അര്‍ച്ചന സുശീലന്റെ മകന്‍ അയാന് നൂലുകെട്ട്. കേരള സാരിയില്‍ അതീവ സുന്ദരിയായി അര്‍ച്ചന; ആശംസകളുമായി പ്രിയപ്പെട്ടവര്‍

അര്‍ച്ചന സുശീലന്‍ എന്ന താരം ആരാധകര്‍ക്ക് വലിയ ഇഷ്ടമുള്ള താരമാണ്. ഇപ്പോള്‍ അഭിനയത്തില്‍ താരം സജീവമല്ലെങ്കിലും സോഷ്യല്‍ മീഡിയയില്‍ വളരെ ആക്ടീവാണ് താരം. അമേരിക്കയില്‍ സ്ഥിര താമസമാക്കി യിരിക്കുകയാണ് അര്‍ച്ചന ഇപ്പോള്‍. കഴിഞ്ഞ ദിവസമാണ് താരത്തിന് ഒരു മകന്‍ ജനിച്ചത്. ജനിച്ചു ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ തന്നെ താരം തന്റെ കുട്ടിയുടെ മുഖം പരിചയപ്പെടുത്തിയിരുന്നു. ഇപ്പോഴിതാ തന്റെ കുട്ടിയു ടെ നൂലുകെട്ട് താരം നടത്തിയിരിക്കുകയാണ്. അതിന്‍രെ വിശേഷങ്ങള്‍ അര്‍ച്ചന പങ്കിട്ടിരിക്കുകയാണ്.

അര്‍ ച്ചന ആദ്യം വിവാഹിത ആയിരുന്നു. എന്നാല്‍ ബിഗ് ബോസില്‍ നിന്നും തിരികെ എത്തിയശേഷം അര്‍ച്ച നയുടെ വിവാഹബന്ധം തകരുകയും ഇനി വിവാഹം വേണ്ട എന്ന തരത്തില്‍ താരം ജീവിക്കുകയുമായിരുന്നു. എന്നാല്‍ പിന്നീട് തന്‍രെ താല്‍പര്യം മാറുകയും മാട്രിമോണിയല്‍ സൈറ്റ് വഴി താരം അമേരിക്കയില്‍ സെറ്റി ലായ പ്രവീണിനെ കണ്ടെത്തുകയും വിവാഹം കഴിക്കുകയുമായിരുന്നു. വിവാഹവും അമേരിക്കയില്‍ വെച്ചാ യിരുന്നു.

അര്‍ച്ചനയ്ക്കും പ്രവീണിനും അയാന്‍ എന്ന മകനും ജനിച്ചിരുന്നു. കുഞ്ഞിന്റെ നൂലുകെട്ട് ചടങ്ങിന്റെ വിശേ ഷങ്ങളും ചിത്രങ്ങളും അര്‍ച്ചന പങ്കിട്ടിരിക്കുകയാണ്. വലിയ ആര്‍ഭാടങ്ങളൊന്നും ഇല്ലാതെ ചെറിയൊരു ചടങ്ങാ യിട്ടാണ് അമേരിക്കയിലെ വീട്ടില്‍ മകന്റെ നൂലുകെട്ട് അര്‍ച്ചന നടത്തിയത്. കേരളത്തനിമയിലാണ് മകന്‍രെ നൂലുകെട്ട് അര്‍ച്ചന നടത്തിയത്.

വളരെ സുന്ദരിയായിട്ടാണ് അര്‍ച്ചനയും ചടങ്ങിനെത്തിയത്. സാരിയില്‍ അതീവ സുന്ദരിയായിട്ടാണ് താരം എത്തിയത്. അര്‍ച്ചന നേരത്തത്തേക്കാളും വളരെ സുന്ദരിയായി എന്നും വലിയ സന്തോഷവതിയാണെന്നും ആരാധകരും പറയുന്നു. അര്‍ച്ചനയും കുഞ്ഞും പ്രവീണുമൊക്കെ എന്നും സന്തോഷമായി തന്നെ ഇരിക്കട്ടെയെ ന്നും മകന്‍ മിടുക്കനായി വളരട്ടെയെന്നും ആരാധകരും ആശംസിക്കുകയാണ്.

Comments are closed.