ആ നടിയെ വശീകരിച്ച് സഹോദരനെ കൊണ്ട് കല്യാണം കഴിപ്പിച്ചിട്ട് അവരില്‍ നിന്നും കോടികള്‍ തട്ടിയെടുത്തു. എന്നിട്ട് അവരെ ഡിവോഴ്‌സ് ചെയ്ത് ഒഴിവാക്കി, ലക്ഷ്മി നക്ഷത്രയ്‌ക്കെതിരെയും നെഗറ്റീവ് വീഡിയോ വന്നു: ഡിംപിള്‍ റോസ്

മിനി സ്‌ക്രീനിലൂടെ ആരാധകര്‍ക്ക് ഏറെ പ്രിയപ്പെട്ട താരമാണ് ഡിംപിള്‍ റോസ്. ബാല താരമായി സിനിമയിലും സീരിയലിലും തിളങ്ങിയ ഡിംപിള്‍ പിന്നീട് മിനി സ്‌ക്രീനിലേയ്ക്ക് തന്നെ ഒതുങ്ങി. വിവാഹത്തോടെ പൂര്‍ണ്ണ മായി അഭിനയത്തില്‍ നിന്ന് മാറിയ താരം പിന്നീട് യു ട്യൂബ് ചാനല്‍ തുടങ്ങുകയും അതിലൂടെ തന്‍രെ വിശേഷ ങ്ങള്‍ പങ്കിടുകയും ചെയ്യാറുണ്ട്. ഏറെ വിമര്‍ശനങ്ങള്‍ നടിയുടെ സഹോദരന്‍രെ വിവാഹവുമായി ബന്ധപ്പെട്ട് താരത്തിന് കേള്‍ക്കേണ്ടതായി വന്നിട്ടുണ്ട്. സുഹൃത്തായ നടിയെ സഹോദരനായി തെരഞ്ഞെടുത്തത് ഡിംപിള്‍ ആയിരുന്നു. എന്നാല്‍ അവരുടെ വിവാഹത്തിന് രണ്ട് വര്‍ഷത്തിന് ശേഷം ആ ബന്ധം പിരിയുകയായിരുന്നു. സഹോദരന്‍ വെറെ വിവാഹം കഴിച്ച് രണ്ട് കുട്ടികളുമായി സുഖമായി ജീവിക്കുകയാണ്. എന്നാലിപ്പോഴും ആരാ ധകരും ചില മാധ്യമങ്ങളും ഡിംപിളിനെ ആ ബന്ധത്തിന്‍രെ പേരില്‍ പഴി ചാരുകയാണ്. അതിനെതിരെ ശക്തമായി പ്രതികരണവുമായി എത്തിയിരിക്കുകയാണ് താരം.

ഞങ്ങളുടെ കുടുംബത്തില്‍ നടന്ന ഒരു ഡിവോഴ്സ് കേസിനെയാണ് ഏറ്റവും വലിയ അപരാധമായി നിങ്ങള്‍ പൊ ക്കി പറയുന്നത്. ലോകത്തില്‍ ആദ്യമായി നടന്ന ഡിവോഴ്സ് ഒന്നുമല്ല അത്. രണ്ട് പേര്‍ക്കും ഒരുമിച്ച് ജീവിക്കാന്‍ പറ്റില്ലെന്ന അവസ്ഥയാണെങ്കില്‍ ഏറ്റവും നല്ല തീരുമാനമാണ് രണ്ടാളും വേര്‍പിരിയുക എന്നത്. അവര്‍ രണ്ട് പേരും അവരുടെ ജീവിതവുമായി സന്തോഷത്തിലാണ്. ഡോണ്‍ ചേട്ടന്‍ അദ്ദേഹത്തിന്റെ ജീവിതവുമായി സന്തോഷത്തോടെ മുന്നോട്ട് പോകുന്നു. മറ്റേയാളാണെങ്കിലും നന്നായി പോവുകയാണ്. ഞങ്ങളുടെ കുടുംബ ത്തെ സംബന്ധിച്ച് പറയുകയാണെങ്കില്‍ വലിയ വഴക്കുണ്ടായി, അടിച്ച് പിരിഞ്ഞ് പോയൊരു ഡിവോഴ്സ് ഒന്നുമല്ല അത്. വളരെ സന്തോഷത്തിലിരിക്കുമ്പോള്‍ ചില പ്രശ്നങ്ങള്‍ കൊണ്ട് വന്ന് പോയൊരു ഡിവോഴ്സാണ്.

