അസിന്‍ വിവാഹ മോചനത്തിലേയ്‌ക്കോ? ഭര്‍ത്താവിന്റെ ചിത്രങ്ങള്‍ തന്റെ സോഷ്യല്‍ മീഡിയയില്‍ നിന്ന് നീക്കം ചെയ്ത് താരം; ഞെട്ടലോടെ ആരാധകര്‍

മലയാള സിനിമ തെന്നിന്ത്യ മുഴുവന്‍ അറിയപ്പെടുന്ന നടിമാരായി തീര്‍ന്നവരാണ് അസിനും നയന്‍ താരയു മൊക്കെ, ഇപ്പോള്‍ സിനിമയില്‍ സജീവല്ലെങ്കിലും അസിനെ എല്ലാവര്‍ക്കും ഇഷ്ടമാണ്. തിരുവല്ല ക്കാരിയയാ അസിന്‍ മോഡലിങ്ങിലൂടെയാണ് സിനിമയിലെത്തുന്നത്. അസിന്റെ ആദ്യ സിനിമ നരേന്ദ്രന്‍ മകന്‍ ജയകന്തന്‍ വക എന്ന സിനിമയായിരുന്നു. പിന്നീട് തെലുങ്കിലേയ്ക്ക് അസിന്‍ ചേക്കേറി. പിന്നീട് തമിഴ്, കന്നഡ തുടങ്ങി മറ്റ് തെന്നിന്ത്യന്‍ ഭാഷകളിലും തിളങ്ങി. ചെന്നിടത്തെല്ലാം ചെയ്ത സിനിമകള്‍ ഒന്നിനൊന്നിന് മികച്ചതായതിനാല്‍ തന്നെ അസിന്‍ തെന്നിന്ത്യയിലെ മുന്‍നിര താരമായി. പോക്കിരി, ഗജിനി എന്നീ സിനിമകള്‍ അസിന്റെ കരിയറിലെ വലിയ നാഴികക്കല്ലുകളായി മാറി.

ഗജനി ഹിന്ദിയിലേയ്ക്ക് മാറ്റിയതോടെ ബോളിവുഡിലേയ്ക്കും അസിന്‍ ചേക്കേറി. തുടര്‍ന്ന് മറ്റ് പല ഹിന്ദി ചിത്രങ്ങളുടെയും ഭാഗമായി അസിന്‍ മാറി. വിവാഹ ശേഷമാണ് അസിന്‍ അഭിനയത്തില്‍ നിന്ന് പിന്‍മാറുന്നത്. അസിന്‍ വിവാഹം കഴിച്ചത് കോടീശ്വരനായ മൈക്രോമാക്സ്- റെവോള്‍ട്ട് ബ്രാന്‍ഡുകളുടെ മേധാവിയായ രാഹുല്‍ ശര്‍മ്മയെ വിവാഹം ചെയ്തത്.2016ല്‍ ആയിരുന്നു അസിന്റെ വിവാഹം വളരെ ആര്‍ഭാടത്തോടെ നടന്നത്. 2017ല്‍ അസിന്‍-രാഹുല്‍ ശര്‍മ്മ ദമ്പതികള്‍ക്ക് ഒരു പെണ്‍കുഞ്ഞ് പിറന്നു.

അരിന്‍ എന്നാണ് കുട്ടിക്ക് പേരിട്ടിരിക്കുന്നത്. ഇടയ്ക്ക് തന്റെ സോഷ്യല്‍ മീഡിയ പേജില്‍ കുട്ടിയുടെ ചിത്രം താരം പങ്കിടാറുണ്ട്. ഭര്‍ത്താവിനൊമുള്ള ചിത്രങ്ങളും പങ്കിടാറുണ്ട്. ഇപ്പോഴിതാ അസിന്‍ തന്റെ പേജില്‍ നിന്ന് ഭര്‍ത്താവിന്‍രെ ചിത്രങ്ങളെല്ലാം നീക്കം ചെയ്തിരിക്കുകയാണ്. അസിന്‍ വിവാഹ മോചനത്തിലേയ്ക്ക് കടക്കുക യാണെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍.

നിലവില്‍ കുട്ടിയുമായി മാതാപിതാക്കളോടൊപ്പമാണ് അസിന്‍ എന്നും രാഹുല്‍ ശര്‍മ്മയ്ക്ക് മറ്റൊരു സ്ത്രീയുമായി ബന്ധമുണ്ടെന്നും അതാണ് ഇവരുടെ ബന്ധത്തിന് വിള്ളല്‍ വരാന്‍ കാരണമെന്നും ചില തമിഴ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നാല്‍ ഇത്തരം വാര്‍ത്തകളോട് അസിന്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.

Comments are closed.