മുന്‍ ഭര്‍ത്താവ് എപ്പോഴും തന്‍രെ നല്ല സുഹൃത്താണ്. മുന്‍ കാമുകന്‍ വിവാഹം കഴിച്ച് ജീവിക്കുകയാണ്, അവര്‍ക്കെന്തെങ്കിലും സംഭവിച്ചു എന്ന് കേട്ടാല്‍ ലോകത്തിലെ ഏറ്റവും സന്തോഷവതി ഞാനായിരിക്കും; ആര്യ

നിരവധി സീരിയലുകളില്‍ അഭിനയിച്ചിട്ടുണ്ടെങ്കിലും ബഡായി ബംഗ്ലാവ് എന്ന ഷോയിലൂടെ വന്‍ ആരാധകരെ നേടിയെടുത്ത താരമാണ് ആര്യ ബാബു. ബഡായി ആര്യ എന്ന് തന്നെയാണ് താരം അറിയപ്പെടുന്നത്. ബിഗ് ബോ സിലും താരം ഉണ്ടായിരുന്നു. സിനിമയിലും താരം സജീവമാണ്. അതിലുപരി കാഞ്ചീവരം എന്ന വസ്ത്ര ശാല യുടെ സിഇഒയുമാണ്. കൂടാതെ അറോറ എന്ന ബോട്ടിക്കും താരത്തിനുണ്ട്. ആര്യയുടെ വ്യക്തി ജീവിതം എല്ലാവ ര്‍ക്കും അറിയാവുന്നതാണ്. ആര്യ പ്രണയിച്ചാണ് വിവാഹം ചെയ്തത്. 18ആം വയസില്‍ ആയിരുന്നു താരത്തിന്‍രെ ആദ്യ വിവാഹം. സ്‌കൂലില്‍ പഠിക്കുമ്പോള്‍ തുടങ്ങിയ താരത്തിന്‍രെ പ്രണയം പിന്നീട് വിവാഹത്തിലെത്തുക യായിരുന്നു. സീരിയല്‍ താരമായിരുന്ന അര്‍ച്ചന സുശീലന്റെ സഹോദരന്‍ രാഹുലായിരുന്നു താരത്തിന്‍രെ ആദ്യ ഭര്‍ത്താവ്. പിന്നീട് ആര്യ മറ്റൊരു പ്രണയത്തിലേയ്ക്ക് പോവുകയായിരുന്നു.

 ആ ബന്ധം ലിവിങ് റിലേഷനിലായിരുന്നു. ബിഗ് ബോസില്‍ താരം അക്കാര്യം തുറന്ന് പറഞ്ഞിരുന്നു. എന്നാല്‍ ബിഗ് ബോസിന് ശേഷം സംഭവിച്ചത് മറ്റൊന്നായിരുന്നു. ആര്യയുടെ മുന്‍ ഭര്‍ത്താവ് മറ്റൊരു വിവാഹം കഴി ച്ചിരുന്നു. എന്നാലും മകളുടെ എല്ലാ കാര്യങ്ങളും രാഹുലും താനും ഒരുമിച്ചാണ് നോക്കുന്നതെന്ന് ആര്യ പറ യുന്നു. സൈന സൗത്ത് പ്ലസിനോടാണ് പ്രതികരണം. മുന്‍ ഭര്‍ത്താവ് എപ്പോഴും തന്‍രെ നല്ല സുഹൃത്താണ്. ഞങ്ങള്‍ തമ്മില്‍ വളരെ ചെറുപ്പത്തിലേ പരിചയമുള്ളവരാണ്. അന്ന് തൊട്ട് അദ്ദേഹം നല്ലൊരു മനുഷ്യനും സുഹൃത്തുമാണ്. അത് ഇന്നും തുടരുന്നു. ഏറ്റവും പ്രധാനം എന്റെ മകളുടെ അച്ഛനാണ്. എന്തൊക്കെ പറഞ്ഞാലും അദ്ദേഹമാണ് ബയോളജിക്കല്‍ ഫാദര്‍.

ആ റിലേഷന്‍ഷിപ്പ് ബ്രേക്ക് ചെയ്യാന്‍ ഞാന്‍ ആരുമല്ല. അച്ഛനും മകളും തമ്മിലുള്ള റിലേഷന്‍ഷിപ്പ് പൂര്‍ണമായും അവര്‍ക്ക് അവകാശപ്പെട്ടതാണ്. ഞങ്ങള്‍ മൂന്ന് പേരും സുഹൃത്തുക്കളെ പോലെയാണ്. അത് അങ്ങനെ തന്നെ തുടരാനാണ് തീരുമാനം. മുന്‍ കാമുകന്‍ തനിക്ക് പ്രതീക്ഷ തന്ന് കൊണ്ടിരിക്കുകയായിരുന്നു. എനിക്കിത് പറ്റില്ല, ഞാന്‍ വേറൊരു റിലേഷന്‍ഷിപ്പിലാണെന്ന് പറയാമായിരുന്നു. എന്നാല്‍ അതിന് പകരം ഞാന്‍ ചോദ്യം ചെയ്യുമ്പോള്‍ ആരാണ് ഇതൊക്കെ പറയുന്നത്, എത്ര മാത്രം ഞാന്‍ നിന്നെ സ്‌നേഹിക്കുന്നുണ്ടെന്ന് നിനക്കറിയാം, ഒരുമിച്ച് ജീവിതം തുടങ്ങാന്‍ പോകുകയാണെന്ന് നിനക്കറിയാം എന്നാണ് അയാള്‍ പറഞ്ഞ് കൊണ്ടിരുന്നത്. ഞാനപ്പോഴും കാത്തിരുന്നു. എന്നെ ബിഗ് ബോസില്‍ പറഞ്ഞയച്ചതും അയാളായിരുന്നു.

എന്നാല്‍ പിന്നീട് ഷോയില്‍ നിന്ന് തിരിച്ചെത്തിയപ്പോഴാണ് കാമുകനും സുഹൃത്തും തന്നെ ചതിക്കുകയാ യിരുന്നുവെന്നും ആ ഘട്ടത്തില്‍ മാനസിക സമ്മര്‍ദ്ദം തന്നെ താന്‍ നേരിട്ടുവെന്നും താരം പറയുന്നു.എപ്പോള്‍ അവര്‍ വിവാഹം കഴിച്ച് സുഖമായി ജീവിക്കുകയാണെന്നും പങ്കാളി മറ്റൊരു ബന്ധത്തിലാണെന്ന് അറി ഞ്ഞപ്പോള്‍ രണ്ട് പേരെയും വെടി വെച്ച് കൊല്ലണമെന്ന് തോന്നിയെന്നും ഇന്നും അതാണെന്റെ മാനസികാ വസ്ഥ. അവര്‍ക്കെന്തെങ്കിലും സംഭവിച്ചു എന്ന് കേട്ടാല്‍ ലോകത്തിലെ ഏറ്റവും സന്തോഷവതി ഞാനായി രിക്കുമെന്നും ആര്യ പറയുന്നു.

Comments are closed.