ബോളിവുഡ് താരവും മോഡലുമായ പൂനം പാണ്ഡെ അന്തരിച്ചു. വെറും മുപ്പത്തിരണ്ടാമത്തെ വയസില്‍ നടിക്ക് ദാരുണാന്ത്യം, ഞെട്ടലോടെ താരലോകം; താരത്തിന് സംഭവിച്ചത്

ന്യൂഡ് ഫോട്ടോഷൂട്ടുകളിലെ മോഡലും ബോളിവുഡ് താരവുമായിരുന്ന പൂനം പാണ്ഡെ അന്തരിച്ചു. സിനിമാ ലോകം തന്നെ ഞെട്ടിക്കുന്ന വിവരമാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. ബോളിവുഡ് നടിയും മോഡലുമായ പൂനം പാണ്ഡെ അന്തരിച്ചു. താരത്തിന്റെ ഔദ്യോഗിക ഇന്‍സ്റ്റഗ്രാം പേജില്‍ താരത്തിന്റെ മാനേജര്‍ പങ്കുവെച്ച കുറിപ്പി ലൂടെയാണ് സിനിമാ ലോകവും ആ വാര്‍ത്ത അറിഞ്ഞത്. വെറും 32 വയസ് മാത്രമായിരുന്നു പൂനത്തിന്‍രെ പ്രായം.

ഏറെ നാളായി സെര്‍വിക്കല്‍ ക്യാന്‍സര്‍ ആയിരുന്നു താരത്തിനെന്നും ഇന്ന് രാവിലെ ആണ് നടി മരണ പ്പെട്ടുവെന്നുമാണ് കുറിപ്പില്‍ പറയുന്നത്. ഈ പ്രഭാതം ഞങ്ങളെ സംബന്ധിച്ച് വളരെ അധികം ബുദ്ധിമുട്ടേറി യതാണ്. പ്രിയപ്പെട്ട പൂനത്തെ സെര്‍വിക്കല്‍ ക്യാന്‍സര്‍ ബാധിച്ച് ഞങ്ങള്‍ക്ക് നഷ്ടപ്പെട്ടുവെന്ന് നിങ്ങളെ അറിയി ക്കുന്നതില്‍ വളരെ സങ്കടമുണ്ട്.  ബന്ധപ്പെടുന്ന ഓരോ വ്യക്തിയും ശുദ്ധമായ സ്‌നേഹത്തോടും ദയയോടും കൂടിയായിരുന്നു അവളോട് പെരു മാറിയിരുന്നത്. ഇത് വേദനയുടെ സമയം ആണ്, അവളെ ഓര്‍ക്കുന്ന ഈ സമയത്ത് സ്വകാര്യത മാനിക്കണം എന്ന് അഭ്യര്‍ത്ഥിക്കുന്നു.’ എന്നാണ് ഇന്‍സ്റ്റഗ്രാമിലെ കുറിപ്പ്.

ഉത്തര്‍പ്രദേശിലെ കാണ്‍പൂരിലാണ് പൂനം ജനിച്ചത്. പിന്നീട് മോഡലിങ്ങിലൂടെയാണ് അഭിനയത്തിലെത്തുന്നത്. 2013 ല്‍ നഷ എന്ന ചിത്രത്തിലൂടെ ബോളിവുഡില്‍ അരങ്ങേറ്റം കുറിച്ച പൂനം പിന്നീട് ചില കന്നഡ, തെലുങ്ക് ചിത്രങ്ങളിലും താരം അഭിനയിച്ചിട്ടുണ്ട്. ലൗ ഈസ് പോയിസണ്‍, അദാലത്ത്, മാലിനി ആന്റ് കോ, ആ ഗയാ ഹീറോ, ദ ജേണി ഓഫ് കര്‍മ തുടങ്ങിയ നിരവധി സിനിമകളില്‍ താരം അഭിനയിച്ചിട്ടുണ്ട്. ഫോട്ടോഷൂട്ടുകളി ലും അവാര്‍ഡ് നിശകലിലും അല്‍പ്പ വസ്ത്രം ധരിച്ചെത്തുന്ന പൂന പലപ്പോഴും വിവാദങ്ങളിലും പെട്ടിട്ടുണ്ട്.

2011-ലെ ക്രിക്കറ്റ് ലോകകപ്പ് ഇന്ത്യന്‍ ടീം നേടുകയെങ്കില്‍ നഗ്‌നയായി ആളുകള്‍ക്ക് മുമ്പില്‍ എത്തുമെന്ന് താരം പ്രഖ്യാപിക്കുകയും ഇത് വലിയ വിവാദമാവുകയും ചെയ്തിരുന്നു. വലിയ ഷോക്കിങ് ആയ ന്യൂസാണിതെന്നും ഇത്രയും ചെറിയ പ്രായത്തില്‍ വിടവാങ്ങിയത് വലിയ ദുഖം തന്നെയാണെന്നും ആദരാഞ്ജലികള്‍ നേരുകയാ ണെന്നും ആരാധകരും താരങ്ങളും അറിയിക്കുകയാണ്.

Comments are closed.