മുന്‍പ് ഒരിക്കല്‍ അസീസ് ചെയ്യുന്നത് എനിക്ക് ഇഷ്ടമാണെന്ന് അദ്ദേഹം തന്നെ എന്നോട് പറഞ്ഞിട്ടുണ്ട്, ഇനി അശോകനെ അനുകരിക്കില്ല; തുറന്ന് പറഞ്ഞ് അസീസ്

കോമഡി സ്റ്റാര്‍ എന്ന പരിപാടി ആരാധകര്‍ക്ക് ഏറെ പ്രിയപ്പെട്ടതായിരുന്നു. അനേകം കലാകാരന്‍മാരാണ് ഈ പരിപാടിയിലൂടെ സിനിമയിലെത്തിയത്. അത്തരത്തില്‍ സിനിമയിലേയ്ക്ക് എത്തിയ താരമാണ് അസീസ്. അസീസ് സ്റ്റേജ് ഷോകളിലും വളരെ സജീവമാണ്. സ്റ്റാര്‍ മാജിക്കിലും താരമുണ്ട്. അസീസ് കോമഡിയനാണെ ങ്കിലും മിമിക്രിയും അവതരിപ്പിക്കാറുണ്ട്. വേദികളില്‍ അസീസ് സിനിമാ നടന്‍ അശോകനെ അനുകരിക്കു ന്നത് വലിയ രീതിയില്‍ ശ്രദ്ധ നേടിയ അനുകരണം ആയിരുന്നു.

അമരത്തിലെ അശോകന്‍രെ കഥാപാത്രത്തെ യാണ് താരം അവതരിപ്പിച്ചിരുന്നത്. എന്നാല്‍ അടുത്തിടെ നടന്‍ അശോകന്‍ തന്നെ തനിക്ക് അസീസ് തന്നെ അനുകരിക്കുന്നത് ഇഷ്ടമല്ലെന്നും കുറച്ച് ഓവറായിട്ട് അയാള്‍ അഭിനയിക്കുന്നതെന്നും തന്നെ കളിയാക്കുന്ന അഭിനയമാണ് അസീസ് ചെയ്യുന്നതെന്നും പറഞ്ഞിരുന്നു. ഇപ്പോഴിതാ താന്‍ ഇനി അശോകനെ അനുകരിക്കില്ലായെന്ന് തുറന്ന് പറയുകയാണ് അസീസ്. തന്റെ പുതിയ സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി നടത്തിയ പത്രസമ്മേളനത്തിലായിരുന്നു അസീസിന്‍രെ തുറന്ന് പറ ച്ചില്‍.

ആ വീഡിയോ ഞാന്‍ കണ്ടിരുന്നു. അശോകേട്ടന്റെ ഒരു സുഹൃത്ത് തന്നെയാണ് എനിക്ക് വീഡിയോ അയച്ചു തരുന്നത്. അത് അദ്ദേഹത്തിന്റെ ഇഷ്ടം. ഒരാളെ അനുകരിക്കുമ്പോള്‍ അത് അരോചകമായി തോന്നുന്നു ണ്ടെങ്കില്‍ അത് തുറന്ന് പറയാം. അഭിപ്രായ സ്വാതന്ത്ര്യമാണ്. അദ്ദേഹത്തിന് അത് തോന്നിയതു കൊണ്ടാകും. അത് അദ്ദേഹത്തിന്റെ ഇഷ്ടമാണ്. പക്ഷെ ഇനി അശോകേട്ടനെ അനുകരിക്കില്ല എന്ന തീരുമാനം ഞാനെടുത്തു. നിര്‍ത്തി. ഇനിയില്ല എന്നാണ് അസീസ് പറയുന്നത്.

അശോകന്‍ ചേട്ടനെ പോലെയുള്ള ആര്‍ട്ടിസ്റ്റുകളെ ജനങ്ങളെ ഓര്‍പ്പിക്കുന്നത് ഇതുപോലെയുള്ള മിമിക്രി ക്കാരാണ്. സ്റ്റേജില്‍ വൈഡായി ഓഡിയന്‍സ് ഇരിക്കുമ്പോള്‍ അവരിലേക്ക് എത്തിക്കാന്‍ ഇച്ചിരി ഓവറായിട്ട് ചെയ്യേണ്ടി വരും. അദ്ദേഹത്തിന്റെ കൂടെ ഞാന്‍ വേദി പങ്കിട്ടിട്ടുണ്ട്. അസീസ് ചെയ്യുന്നത് എനിക്ക് ഇഷ്ടമാണെന്ന് അദ്ദേഹം തന്നെ എന്നോട് പറഞ്ഞിട്ടുണ്ട്. ഇപ്പോള്‍ എന്ത് പറ്റിയെന്ന് അറിയില്ല. ഒരു മനുഷ്യനെ കളിയാക്കുന്നത് അദ്ദേഹത്തിന് ഇഷ്ടമായില്ലെങ്കില്‍ നമ്മള്‍ അവിടെ നിര്‍ത്തണം. അതുകൊണ്ടാണ് അശോകന്‍ ചേട്ടനെ ഇനി അനുകരിക്കില്ലെന്ന് ഞാന്‍ തീരുമാനിച്ചതെന്നും അസീസ് പറയുന്നു.

Comments are closed.