അഞ്ച് വര്‍ഷമായി ഇങ്ങനെയാണ്‌ മുഖത്ത് മാത്രമാണ് ഇങ്ങനെ. ഈ അവസ്ഥയില്‍ കൂടി ആരെങ്കിലും കടന്നു പോകുന്നുണ്ടോ എന്നറിയാനാണ് ഈ വീഡിയോ, എന്തെങ്കിലും ഒരു സൊല്യൂഷന്‍ ഉണ്ടായാല്‍ നിങ്ങളുമായി അത് പങ്കിടും; അശ്വതി

അവതാരിക, നടി, യു ട്യൂബര്‍, റേഡിയോ ജോക്കി, എഴുത്തു കാരി എന്നിങ്ങനെ പല തലങ്ങളിലും കഴിവ് തെളിയിച്ച വ്യക്തിയാണ് അശ്വതി ശ്രീകാന്ത്. ആരാധകര്‍ക്ക് വളരെ ഇഷ്ടമാണ് അശ്വതിയെ. രണ്ട് മക്കളും ഭര്‍ത്താവും അടങ്ങുന്നതാണ് അശ്വതിയുടെ കുടുംബം. ഇപ്പോഴിതാ ആരാധര്‍ക്കായി തന്‍രെ ജീവിതത്തിലെ തന്നെ പ്രധാനപ്പെട്ടതും ദുഖവുമുള്ള കാര്യം താരം പങ്കിട്ടിരിക്കുകയാണ്. തന്റെ മുഖത്ത് വന്ന മാറ്റത്തെക്കുറി ച്ചാണ് അശ്വതി വീഡിയോയില്‍ സംസാരിക്കുന്നത്. ഒരു ദിവസം താന്‍ കുറച്ചു നേരം വെയില്‍ കോള്ളേണ്ടി വന്നുവെന്നും പിന്നിട് നോക്കിയപ്പോള്‍ മുഖം മുഴുവന്‍ കരിവാളിച്ചതായിരുന്നുവെന്നും അത് മാറുമെന്ന് കരുതിയെങ്കിലും മാറിയില്ലെന്നും മുഖം മാത്രമായിരുന്നു ഇരുണ്ടിരുന്നത് കൊണ്ട് ഡോക്ടറെ കാണാന്‍ തീരുമാ നിക്കുകയായിരുന്നു. ആദ്യം അത് ടാന്‍ ആകും എന്നായിരുന്നു കരുതിയിരുന്നത്. അതുകൊണ്ട് ക്രീം ഒക്കെ തേച്ചു. എന്നാല്‍ അതിന് മാറ്റം വന്നില്ലെന്ന് മാത്രമല്ല അത് കൂടുകയും ചെയ്തു. ദുബായില്‍ അടക്കമുള്ള ഡോക്ടര്‍ മാരെ കാണിച്ചുവെന്നും എന്നും ഒട്ടും മാറ്റം വന്നില്ലെന്നാണ് അശ്വതി പറയുന്നത്. അഞ്ച് വര്‍ഷമായി ഇങ്ങനെ യാണ്‌.

പല ടെസ്റ്റുകളും നടത്തി. എന്നാല്‍ അവര്‍ക്ക് എന്താണ് റീസണ്‍ എന്ന് കണ്ടെത്താന്‍ സാധിച്ചില്ല. മേക്കപ്പിന്റെ വിഷയത്തെ വരെ സംശയിച്ചു. ഞാന്‍ പക്ഷെ അങ്ങനെ മേക്കപ്പ് ഉപയോഗിക്കുന്ന ആളല്ല. പക്ഷെ മുഖത്ത് വന്ന മാറ്റം കൊണ്ട് മേക്കപ് ഇടേണ്ടി വന്നു. മുഖത്തെ മാറ്റം എന്നെ മാനസികമായി ഏറെ ബാധിച്ചു.  മാനസികമായി ബാധിച്ചതിനാല്‍ ഒരു ഫോട്ടോ എടുക്കാന്‍ പോലുമുള്ള കോണ്‍ഫിഡന്‍സ് നഷ്ടമായിരുന്നുവെന്നും അശ്വതി തുറന്ന് പറയുന്നുണ്ട്. ഡോക്ടര്‍മാര്‍  പറയുന്നത്  സൂര്യ പ്രകാശം അടിക്കാതെ സൂക്ഷിക്കുക എന്ന് മാത്രമാണ്.

കമലയെ ഗര്‍ഭിണി ആയിരുന്നപ്പോഴും ഈ അവസ്ഥ ഉണ്ടായിരുന്നു. സൂര്യപ്രകാശം അടിക്കുന്നതുകൊണ്ട് ആണ് ഇങ്ങനെ ഒരു പ്രശ്നം എന്ന് തോന്നുന്നില്ല. മുഖത്ത് എന്താണ് ഇത്തരം മാറ്റം എന്ന് ചോദിക്കുന്നവര്‍ക്കു വേണ്ടിയും ഇത്തരം ഒരു മാറ്റം നിങ്ങള്‍ക്ക് ഉണ്ടെങ്കില്‍ നിങ്ങളുടെ അനുഭവം ഷെയര്‍ ചെയ്യാന്‍ വേണ്ടിയും ആണ് ഇതിപ്പോള്‍ തുറന്നുപറയുന്നതെന്നും അശ്വതി പറയുന്നു.

ഈ അവസ്ഥയില്‍ കൂടി ആരെങ്കിലും കടന്നു പോകുന്നുണ്ട് എങ്കില്‍ അതിനെക്കുറിച്ച് കൂടുതല്‍ അറിയാന്‍ വേണ്ടിയാണെന്നും അശ്വതി വ്യക്തമാക്കുന്നുണ്ട്. ചില ചികിത്സകള്‍ ചെയ്യുമ്പോള്‍ ചെറിയ മാറ്റം ഉണ്ടാകും എങ്കിലും, വീണ്ടും പഴയപോലെ എത്തു മെന്നാണ് അശ്വതി പറയുന്നത്. എന്തെങ്കിലും ഒരു സൊല്യൂ ഷന്‍ ഉണ്ടായാല്‍ നിങ്ങളുമായി ഞാന്‍ ഷെയര്‍ ചെയ്യാമെന്നും അശ്വതി പറയുന്നു.

Comments are closed.