ബോളിവുഡ് സുന്ദരി ദീപിക അമ്മയാകാനൊരുങ്ങുന്നു. വാര്‍ത്തയോട് പ്രതികരിക്കാതെ താര ദമ്പതികള്‍; ആശംസകളുമായി ആരാധകര്‍

ബോളിവുഡില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന താരം തന്നെയാണ് ദീപിക പദുക്കോണ്‍. മോഡലിങ്ങി ലൂടെ ബോളിവുഡിലെത്തി പിന്നീട് തന്റേതായ ഇരിപ്പിടം കണ്ടെത്തിയ നടി തന്നെയാണ് ദിപീക. ഏറെക്കാല മായി ബോളിവുഡ് ഭരിക്കുന്നതും ദിപീക തന്നെയാണ്. നടന്‍ രണ്‍വീര്‍ സിങ്ങുമായുള്ള പ്രണയവും വിവാഹവു മെല്ലാം ആരാധകര്‍ ഏറ്റെടുത്തിരുന്നു.

രാം ലീല എന്ന സിനിമയിലൂടെയാണ് ദിപീകയും രണ്‍ബീര്‍ സിങ്ങും പ്രണയത്തിലാകുന്നത്. പിന്നീട് ഏറെ നാളുകല്‍ക്കുള്ളില്‍ തന്നെ വന്‍ ആര്‍ഭാടത്തോടെ ഇവര്‍ വിവാഹിതരും ആയി. വിവാഹം കഴിഞ്ഞിട്ടും ഇരുവരും സിനിമയില്‍ സജീവമായിരുന്നു. ഇപ്പോഴിതാ മറ്റൊരു സന്തോഷ വാര്‍ ത്ത പുറത്ത് വരികയാണ്. ദിപീക ഗര്‍ഭിണിയാണെന്ന വാര്‍ത്തയാണ് പുറത്ത് വരുന്നത്‌.

ദീപികയും രണ്‍വീറും പൊ തുവേദികളില്‍ എത്തുന്നുണ്ടെങ്കിലും ഇതുവരേയും ദീപിക ഗര്‍ഭിണിയാണെന്ന സൂചനകളൊന്നും നല്‍കിയി ട്ടില്ല. എന്നാല്‍ വാര്‍ത്ത സത്യമാകുമെന്ന് തന്നെയാണ് കരുതുന്നത്. റിപ്പോര്‍ട്ടുകള്‍ പ്രകാരം ദീപികയുടെ ഗര്‍ഭം നാല് മാസം പിന്നിട്ടിരിക്കുകയാണ് അധികം വൈകാതെ തന്നെ ഈ ശുഭ വാര്‍ത്ത ഇരുവരും ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്നാണ് ആരാധക പക്ഷം.

രണ്‍വീറിനും തനിക്കും കുട്ടികളെ ഒരുപാടിഷ്ടമാണെന്നും ഞങ്ങളുടേതായൊരു കുടുംബം ആരംഭിക്കുന്ന തിനായി കാത്തിരിക്കുകയാണെന്നും കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പ് ദീപിക ഒരു അഭിമുഖത്തില്‍ വ്യക്തമാക്കി യിരുന്നു. 2018 ലാണ് രണ്‍വീറും ദീപികയും വിവാഹം കഴിക്കുന്നത്. ഓണ്‍സ്‌ക്രീനിലും ഓഫ് സ്‌ക്രീനിലും മികച്ച ജോടികള്‍ തന്നെയാണ് ഇവര്‍.

Comments are closed.