ഞങ്ങള്‍ക്ക് ഒരു പോയിന്റ് വരെ അവര്‍ നല്ലരീതിയില്‍ മുന്നോട്ട് പോകുന്നത് കാണുമ്പോള്‍ സന്തോഷമാണ്. അവളുടെ ഓരോ വളര്‍ച്ച കാണുമ്പോഴും ഞങ്ങള്‍ക്കും സന്തോഷമാണ്. ഡിവൈനും അങ്ങനെയാണ്. കാരണം തുടക്കം മുതലുള്ള എല്ലാ കാര്യങ്ങളും ഡിവൈനോടും അവളുടെ കുടുംബത്തോടും പറഞ്ഞിരുന്നു. എന്നിട്ട് ആലോചിച്ച് എടുത്ത തീരുമാനത്തിലാണ് വിവാഹം നടന്നത്. ഞാന്‍ ആലോചിച്ചിട്ടുണ്ടാക്കിയ വിവാഹമായത് കൊണ്ട് അത് സേവ് ചെയ്യാന്‍ ഞാന്‍ നോക്കണമായിരുന്നു എന്നും ഞാനാണ് പ്രശ്നമുണ്ടാക്കിയത് എന്നുമൊക്കെ പലരും പറയുന്നുണ്ട്. ഒരു റിലേഷന്‍ഷിപ്പ് എന്ന് പറയുമ്പോള്‍ ഭാര്യയും ഭര്‍ത്താവും തമ്മിലുള്ള സ്നേഹവും ഐക്യവുമാണ് പ്രധാനം.

അവരുടെ ബോണ്ടിങ് ശക്തമാണെങ്കില്‍ അതില്‍ മൂന്നാമതൊരാള്‍ എന്ത് കാണിച്ചാലും അത് തകരില്ല. അങ്ങ നൊരു സിറ്റുവേഷന്‍ ഉണ്ടായിട്ടില്ല. മുമ്പ് ഒരു യൂട്യൂബ് ചാനലിലൂടെ വന്ന വാര്‍ത്ത കണ്ടിട്ട് മമ്മിയ്ക്ക് സുഖമി ല്ലാതായ അവസ്ഥ വരെ ഉണ്ടായി. അത്രയും തരംതാഴ്ന്ന ചാനലാണ്. പണ്ട് മഞ്ഞപ്പത്രമെന്ന് പറയുന്നത് പോലെ യാണ് ഈ ചാനല്‍. എനിക്ക് സീരിയലില്‍ അവസരം കുറഞ്ഞപ്പോള്‍ ആ നടിയെ വശീകരിച്ച് സഹോദരനെ കൊണ്ട് കല്യാണം കഴിപ്പിച്ചിട്ട് അവരില്‍ നിന്നും കോടികള്‍ തട്ടിയെടുത്തുവെന്നും എന്നിട്ട് അവരെ ഡിവോഴ്സ് ചെയ്ത് ഒഴിവാക്കിയെന്നുമൊക്കെയാണ് ആ വീഡിയോയില്‍ പറയുന്നതെന്നും ഡിംപിള്‍ പറയുന്നു. ആ ചാനല്‍ മറ്റ് പല സെലിബ്രിറ്റികളെ പറ്റിയും പറഞ്ഞിട്ടുണ്ട്. ലക്ഷ്മി നക്ഷത്രയ്‌ക്കെതിരെയും ഇത്തരം കാര്യങ്ങള്‍ വരിക യും ലക്ഷ്മി പിന്നീട് പോലീസ് സ്‌റ്റേഷനിലെത്തുകയും അയാളെ ലക്ഷ്മി വാണ്‍ ചെയ്യുകയും ചെയ്തതോടെ ആ വീഡിയോസ് അയാള്‍ ഡിലീറ്റ് ചെയ്യുകയും ചെയ്തിരുന്നുവെന്നും ഡിംപിള്‍ പറയുന്നു.

Comments are closed.