മൂന്ന് വര്‍ഷം മുമ്പ് ഈ ദിനത്തില്‍ ഞാന്‍ നിനക്ക് നല്‍കിയ വാക്ക് ഇന്നും പാലിക്കുന്നു. അതേ ഞാന്‍ ബാലച്ചേട്ടന്റെ വൈഫ് തന്നെയാണ്, ഫേമസാകാന്‍ വേണ്ടി കെട്ടിയതല്ല ; എലിസബത്ത്

വാലന്റൈന്‍സ് ഡേ കമിതാക്കള്‍ക്ക് വളരെ ഇഷ്ടമുള്ള അവരുടേതായ ദിവസമാണെന്നാണ് പൊതുവെ പറയപ്പെ ടുന്നത്.സോഷ്യല്‍ മീഡിയയിലാണ് ഇതിന്‍രെ കൂടുതല്‍ ആഘോഷം നടക്കുന്നത്. പോസ്റ്റുകളും ചിത്രങ്ങളും ആഘോഷങ്ങളും പ്രെപ്പോസലുകളുമൊക്കെ ഇതില്‍ പങ്കിടുന്നു. പ്രണയം മനസില്‍ സൂക്ഷിക്കുന്നവര്‍ക്ക് തുറന്ന് പറയാന്‍ ആഗ്രഹിക്കുന്നവര്‍ക്കുമുള്ള ദിനമാണിത്. താരങ്ങള്‍ ഉള്‍പ്പടെ പോസ്റ്റുകല്‍ പങ്കിട്ടിരിക്കുകയാണ്.

ഇപ്പോ ഴിതാ ബാലയുടെ ഭാര്യയും ഡോക്ടറുമായ എലിസബത്ത് പങ്കിട്ടിരിക്കുന്ന പോസ്റ്റാണ് ആരാധകരും ഏറ്റെടു ക്കുന്നത്. കുറച്ച് കാലമായി ഇവര്‍ ഒരുമിച്ചായിരുന്നില്ല. ഇവര്‍ വിവാഹ മോചിതരായി എന്നും ഇരുവരും തമ്മില്‍ പ്രശ്‌നങ്ങളാണെന്നും പലപ്പോഴും വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ ഇരുവരും പ്രതികരിക്കാറില്ല. എലിസബത്ത് ഇപ്പോള്‍ മറ്റൊരു സ്ഥലത്ത് കേരളത്തിന് വെളിയിലെവിടെയോ ആണ് ജോലി ചെയ്യുന്നത്. നാട്ടില്‍ വന്നാല്‍ സ്വന്തം മാതാപിതാക്കള്‍ക്കൊപ്പമാണ് താരം.

ഇതൊക്കെ ആരാധകരിലും സംശയം ജനിപ്പിച്ചിരുന്നു. എന്നാല്‍ തങ്ങളുടെ പ്രണയത്തിനും സ്‌നേഹത്തിനും ഒരു കോട്ടവുമില്ലെന്ന് വാക്കുകളിലൂടെ പറഞ്ഞിരിക്കുകയാണ് ബാലയുടെ  എലിസബത്ത്. ഇരുവരും പ്രണ യിച്ചാണ് വിവാഹം കഴിച്ചത്. മൂന്ന് വര്‍ഷം മുമ്പ് ഈ ദിനത്തില്‍ ഞാന്‍ നിനക്ക് നല്‍കിയ വാക്ക് ഇന്നും പാലിക്കു ന്നു എന്നാണ് എലിസബത്ത് മനോഹരമായ ഗാനത്തിനൊപ്പം സോഷ്യല്‍മീഡിയില്‍ കുറിച്ചത്. ഹാപ്പി വാല ന്റൈന്‍സ് ഡെ എല്ലാവര്‍ക്കുമെന്ന് പറഞ്ഞാണ് വീഡിയോ തുടങ്ങിയത്. ബാലചേട്ടന്റെ അല്ലെങ്കില്‍ സെലിബ്രി റ്റിയുടെ വൈഫ് ആയതുകൊണ്ട് മാത്രം ഞാന്‍ എന്തൊക്കയോ വീഡിയോ പങ്കുവെക്കുകയാണെന്നും പലരും കമന്റ് ചെയ്തുവെന്നും അതേ ഞാന്‍ ബാലച്ചേട്ടന്റെ വൈഫ് തന്നെയാണ്.

അതില്‍ ആര്‍ക്കും തര്‍ക്കമൊന്നുമില്ലല്ലോ. അതുകൊണ്ട് സോഷ്യല്‍മീഡിയ പേജ് തുടങ്ങാന്‍ പാടില്ലെന്നുണ്ടോ. വിവാഹത്തിന് മുമ്പും എനിക്ക് സോഷ്യല്‍മീഡിയ പേജുണ്ടായിരുന്നു. അതില്‍ ഒരുപാട് ഫോളോവേഴ്‌സുണ്ടാ യിരുന്നു.പിന്നീട് ഞാന്‍ അത് ഡിലീറ്റ് ചെയ്ത് പുതിയ അക്കൗണ്ട് തുടങ്ങുകയായിരുന്നു. ഞാന്‍ സെലിബ്രിറ്റിയുടെ വൈഫായതുകൊണ്ട് ആരും എന്റെ വീഡിയോ കാണേണ്ടതില്ല. ഇതെല്ലാം ഞാന്‍ എന്റെ സന്തോഷത്തിന് വേണ്ടി ചെയ്യുന്നതാണ്. ഫേമസാകാന്‍ ബാലയെ കെട്ടിയെന്ന് തോന്നുന്നവര്‍ അണ്‍ഫോളോ ചെയ്ത് പോവുക. ഡ്യൂട്ടി തിരക്കുള്ളതുകൊണ്ടാണ് കമന്റിന് മറുപടി കൊടുക്കാത്തത്  എന്നും എലിസബത്ത് പറയുന്നു.

Comments are closed.