ഡ്യൂപ്പില്ലാതെ കരടിക്കും മുതലയ്ക്കുമൊപ്പം ഞാന്‍ ഫൈറ്റ് ചെയ്തിട്ടുണ്ട് ; കരിയറിലെ സാഹസിക രംഗങ്ങളെ പറ്റി ഭീമന്‍ രഘു

നടന്‍ ഭീമന്‍ രഘു വളരെ വര്‍ഷങ്ങളായി മലയാള സിനിമയുടെ മുന്‍നിര താരമാണ്. വില്ലന്‍ വേഷങ്ങളില്‍ നി ന്ന് കോമഡി വേഷങ്ങളിലേയ്ക്കും ഇപ്പോള്‍ താരം മാറിയിട്ടുണ്ട്. ഇപ്പോള്‍ സിനിമയില്‍ നിന്ന് രാഷ്ട്രീയത്തിലേ യ്ക്കും താരം ചുവടു വച്ചിരിക്കുകയാണ്. ഇപ്പോഴിതാ മൈല്‍ സ്‌റ്റോണ്‍ മേക്കേഴ്‌സ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ഒരു സിനിമയില്‍ മൃഗങ്ങള്‍ക്കൊപ്പം യുദ്ധം ചെയ്തതിനെ പറ്റി താരം തുറന്ന് പറയുകയാണ്.

തന്റെ കരിയറിലെ വളരെ സാഹസികമായ അനുഭവമായിരുന്നു അത്. കരടിക്കും മുതലയ്ക്കും ഒപ്പം ഫൈറ്റ് രംഗങ്ങള്‍ ചെയ്ത അനുഭവമാണ് രഘു പങ്കുവെച്ചത്. ഡ്യൂപ്പിന്റെ സഹായമില്ലാതെയാണ് താന്‍ ഒരു സിനിമയില്‍ കരടിക്കും മുതലയ്‌ക്കൊപ്പവും ഫൈറ്റ് ചെയ്തത്. മുതലയുടെ വായൊക്കെ കമ്പിയിട്ട് കെട്ടിവെച്ചിരുന്നു. അതിനെയും കൊണ്ട് വെള്ളത്തില്‍ ഇറങ്ങിയായിരുന്നു ഷോട്ട്. അതിനൊപ്പം മുങ്ങിയും പൊങ്ങിയും ഒക്കെ ആയിരുന്നു. അതിനിടയ്ക്ക് അതിന്റെ കമ്പിയില്‍ നിന്നും എന്റെ പിടിവിട്ട് പോയി.

അത് എന്നെയും കൊണ്ട് കുറെ ദൂരം പോയി.പത്ത് ഇരുപതടി പോയിട്ടാണ് ഞാന്‍ പൊങ്ങിയത്. നീന്തല്‍ അറിയുന്നത് കൊണ്ട് പ്രശ്‌നമുണ്ടായില്ല. മുതലയെ പിന്നെ മറ്റുള്ളവര്‍ പിടിച്ചു,പിന്നീട് കരടിക്കൊപ്പമായിരുന്നു ഫൈറ്റ്. കരടിക്കൊപ്പം കുറെ ഷോട്ടുണ്ടായിരുന്നു. അവസാനം അതിന്റെ കഴുത്തില്‍ പിടിച്ച് കത്തി വയ്ക്കുന്നത് പോലൊരു രംഗമുണ്ട്.

അത് ചെയ്തപ്പോള്‍ അതിന് വേദനിക്കാന്‍ തുടങ്ങി. അലര്‍ച്ചയും മറ്റുമായി. ആ ഷോട്ട് തീര്‍ത്തു. പക്ഷെ വീണ്ടും ഒരു ഷോട്ട് കൂടെ ഉണ്ടെന്ന് പറഞ്ഞു. ഷോട്ടിനായി ഞാന്‍ അതിന്റെ അടുത്തേക്ക് ചെന്നതോടെ അത് ഓടി. ഞാന്‍ പുറകെയും ഓടി. അതിന്റെ പുറകെ ഓടി’,അന്ന് ഓണ്‍ലൈന്‍ ചാനലൊക്കെ ഉണ്ടായിരുന്നെങ്കില്‍ നല്ലതായിരുന്നുവെന്നും താരം പറയുന്നു.

Comments are closed.