വാലന്റൈന്‍സ് ഡേയില്‍ വിജയിക്ക് കിടിലന്‍ സര്‍പ്രൈസ് നല്‍കി ദേവിക, ഒന്നും തിരികെ തരാനില്ലെന്ന് വിജയ്; വീഡിയോ പങ്കിട്ട് താരങ്ങള്‍

നിരവധി ആരാധകരുള്ള താരങ്ങള്‍ തന്നെയാണ് വിജയിയും ദേവികയും. ഒരാള്‍ സംഗീതത്തില്‍ വലിയ കഴി വുള്ളയാളാണെങ്കില്‍ ദേവിക നൃത്തത്തിലും അഭിനയത്തിലും തന്റേതായ നേട്ടം കൈവരിച്ച വ്യക്തിയാണ്. ഇരുവരുടെയും വിവാഹവും തുടര്‍ന്നുള്ള വിശേഷങ്ങളും ഇവര്‍ തങ്ങളുടെ ചാനലിലൂടെ പങ്കു വയ്ക്കാറുണ്ടാ യിരുന്നു. കഴിഞ്ഞ വര്‍ഷമാണ് ദേവിക ആണ്‍കുട്ടിക്ക് ജന്മം നല്‍കിയത്. ആത്മജ മഹാദേവന്‍ എന്നാണ് ഇരു വരും കുഞ്ഞിന് പേരിട്ടിരിക്കുന്നത്.

കുട്ടിയുടെയും തങ്ങളുടെയും ജീവിതത്തിലുള്ള ഓരോ വിശേഷങ്ങളും താരങ്ങള്‍ പങ്കിടാറുണ്ട്. ഇപ്പോഴിതാ വാലന്റൈന്‍സ് ഡേയ്ക്ക് വിജയിക്ക് കിടിലന്‍ സര്‍പ്രൈസ് നല്‍കി ഞെട്ടിച്ചിരിക്കുകയാണ് ദേവിക. അതിന്‍രെ വലീഡിയോയാണ് ആരാധകരും ഏറ്റെടുക്കുന്നത്. മുറി മുഴുവന്‍ ചുവന്ന ഹാര്‍ട്ട് ഷേപ്പിലുള്ള ബലൂണുകള്‍ കൊ ണ്ട് അലങ്കരിക്കുകയും പ്രണയ ദിനത്തില്‍ മുറിക്കാനായി മനോഹരമായ ഒരു കേക്കും ദേവിക ഒരുക്കിയിരുന്നു. മകന്‍ ആത്മജയ്‌ക്കൊപ്പം മുറിയിലേക്ക് കയറി വന്ന വിജയ് ദേവികയുടെ സര്‍പ്രൈസ് കണ്ട് ഞെട്ടുന്നത് വീഡി യോയില്‍ കാണാം.

പ്രണയദിനത്തില്‍ ദേവിക എന്തെങ്കിലുമൊക്കെ പ്ലാന്‍ ചെയ്ത് കാണുമെന്ന് ഒരു ചെറിയ തോന്നല്‍ തനിക്കുണ്ടായി രുന്നുവെന്നും ആദ്യമായാണ് ഒറ്റയ്ക്ക് ഇത്തരമൊരു സര്‍പ്രൈസ് ഭര്‍ത്താവിന് വേണ്ടി പ്ലാന്‍ ചെയ്യുന്നതെന്നും അതുകൊണ്ട് തന്നെ ഇത് വിജയിക്കുമോ ഇല്ലയോ എന്നതില്‍ സംശയമുണ്ടായിരുന്നുവെന്ന് ദേവികയും വീഡി യോയില്‍ പറയുന്നുണ്ട്. വിജയിക്കായി മനോഹരമായ ഒരു സ്വര്‍ണ്ണ മോതിരവും ദേവിക നല്‍കിയിരുന്നു.

ദേവിക മോതിരം വിരലില്‍ അണിയിച്ച് കൊടുത്തപ്പോള്‍ ഒന്നും തിരികെ തരാനില്ലല്ലോ എന്നാണ് വിജയ് തിരികെ ചോദിച്ചത്. തനിക്കും ഒന്നും ആവശ്യമില്ലെന്നായിരുന്നു ദേവികയുടെ പ്രതികരണം. വിജയിക്ക് നല്‍കാ നായി ഒരു പവിത്രകെട്ട് ഡിസൈനുള്ള മോതിരമായിരുന്നു തനിക്കിഷ്ടമെന്നും എന്നാല്‍ അത് കിട്ടാത്തതിനാല്‍ മറ്റൊരു ഡിസൈനിലുള്ള മോതിരം വാങ്ങുകയായിരുന്നുവെന്നും താരം പറയുന്നു.

Comments are closed.