
വിവാഹം ഉണ്ടാകും. ഇപ്പോള്‍ പ്രണയത്തിലാണ്, സിനിമാ ലൊക്കേഷനില്‍ വച്ചാണ് ഞങ്ങള്‍ കണ്ട് മുട്ടിയത്; അരിസ്‌റ്റോ സുരേഷ്
ആക്ഷന്‍ ഹീറോ ബിജു എന്ന സിനിമയിലൂടെ മലയാളികളുടെ പ്രിയതാരമായി മാറിയ നടനാണ് അരിസ്റ്റോ സുരേഷ്. പിന്നെ ഉദാഹരണം സുജാത എന്ന സിനിമയിലും അരിസ്റ്റോ ചെറിയ വേഷം ചെയ്തിരുന്നു. പിന്നീട് അദ്ദേഹം ബിഗ് ബോസിലും എത്തിയിരുന്നു. പ്രായം കുറെ ആയിട്ടും വിവാഹം കഴിക്കാത്ത വ്യക്തി ആയതി നാല്‍ എന്താണ് വിവാഹം വൈകുന്നതെന്നാണ് എല്ലാവരും അരിസ്റ്റോയോട് ചോദിച്ചത്.

തനിക്ക് വിവാഹ പ്രായം ആയിട്ടില്ലെന്നും വിവാഹം കഴിക്കുമ്പോള്‍ എല്ലാവരെയും അറിയിക്കുമെന്നും അരിസ്‌റ്റോ പറഞ്ഞിരുന്നു. പല പ്പോഴും അരിസ്‌റ്റോയുടെ വിവാഹ വാര്‍ത്തയെ പറ്റി പല വ്യാജ വാര്‍ത്തകളും വന്നിരുന്നു. എന്നാല്‍ ഇപ്പോഴിതാ വിവാഹിതനാകാന്‍ പോകുന്നുവെന്ന സന്തോഷം താരം തന്നെ പങ്കിടുകയാണ്.

മാസ്റ്റര്‍ ബിന്‍ ചാനലിനോടാണ് താരത്തിന്റെ ഈ തുറന്ന് പറച്ചില്‍. വിവാഹത്തിന് അതിന്റെതായ സമയം ഉണ്ട് അത് നടക്കേണ്ട സമയം നടക്കുമെന്നും, വിവാഹം ഉണ്ടാകുമെന്നും അരിസ്റ്റോ പറയുന്നു. പ്രണയം ഇപ്പോഴുണ്ട്. പക്ഷേ കാമുകിയുടെ പേര് ഇപ്പോള്‍ വെളിപ്പെടുത്താനാവില്ല. സിനിമയില്‍ വന്നശേഷമാണ് പ്രേമത്തെക്കുറിച്ച് മനസിലാകുന്നത്. അതിനുമുന്‍പേ പോലീസ് സ്റ്റേഷനും, കോടതിയും, ആശുപത്രിയിലുമൊക്കെ ആയി ജീവിതം പോകുകയായിരുന്നു. ഈ കാമുകിയെ താന്‍ വളച്ചെടുത്തതാണ്.

എന്നെക്കാളും കുറച്ചുവയസ്സ് ഇളയതാണ്. വിവാഹം കഴിച്ചിട്ടില്ല. ആ ആള് ജീവിക്കുന്നത് മരിച്ചുപോയ അവരുടെ സഹോദരിയുടെ മക്കള്‍ക്ക് വേണ്ടിയാണ്. അങ്ങനെ ഒരാളെ എനിക്ക് ഇഷ്ടമായി. കാമുകിയെ കണ്ടത് സിനിമാ ലൊക്കേഷനില്‍ വച്ചാണ്. വിവാഹത്തെ പറ്റി ചോദിച്ചപ്പോല്‍ ഇപ്പോള്‍ വേണ്ട കുറച്ചുസമയം കഴിഞ്ഞു മതി എന്നാ ണ് പറഞ്ഞത്. ഇനി അയാളുടെ തീരുമാനത്തിനാണ് എല്ലാം വിട്ടിരിക്കുന്നത്. സിനിമ സംവിധാനം ചെയ്യണമെന്ന് എനിക്കുണ്ട്. അത് കഴിഞ്ഞിട്ടാകാം വിവാഹമെന്നാണ് ഞാന്‍ തീരുമാനിച്ചിരിക്കുന്നത്. വിവാഹത്തിനായി എന്‍രെ രൂപമോ മറ്റോ ഞാന്‍ മാറ്റില്ല. ആര് പറഞ്ഞാലുമെന്ന് താരം പറയുന്നു.