ബസില്‍ വെച്ച് വിദ്യാര്‍ത്ഥിനിയോട് മോശമായി പെരുമാറി; കോമഡി താരം ബിനു ബി കമല്‍ അറസ്റ്റില്‍

കോമഡി സ്റ്റാര്‍ എന്ന പരിപാടി നിരവധി ആരാധകരുള്ള ഒരു പരിപാടി ആയിരുന്നു. അതിലൂടെ ആരാധകരുടെ പ്രിയപ്പെട്ട പല താരങ്ങളും ഉണ്ടായിട്ടുണ്ട്. ടെലിവിഷന്‍ ഷോകളില്‍ തുടങ്ങി പി ന്നീട് നിരവധി സ്റ്റേജ് ഷോകളും സിനിമ അവസരങ്ങളും ഇത്തരകാര്‍ക്ക് ലഭിക്കാറുണ്ട്. എന്നാ ല്‍ പ്രശസ്തി നേടിയവരില്‍ പലരും പിന്നീട് പല വാര്‍ത്തകളിലും നിറഞ്ഞിട്ടുണ്ട്. ഏതാനും മാസങ്ങ ല്‍ക്ക് മുന്‍പാണ് ഒരു കോമഡി താരം മദ്യ ലഹരിയില്‍ ആശുപത്രിയില്‍ കയറി ബഹളം ഉണ്ടാക്കു കയും ആശുപത്രി ജീവനക്കാരെയും പോലീസുകാരെയും ചീത്ത വിളിക്കുകയുമൊക്കെ ചെയ്ത് വാര്‍ത്തകലില്‍ നിറഞ്ഞത്.

ഇപ്പോഴിതാ മറ്റൊരു കോമഡി താരവും അറസ്റ്റിലായിരിക്കുകയാണ്. വിദ്യാര്‍ത്ഥിനിയോട് ബസില്‍ വെച്ച് മോശമായി പെരുമാറിയ കോമഡി താരം ബിനു ബി കമല്‍ എന്ന കലാ കലാ കാരനാണ് അറസ്റ്റിലായത്. കഴിഞ്ഞ ദിവസമാണ് കേസിനാസ്പദമായ സംഭവം നടന്നത്. തമ്പാനൂരില്‍നിന്നു നിലമേലേക്കു പോകുന്ന ബസില്‍ വട്ടപ്പാറയ്ക്കു സമീപം വൈകിട്ട് നാലേ മുക്കാലോടെയാണ് ഇത് സംഭവിക്കുന്നത്.

പരാതിക്കാരി കൊല്ലം കടയ്ക്കല്‍ സ്വദേശിയായ വിദ്യാര്‍ത്ഥിയാണ്. ബിനു പെണ്‍കുട്ടിയുടെ ശരീരത്തില്‍ മോശമായി സ്പര്‍ശിക്കുകയും പെണ്‍കുട്ടി ബഹളം വെച്ചതോടെ ബസ് നിര്‍ത്തു കയും ചെയ്തു. എന്നാല്‍ ബസില്‍ നിന്ന് ബിനു ഇറങ്ങിയോടി. നാട്ടുകാരും യാത്രക്കാരും ഇയാളെ തിരഞ്ഞെങ്കിലും കണ്ടെത്താനായില്ല.

ഒടുവില്‍ വട്ടപ്പാറ ശീമമുള മുക്കില്‍നിന്നാണ് ഇയാളെ കസ്റ്റഡിയില്‍ എടുത്തതെന്ന് പോലീസ് പറഞ്ഞു. വാര്‍ത്ത ആരാധകരിലും ഞെട്ടലുണ്ടാക്കിയിരിക്കുകയാണ്. ബിനു നിരവധി ആരാ ധകരുള്ള ഒരു താരമാണ്. കോമഡി സ്റ്റാറില്‍ മാത്രമല്ല നിരവധി സ്‌റ്റേജ് ഷോകളും ഇയാള്‍ ചെയ്തിട്ടുണ്ട്.

Comments are closed.