അന്നത്തെ കുസൃതിക്കാരി മഞ്ചു ഇപ്പോള്‍ ഒരുപാട് മാറി. തിരിച്ചെത്തിയത് വളരെ പക്വതയുള്ള ആളായിട്ടായിരുന്നു; കമല്‍

മലയാള സിനിമയിലെ ലേഡി സൂപ്പര്‍ സ്റ്റാര്‍ എന്ന പദവി എന്നും മഞ്ചു വാര്യര്‍ക്ക് സ്വന്തമാണ്. വളരെ ചെറുപ്പ ത്തില്‍ തന്നെ മഞ്ചു അഭിനയത്തിലെത്തിയിരുന്നു. മഞ്ചു അനശ്വരമാക്കിയ ഒരുപാട് നല്ല കഥാപാത്രങ്ങളുണ്ട്. എടുത്തു പറയാവുന്ന ഒരു പിടി നല്ല കഥാപാത്രങ്ങള്‍. പിന്നീട് സല്ലാപത്തില്‍ നായകനായി വന്ന ദിലീപുമായി പ്രണയത്തിലാവുകയും വിവാഹം കഴിക്കുകയും ചെയ്തതോടെ മഞ്ചു അഭിനയത്തില്‍ നിന്ന് പൂര്‍ണ്ണമായ് മാറി. പിന്നീട് ദിലീപിന്‍രെ ഭാര്യയും മകള്‍ മീനാഷിയുടെ അമ്മയുമായി നടി ജീവിച്ചു.

അവസാനം മഞ്ചു നീണ്ട വര്‍ഷങ്ങള്‍ക്കൊടുവില്‍ മഞ്ചു തിരിച്ചെത്തുകയും മലയാളികളും മലയാള സിനിമയും വീണ്ടും മഞ്ചുവിനെ ഇരു കൈയ്യും നീട്ടി സ്വീകരിക്കുകയും ചെയ്തിരുന്നു. മലയാളത്തിന് പുറമേ മറ്റ് ഭാഷകളി ലേയ്ക്കും താരം അഭിനയം വ്യാപിപ്പിച്ചു. മഞ്ചു ഒരു ബോണ്‍ ആക്റ്ററാണ്. അതിനാല്‍ തന്നെ മഞ്ചുവിന്റെ അഭി നയ മികവ് എടുത്തു പറയേണ്ടതാണ്. സത്യന്‍ അന്തിക്കാട്, സിബി മലയില്‍, കമല്‍ തുടങ്ങിയ മിക്ക സംവിധാ യകരും മഞ്ജുവിന്റെ അഭിനയത്തെ പ്രശംസിച്ചിട്ടുണ്ട്.

ആമി എന്ന കമലിന്റെ ചിത്രത്തിലെ അഭിനയത്തെ പറ്റി മഞ്ചു ഒരിക്കല്‍ പറഞ്ഞിട്ടുണ്ട്. അന്ന് മുന്‍പത്തെ മഞ്ചു വില്‍ നിന്ന് ഒരുപാട് മാറ്റങ്ങള്‍ താരത്തിന് വന്നുവെന്ന് തുറന്ന് പറഞ്ഞിട്ടുണ്ട്. ഞങ്ങള്‍ ഒരേ നാട്ടുകാരാണ്. എ ന്റെ വീട്ടില്‍ നിന്നും ഉറക്കെ വിളിച്ചാല്‍ കേള്‍ക്കുന്ന ദൂരമേ മഞ്ജുവിന്റെ വീട്ടിലേക്കുള്ളൂവെന്നാണ് കമല്‍ പറയുന്നത്. ആമി കണ്ടയുടനെ ഞാനും ഭാര്യയും മഞ്ജുവിനെ വിളിച്ച് അഭിനന്ദിച്ചു.

തൂവല്‍ കൊട്ടാരവും ഇരട്ടക്കുട്ടികളുടെ അച്ഛനുമൊക്കെ ചെയ്യുന്ന കാലത്ത് വലിയ വായനയൊന്നും മഞ്ജുവിന് ഉണ്ടായിരുന്നില്ല. അന്ന് ലോഹിതദാസ് ചില പുസ്തകങ്ങള്‍ കൊണ്ട് വന്ന് വായിക്കാന്‍ പറയും. വായിച്ചോ എന്ന് ലോഹി ചോദിക്കുമ്പോള്‍ അതെയെന്ന് മഞ്ജു പറയും. എന്നാല്‍ എന്റെ മുഖത്ത് നോക്കി കണ്ണിറുക്കും. പക്ഷെ അതില്‍ നിന്നൊക്കെ ഇന്നത്തെ മഞ്ചു ഒരുപാട് മാറി. ഏത് സംവിധായകനും രൂപപ്പെടുത്താന്‍ പറ്റുന്ന കളിമണ്ണ് പോലെയാണ് മഞ്ജു. അത് ദൈവികമായുണ്ടായ കഴിവായാണ് ഞാന്‍ കാണുന്നതെന്നും കമല്‍ പറയുന്നു.

Comments are closed.