രിയപ്പെട്ട ആളുകള്‍ ക്കൊപ്പം, എന്റെ പുതിയ വീട്ടില്‍ മനോഹരമായ ഒരു സായാഹ്നം പങ്കുവയ്ക്കാന്‍ കഴിഞ്ഞതില്‍ ഞാന്‍ ശരിക്കും ഭാഗ്യവതിയാണ്. ഇനിയുള്ള എന്റെ ജീവിതം കാലം മുഴുവന്‍ നെഞ്ചേറ്റാന്‍ ഈ ഒരു ദിവസം മുഴുവനുണ്ട്. പ്രിയപ്പെട്ടവര്‍ക്കെല്ലാം നന്ദി” എന്നാണ് അനുശ്രീ വീഡിയോ പങ്കുവച്ചുകൊണ്ട് ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്.

താന്‍ ഇപ്പോള്‍ വളരെ സന്തോഷത്തിലാണെന്നും ഏറെ നാളത്തെ സ്വപ്‌നമായിരുന്നു ഇപ്പോള്‍ പൂവണിഞ്ഞത്. എല്ലാവരോടും വലിയ നന്ദിയുണ്ടെന്നും വീട് നിര്‍മ്മിച്ച് നല്‍കിയ വില്ല ഗ്രൂ്പ്പിനും ഇന്റീരിയല്‍ ചെയ്തവര്‍ക്കും വളരെ നന്ദിയുണ്ടെന്നും താരം പറയുന്നനുു എന്‍രെ വീട് എന്ന് എല്ലാവരും പറയുമെങ്കിലും ആരും അത്തരം പേര് വീടിന് ഇടില്ലെന്നും എന്നാല്‍ താന്‍ അത്തരം ഒരു പേര് വീട് നല്‍കിയത് തന്റെ വീടായതിനാലാണെന്നും താരം പറയുന്നു.

Comments are closed.