നാടകത്തെയാണ് ഞാന്‍ ഇന്നും കൂടുതല്‍ സ്‌നേഹിക്കുന്നത്. പക്ഷേ നാടകം കൊണ്ട് ആര്‍ക്കും ജീവിക്കാനാവില്ല; ബിജു സോപാനം

മലയാളത്തില്‍ ജനപ്രിയ പരമ്പരയില്‍ ഒന്നാം സ്ഥാനം എന്നും ഫ്‌ളവേഴ്‌സ് ചാനലിലെ ഉപ്പും മുളകിനുമാണ്. പല സീസണുകളിലായി വര്‍ഷങ്ങളായി ഉപ്പും മുളകും ഇപ്പോഴുമുണ്ട്. സാധാരണ കണ്ണീര്‍ പരമ്പരകളോ അവിഹിത കഥകളോ ആര്‍ട്ടിഫിഷ്യലായുള്ള സംസാരമോ ഒന്നുമില്ലാതെ സാധാരണ ഒരു വീട്ടില്‍ നടക്കുന്ന കാര്യങ്ങളാണ് അതില്‍ കാണിക്കുന്നത്. അതുകൊണ്ട് തന്നെയാണ് ഉപ്പും മുളകും ആരാധകരുടെ ഇഷ്ടം നേടിയെടുത്തത്. ഇതിലൂടെ ആരാധകരുടെ പ്രിയപ്പെട്ട താരങ്ങളായി മാറിയവരാണ് നീലുവും ബാലുവും. ബിജു സോപാനമെന്ന താരമാണ് സീരിയലില്‍ ബിജു സോപാനമായി എത്തുന്നത്. നാടകത്തിലൂടെ സീരിയലിലെത്തി പിന്നീടിപ്പോള്‍ സിനിമയിലേയ്ക്കും ചേക്കേറിയിരിക്കുകയാണ് താരം.

ബാലു എന്ന പേരില്‍ അറിയപ്പെട്ട കഥാപാത്രത്തിന് വലിയ ജനപ്രീതി ലഭിച്ചിരുന്നു.  തന്‍രെ കരിയ റിനെ പറ്റി ബിജു തന്നെ പറയുകയാണ്. സിനിമയും സീരിയലും ഒക്കെ ഉണ്ടെങ്കിലും താനിപ്പോഴും കൂടുതല്‍ സ്‌നേഹിക്കു ന്നത് നാടകങ്ങളാണെന്നാണ് ബിജു പറയുന്നത്. നാടകത്തിനോടുള്ള ഇഷ്ടം എന്നുമുണ്ടാവും. നാടകത്തിലഭിന യിച്ച് ജീവിക്കാന്‍ പറ്റില്ലെന്നുള്ളത് കൊണ്ടാണ് താന്‍ അവിടെ നിന്നും മാറിയതെന്നാണ് ജാങ്കോ സ്പേസ് മീഡിയയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ബിജു പറയുന്നു.

സിനിമയില്‍ അഭിനയിച്ചാല്‍ മാത്രമേ ഹൈ പ്രൊഫൈല്‍ കിട്ടുകയുള്ളുവെന്നാണ് പലരും കരുതുന്നത്. എന്നാ ല്‍ എനിക്കങ്ങനെ ഒരു തോന്നല്‍ ഇല്ല. നാടകത്തിന് കേരളത്തില്‍ സാധ്യത വളരെ കുറവാണ്. അല്ലായിരുന്നെ ങ്കില്‍ ഞാന്‍ നാടകത്തില്‍ തന്നെ നില്‍ക്കുമായിരുന്നു.

പുറം രാജ്യങ്ങളില്‍ നാടകത്തില്‍ അഭിനയിക്കുന്നവര്‍ക്ക് കിട്ടുന്ന പ്രശസ്തിയും ആദരവുമൊക്കെ കാണുമ്പോള്‍ കൊതിയാവുകയാണ്. അവിടെ ഭയങ്കര അഭിമാനവും ആദരവുമൊക്കെ അവര്‍ക്കാണ്. അവിടെ സിനിമാ താരങ്ങളെക്കാളും ഇരട്ടി പ്രശസ്തിയാണ് നാടകത്തില്‍ അഭിനയിക്കുന്നവര്‍ക്ക് കിട്ടുന്നത്. എന്റെ കുട്ടിക്കാ ലത്തൊക്കെ നാടകത്തിനായിരുന്നു പ്രധാന്യം. നാടകം കൊണ്ട് ജീവിക്കാന്‍ ആര്‍ക്കും സാധിക്കില്ലെന്നും താരം പറയുന്നു.

Comments are closed.