അസീസ് എന്നെ അനുകരിക്കുന്നത് ഉള്‍കൊള്ളാന്‍ കഴിയുന്നില്ല. എന്നാല്‍ അത് നിര്‍ത്തണമെന്ന് താന്‍ പറഞ്ഞിട്ടില്ല, എല്ലാവരുടെയും മുന്നില്‍ വച്ച് അനുകരിക്കുമ്പോള്‍ നന്നായിട്ടില്ല എന്ന് പറയുന്നത് മോശമാണ്, അതാണ് നല്ലതെന്ന് പറഞ്ഞത്; അശോകന്‍

നടന്‍ അശോകനെ പറ്റി മലയാളികളോട്‌ എടുത്തു പറയേണ്ടതില്ല. അത് പോലെ തന്നെയാണ് മിമിക്രി കലാകാ രന്‍ ആയ അസീസ്. അസീസ് കോമഡി സ്റ്റാര്‍സിസൂടെയാണ് ആരാധക ശ്രദ്ധ നേടുന്നത്. അടുത്തിടെയിറങ്ങിയ കണ്ണൂര്‍ സ്‌ക്വഡ് എന്ന ചിത്രത്തില്‍ അസീസ് ചെയ്ത കഥാപാത്രം ഏറെ ശ്രദ്ധ നേടിയിരുന്നു. വേദിയിലൂടെ വന്ന അസീസ്് ഇപ്പോള്‍ സിനിമയിലും വളരെ സജീവമാണ്. കഴിഞ്ഞ ദിവസം സിനിമ പ്രമോഷന് എത്തിയപ്പോള്‍ താന്‍ ഇനി അശോകന്‍ ചേട്ടനെ അനുകരിക്കില്ലെന്ന് പറഞ്ഞിരുന്നു. അശോകന്‍ മുന്‍പ് കൗമുദിക്ക് നല്‍കിയ അഭിമുഖത്തില്‍ കലാകാരന്‍മാര്‍ നടന്‍മാരെ അനുകരിക്കുമ്പോള്‍ ആരെയും കളിയാക്കരുതെന്നും തന്നെ കളിയാക്കുന്നത് പോലെയാണ് അസീസ് അനുകരിക്കുന്നതെന്നും തനിക്ക് അത് ഇഷ്ടമല്ലെന്നും താരം തുറന്ന് പറഞ്ഞിരുന്നു. അശോകന്‍ തന്‍രെ അനുകരണത്തെ പറ്റി പറയുന്ന വീഡിയോ താന്‍ കണ്ടിരുന്നുവെന്ന് അസീസ് പറഞ്ഞു. ഒരാളെ അനുകരിക്കുമ്പോള്‍ അത് അരോചകമായി തോന്നുന്നു ണ്ടെങ്കില്‍ അത് തുറന്ന് പറയാം. അഭിപ്രായ സ്വാതന്ത്ര്യമാണ്. അദ്ദേഹത്തിന് അത് തോന്നിയതു കൊണ്ടാകും.

അത് അദ്ദേഹത്തിന്റെ ഇഷ്ടമാണ്. പക്ഷെ ഇനി അശോകേട്ടനെ അനുകരിക്കില്ല എന്ന തീരുമാനം ഞാനെടുത്തു. നിര്‍ത്തി. ഇനിയില്ല എന്നാണ് അസീസ് പറയുന്നത്. അശോകന്‍ ചേട്ടനെ പോലെയുള്ള ആര്‍ട്ടിസ്റ്റുകളെ ജനങ്ങളെ ഓര്‍പ്പിക്കുന്നത് ഇതുപോലെയുള്ള മിമിക്രി ക്കാരാണ്. സ്റ്റേജില്‍ വൈഡായി ഓഡിയന്‍സ് ഇരിക്കുമ്പോള്‍ അവ രിലേക്ക് എത്തിക്കാന്‍ ഇച്ചിരി ഓവറായിട്ട് ചെയ്യേണ്ടി വരും. അദ്ദേഹത്തിന്റെ കൂടെ ഞാന്‍ വേദി പങ്കിട്ടിട്ടുണ്ട്. അസീസ് ചെയ്യുന്നത് എനിക്ക് ഇഷ്ടമാണെന്ന് അദ്ദേഹം തന്നെ എന്നോട് പറഞ്ഞിട്ടുണ്ട്. ഇപ്പോള്‍ എന്ത് പറ്റിയെന്ന് അറിയില്ലെന്നും അസീസ് കൂട്ടിച്ചേര്‍ത്തിരുന്നു. ഇപ്പോഴിതാ അസീസിന്‍രെ പറച്ചിലിനെതിരെ വീണ്ടും രംഗത്തെത്തിയിരിക്കുകയാണ് അശോകന്‍.

