23കാരിയുടെ അമ്മ 47 ആം വയസില്‍ വീണ്ടും ഗര്‍ഭിണി ആയപ്പോള്‍ നെഗറ്റീവ് കമന്റുകളാണ് കൂടുതല്‍ വന്നത്. അമ്മയ്ക്ക് ഡിപ്രഷന്‍ വരുമോ എന്ന് പേടിച്ചിരുന്നു. എന്നാല്‍ അമ്മ ബോള്‍ഡായി; കുഞ്ഞനുജത്തിയുടെ പിറന്നാള്‍ ദിനത്തില്‍ ആര്യ പാര്‍വ്വതി

ഇവള്‍ ഗായത്രി, ചെമ്പട്ട് എന്നീ പരമ്പരകളിലൂടെ ആരാധകരുടെ പ്രിയപ്പെട്ട താരമായി മാറിയ യുവ നടിയാണ് ആര്യ പാര്‍വ്വതി. ആര്യ സോഷ്യല്‍ മീഡിയയിലും വളരെ സജീവമാണ്. നല്ല നര്‍ത്തകിയുമാണ് ആര്യ. ആര്യ ഒരു വര്‍ഷത്തിന് മുന്‍പാണ് തന്‍രെ അമ്മ വീണ്ടും ഗര്‍ഭിണിയായെന്ന വിശേഷം തന്‍രെ സോഷ്യല്‍ മീഡിയയിലൂടെ പങ്കിട്ടത്. അമ്മയും അച്ഛനും തന്നെ എട്ടുമാസം ഈ വിവരം അറിയിച്ചില്ലെന്നും അറിഞ്ഞപ്പോള്‍ വലിയ സങ്കടമാ ണ് ഉണ്ടായതെന്നും താരം പറയുന്നു.

23ആമത്തെ വയസില്‍ അമ്മ വീണ്ടും ഗര്‍ഭിണിയായ സന്തോഷം വളരെ വലുതായിരുന്നു ആര്യയ്ക്ക്. അവസാ നം ഒരു അനുജത്തിയുണ്ടായപ്പോള്‍ രണ്ടും കൈയ്യും നീട്ടി സ്വീകരിക്കു കയും അമ്മയ്ക്ക് എല്ലാവിധ പിന്തുണ യും ശിശ്രൂഷയും നല്‍കി നോക്കുകയും കുഞ്ഞനിയത്തിയെ കൈയ്യില്‍ തന്നപ്പോള്‍ ചേച്ചിയല്ല അമ്മയായ ഫീ ലായിരുന്നു തനിക്കെന്നും താരം പറയുന്നു. ഇപ്പോഴിതാ അനുജത്തിയുടെ ഒന്നാം പിറന്നാള്‍ കുടുംബം വന്‍ ഗംഭീരമാക്കിയിരിക്കുകയാണ്.

47 ആം വയസില്‍ 23കാരിയുടെ അമ്മ വീണ്ടും ഗര്‍ഭിണി ആയപ്പോള്‍ എല്ലാവരും എന്നെ കുറ്റപ്പെടുത്തും എന്നാ ണ് വിചാരിച്ചത്. എന്റെ മകള്‍ ഇങ്ങിനെ ഒരു സോഷ്യല്‍ സര്‍ക്കിളില്‍ നിന്നത് കൊണ്ടാണ് ഞാന്‍ ഗര്‍ഭിണി ആയപ്പോള്‍ അത് ഇത്ര വാര്‍ത്ത ആകാന്‍ കാരണം. പക്ഷെ ഇപ്പോള്‍ എന്റെ അഭിമുഖങ്ങള്‍ ഡോക്ട്ടര്‍മാര്‍ അബോര്‍ഷന് വേണ്ടി അവരെ സമീപിക്കുന്ന ആളുകള്‍ക്ക് കാണിച്ചുകൊടുക്കാറുണ്ട് എന്ന് പറയുന്നത് കേള്‍ക്കുമ്പോള്‍ വളരെ സന്തോഷവും അഭിമാനം തോന്നാറുണ്ട്.

നിരവധി ആരാധകര്‍ സോഷ്യല്‍ മീഡിയയില്‍ പാലുവിനുണ്ട്. അമ്മയ്ക്ക് പ്രസവശേഷം ഡിപ്രെഷന്‍ വരുമോ എന്നൊക്കെ ഞാന്‍ പേടിച്ചിരുന്നു. എന്നാല്‍ അമ്മ കുറച്ച് കൂടി ബോള്‍ഡായി. അമ്മ ഗര്‍ഭിണി ആണെന്ന വാര്‍ത്ത വന്നപ്പോള്‍ ആകെ ഒരു നെഗറ്റിവ് കമന്റ് ആയിരുന്നു വന്നത്. അത് ഞാന്‍ കണ്ടിട്ടും അച്ഛനും അമ്മയ്ക്കും കാണിച്ചു കൊടുക്കാതിരിക്കുകയായിരുന്നു . പക്ഷെ അച്ഛന്‍ അത് കണ്ടിട്ട് മറുപടി പറഞ്ഞുവെന്നും താരം പറയുന്നു. പിന്നീട് ആര്യയും പ്രതകിരിച്ചിരുന്നു. വളരെ സന്തോഷമാണ് തനിക്കെന്നും ആര്യ കൂട്ടിച്ചേര്‍ക്കുന്നു.

Comments are closed.