
വളരെ പെട്ടെന്നാണ് ആ മരണം സംഭവിച്ചത്. ഫോണ്‍ എടുത്ത് ഇടക്ക് വിളിക്കാന്‍ തുടങ്ങുമ്പോഴാണ് അവള്‍ ഇല്ലെന്ന ഓര്‍മ്മ മനസ്സില്‍ വരുന്നത്, ആ വേദന അവസാന ശ്വാസം വരെയുണ്ടാകും; പ്രിയതമയെ പറ്റി ദുഖത്തോടെ ദേവന്‍
പ്രിയപ്പെട്ടവര്‍ ആരാണെങ്കിലും അവര്‍ വിടവാങ്ങുമ്പോഴും നമ്മുടെ മരണം വരെയും ആ വേദന നമ്മളെ അലട്ടി ക്കൊണ്ടിരിക്കും. ഇപ്പോഴിത ആ വേദനയില്‍ കൂടി കുറെ കാലങ്ങളായി കടന്നു പോകുന്ന നടന്‍ ദേവന്‍ മനസ് തുറക്കുകയാണ്. ദേവന്‍രെ പ്രിയപ്പെട്ട ഭാര്യ സുമയെ പറ്റി വിങ്ങലോടെ പറയുകയാണ്. ദേവന്‍ വിവാഹം കഴിച്ചത് രാമു കാര്യാട്ട് എന്ന സംവിധായകന്റെ മകളെ ആയിരുന്നു. തേങ്ങലോടെ മാത്രമേ തനിക്ക് സുമയെ പറ്റി ഓര്‍ക്കാന്‍ പറ്റു. ഞങ്ങള്‍ ഒരുമിച്ച് ഒരു കോളേജിലാണ് പടിച്ചിരുന്നത്.

എന്നാല്‍ തങ്ങള്‍ പ്രണയിച്ചല്ല വിവാഹം ചെയ്തത്. ഒരു കോളേജില്‍ ആയതിനാല്‍ തന്നെ എനിക്ക് മുന്‍പൊരു പ്രണയം ഉണ്ടായിരു ന്നെന്ന് സുമയ്ക്കറിയാമായിരുന്നു. എന്നാല്‍ പിന്നീട് ആ പ്രണയം പൊട്ടി. സുമയുടെ വിവാഹ ആലോചന വരികയായിരുന്നു. അത് മുടക്കാന്‍ ഞാന്‍ കുറെ നോക്കിയിരുന്നു. ഞങ്ങള്‍ തമ്മില്‍ വല്ലാത്ത അടുപ്പമായിരുന്നു. സുമയെ പറ്റി നല്ല ഓര്‍മ്മകള്‍ മാത്രമേ ഉണ്ടായിരുന്നു.സുമയുടെ മരണം വളരെ പെട്ടെന്നാണ് സംഭവിച്ചത്.

അത് തന്നെ വല്ലാതെ തകര്‍ത്തു കളഞ്ഞു. സിനിമ താരങ്ങളുള്‍പ്പടെ കുറെ പേര്‍ വന്നിരുന്നു. പലരും ആശ്വാസ വാക്കുകള്‍ പറഞ്ഞു. എന്നാല്‍ മമ്മൂക്കയും യൂസഫലി ഇക്കയും അടുത്തു വന്നിരുന്നു. എന്റെ കൈയ്യില്‍ മുറുകെ പിടിച്ചു. അത് തനിക്ക് വല്ലാത്ത ആശ്വാസമാണ് നല്‍കിയത്. ഭാര്യ പാവമായിരുന്നു. എന്റെ എല്ലാ കാര്യങ്ങളിലും എന്നെ പിന്തുണയ്ക്കുമായിരുന്നു. ഒരു ദിവസം പത്തു പതിനഞ്ചു കോളുകള്‍ എങ്കിലും ഞങ്ങള്‍ തമ്മില്‍ ഉണ്ടാകാറുണ്ട്.

അതൊക്കെ അവസാനിച്ചു. ഫോണ്‍ എടുക്കാറുണ്ട് ഇടക്ക് വിളിക്കാന്‍ തുടങ്ങുമ്പോഴാണ അവള്‍ ഇല്ലെന്ന ഓര്‍മ്മ മനസ്സില്‍ വരുന്നത്. അവളുടെ മരണത്തിന്റെ വേദന എന്നും മനസില്‍ വലിയ വിങ്ങലായും എന്റെ അന്ത്യ ശ്വാസം വരെ ആ വേദന ഉണ്ടാകുമെന്നും വളരെ ദുഖത്തോടെ കാന്‍ ചാനലിനോട് ദേവന്‍ പറഞ്ഞു.