അസീസ് തന്നെ അനുകരിക്കുന്നത് ഉള്‍കൊള്ളാന്‍ കഴിയുന്നില്ലെന്നും എന്നാല്‍ അദ്ദേഹത്തിനോട് ഇത് നിര്‍ത്ത ണമെന്ന് പറഞ്ഞിട്ടില്ലെന്നും അശോകന്‍ പറയുന്നു. തന്നെ അനുകരിച്ചത് നന്നായിട്ടില്ലെന്ന് സത്യസന്ധമായി തന്നെയാണ് പറഞ്ഞത്. മുന്‍പ് ചിലപ്പോള്‍ അനുകരണം കൊള്ളാമെന്ന് പറഞ്ഞിട്ടുണ്ടാകും, എല്ലാവരുടെയും മുന്നില്‍ വച്ച് അനുകരിക്കുമ്പോള്‍ നന്നായിട്ടില്ല എന്ന് പറയുന്നത് മോശമല്ലേയെന്നും അശോകന്‍ പറഞ്ഞു. യുടോക്ക് എന്ന ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് അശോകന്‍ ഇക്കാര്യം വ്യക്തമാക്കിയത്. എന്നെ ഇമിറ്റേറ്റ് ചെയ്തതിന് കൃത്യമായ മറുപടി ഞാന്‍ കൊടുത്തതാണ്. ഇനി അതിനെക്കുറിച്ച് ഒരു വിവാദം ഉണ്ടാക്കണമെന്നില്ല.

വിവാദം ഉണ്ടായാലും എനിക്ക് ആ കാര്യത്തില്‍ വിഷമം ഒന്നുമില്ല. ഞാന്‍ കറക്റ്റ് ആയിട്ട് സത്യസന്ധമായ കാര്യമാണ് പറഞ്ഞത്. അസീസ് നല്ല മിമിക്രി ആര്‍ട്ടിസ്റ്റ് ആണ്. നല്ല കലാകാരനാണ്. അത് തന്നെയാണ് ഞാന്‍ പറഞ്ഞത്. എന്നാല്‍ ചില സമയങ്ങളില്‍ എന്നെ ചെയ്യുന്നത് എനിക്ക് ഉള്‍ക്കൊള്ളാന്‍ പറ്റുന്നില്ല,’അത് കളിയാക്കി അധിക്ഷേപിച്ച് കാണിക്കുന്ന പോലെ തോന്നിയിട്ടുണ്ട്. അസിസ് എന്നെ കാണിക്കുന്നത് ഇഷ്ടമല്ല എന്ന് പറയാന്‍ കാരണം അതാണ്. ഇപ്പോള്‍ എനിക്ക് പറയാന്‍ തോന്നിയപ്പോള്‍ പറഞ്ഞെന്നേയുള്ളൂ. എന്റെ അഭിപ്രായം ഞാന്‍ ചാനലില്‍ പറഞ്ഞത് തന്നെയാണ്. അത് തന്നെയാണ് എനിക്ക് ഇപ്പോഴും പറയാനുള്ളതെന്നും അശോകന്‍ വ്യക്തമാക്കി.

Comments are closed.