
ഭര്‍ത്താവ് ഐസിയുവില്‍; കരഞ്ഞു തളര്‍ന്ന മുഖവുമായി കൊല്ലം സുധിയെ അവസാനമായി കാണാനെത്തി ബിനു അടിമാലിയുടെ ഭാര്യ
ഇന്നലെ രാവിലെ വളരെ ഞെട്ടലോടെയുള്ള വാര്‍ത്ത കേട്ടാണ് മലയാളികള്‍ ഉണര്‍ന്നത്. തങ്ങളുടെ പ്രിയപ്പെട്ട സ്റ്റാര്‍ മാജിക്ക് കലാകാരന്‍മാരുടെ വണ്ടി അപകടത്തില്‌പ്പെട്ടെന്നും പ്രിയ കലാകാരനായ കൊല്ലം സുധി മരിച്ചെന്നും കൂടെ ഉണ്ടായിരുന്ന ബിനു അടിമാലി, മഹേഷ് എന്നിവര്‍ വിവിധ ആശുപത്രികളിലായി നിരീക്ഷണത്തിലാണെന്നുമുള്ള വാര്‍ത്ത ഞെട്ടലോടെയാണ് മലയാളികള്‍ ഒന്നടങ്കം കേട്ടത്. ബിനു അടിമാലി നിലവില്‍ എസെിയുവിലാണ്. ഇന്നലെ തന്നെ ബിനു അടിമാലിയുടെ സ്‌കാനിങ് നടത്തിയിരുന്നു. ബിനുവിന് നിലവില്‍ ഗുരുതര പ്രശ്‌നങ്ങളില്ലെന്നും മുഖത്ത് പൊട്ടലുണ്ടെന്നും തലയിലും ചെറിയ പരിക്കേറ്റിട്ടുണ്ടെന്നും നട്ടെല്ലിനും ചെറിയ പരിക്കുണ്ടെന്നുമാണ് പുറത്ത് വന്ന റിപ്പോര്‍ട്ട്.

അതേസമയം തന്റെ പ്രിയ കൂട്ടുകാരനെ സഹ പ്രവര്‍ത്തകനെ അവസാനമായി ഒരു നോക്കു കാണാനായി ബിനുവിന് എത്താനായില്ല. എന്നാല്‍ ബിനുവിന്റെ ഭാര്യ ഭര്‍ത്താവിന്‍രെ പ്രിയ ചങ്ങാതിയെ കാണാന്‍ എത്തിയ ഭര്‍ത്താവിന്റയും സുഹൃത്തുക്കളുടെയും അപകട വാര്‍ത്ത അറിഞ്ഞ് കരഞ്ഞു തളര്‍ന്ന് ആശുപത്രിയില്‍ കരഞ്ഞു വീര്‍ത്ത മുഖവുമായി ഇരിക്കുകയായിരുന്നു ബിനുവിന്റെ ഭാര്യ.

ഭര്‍ത്താവ് ഐസിയുവിലായിട്ടും അവിടുന്ന് സുധിയെ അവസാനമായി കാണാനെത്തിയിരുന്നു ബിനുവിന്റെ ഭാര്യ. 24ന്റെ ഓഫീസല്‍ പൊതു ദര്‍ശനത്തിന് വച്ചപ്പോഴാണ് ജനക്കൂട്ടത്തിനിടയല്‍ ബിനുവിന്റെ ഭാര്യയും എത്തിയത്.

ആരോടും യാത്ര പറയാതെ പ്രിയപ്പെട്ട രേണുവിനെയും മക്കളെയും തനിച്ചാക്കി ആഗ്രഹങ്ങള്‍ ബാക്കിയാക്കി തിരിച്ചു വരവില്ലാത്ത ലോകത്തേയ്ക്ക് മടങ്ങിയ സുധി എല്ലാവരെയും പൊട്ടിച്ചിരിപ്പിരുന്നെങ്കിലും അവസാനം എല്ലാവരെയും കണ്ണീരിലാഴ്ത്തിയാണ് കടന്നു പോയത്.