വളരെ സന്തോഷത്തോട് കൂടി ഞങ്ങള്‍ ആ വാര്‍ത്ത അറിയിക്കുകയാണ്. വിവാഹ തീയതി പ്രഖ്യാപിച്ച് ഡോക്ടര്‍ റോബിനും ആരതി പൊടിയും; ആശംസകളുമായി ആരാധകര്‍

ബിഗ് ബോസിലൂടെ നിരവധി ആരാധകരെ സ്വന്തമാക്കിയ താരം തന്നെയാണ് ഡോക്ടര്‍ റോബിന്‍ രാധാകൃഷ്ണന്‍. ആ താരത്തിന് ആരാധകര്‍ ഉള്ളത് പോലെ ബിഗ് ബോസില്‍ അധികമാരും ഫേമസായിട്ടില്ല എന്ന് വേണം പറയാ ന്‍. എന്നാല്‍ ഒരു പരിധിക്കപ്പുറം റോബിന്റെ രീതിയകളോട് ആരാധകര്‍ തന്നെ എതിര്‍പ്പ് പ്രകടമാക്കിയിരുന്നു. ഡോക്ടര്‍ റോബിനും ആരതി പൊടിയും തമ്മിലുള്ള പ്രണയവും വിവാഹ നിശ്ചയവുമെല്ലാം ആരാധകര്‍ തന്നെ ഏറ്റെടുത്തതായിരുന്നു. നടി, ബിസിനസ് സംരംഭക എന്നീ നിലകളിലെല്ലാം വളരെ മികച്ചു നില്‍ക്കുന്ന വ്യക്തി യാണ് ആരതി പൊടി.

അടുത്തിടെയാണ് പൊടി സ്വന്തമായി തന്റെ ബ്രാന്‍ര് തുടങ്ങിയത്. വളരെ നല്ല പ്രായത്തില്‍ തന്നെ തന്‍രെ വലി യ ഒരു സ്വപ്‌നം നേടിയെടുത്ത മിടുക്കി തന്നെയാണ് ആരതി പൊടി. കഴിഞ്ഞ ഫെബ്രുവരിയില്‍ ആയിരുന്നു റോബിനും ആരതിയും തമ്മിലുള്ള വിവാഹ നിശ്ചയം. പിന്നീട് വിവാഹത്തെ പറ്റി റോബിന്‍ പറഞ്ഞത് ആരതി ക്കും തനിക്കും കുറച്ച് സ്വപ്‌നങ്ങള്‍ ഉണ്ടെന്നും അത് പൂര്‍ത്തീകരിച്ചിട്ടാണ് വിവാഹം ഉള്ളതെന്നുമാണ്.

ആരതി സിനിമയില്‍ അഭിനയിക്കുന്നത് കൊണ്ടും ബിസിനസിന്റെയും മറ്റുമായി നിരവധി തിരക്കുകളൊക്കെ ഉള്ളത് കൊണ്ടാണ് വിവാഹം വൈകുന്നതെന്നാണ് പറഞ്ഞിരുന്നത്. എന്നാല്‍ നിശ്ചയം കഴിഞ്ഞ ഒരു വര്‍ഷം പൂര്‍ത്തിയായ ദിവസത്തില്‍ വിവാഹത്തെ കുറിച്ച് പറഞ്ഞാണ് ഇപ്പോള്‍ താരങ്ങള്‍ എത്തിയിരിക്കുന്നത്. ഈ വര്‍ഷം ജൂണില്‍ തങ്ങളുടെ വിവാഹമുണ്ടെന്ന് പറഞ്ഞ ഒരു പോസ്റ്റാണ് റോബിനും ആരതിയും പങ്കുവെച്ചിരിക്കുന്നത്. 

വളരെ സന്തോഷത്തോട് കൂടി ഞങ്ങളുടെ വിവാഹതീയ്യതി അറിയിക്കുകയാണ്. ’26-06-2024 നാണ് വിവാഹം. അതൊരു ബുധനാഴ്ചയാണ്. നിങ്ങളുടെ എല്ലാവരുടെയും അനുഗ്രഹം വേണം, എല്ലാവര്‍ക്കും നന്ദി.’ എന്നുമാണ് റോബിന്‍ പങ്കുവെച്ച കുറിപ്പിലൂടെ പറയുന്നത്. വിവാഹനിശ്ചയത്തിലെ ചിത്രങ്ങളും റോബിന്‍ പങ്കുവെച്ചിരുന്നു. ഇതോടെ താരങ്ങള്‍ക്ക് ആശംസ അറിയിച്ച് കൊണ്ടുള്ള നിരവധി കമന്റുകളും ആരാധകര്‍ കുറിച്ചു. റോബിനും ആരതിയ്ക്കും ആശംസകളെന്നാണ് എല്ലാവരും പറയുന്നത്.

Comments are closed.