നടിയും ബ്രിട്ടീഷ് മോഡലുമായ എമി ജാക്‌സണിന് വിവാഹിതയാകുന്നു. ഹോളിവുഡ് താരമായ എഡ് വെസ്റ്റിക്കുമായി സ്വിറ്റ്‌സര്‍ലാന്റില്‍ മോതിര കൈമാറ്റം, മകനെ സാക്ഷിയാക്കി വിവാഹം

നടിയും ബ്രിട്ടീഷ് മോഡലുമായ എമി ജാക്‌സണും വിവാഹിതയാകുന്നു. ഹോളിവുഡ് നടനും സംഗീതജ്ഞനു മായ എഡ് വെസ്റ്റ്വിക്കാണ് വരന്‍. ഇരുവരും രണ്ട് വര്‍ഷമായി പ്രണയത്തിലായിരുന്നു. രണ്ട് വര്‍ഷത്തെ ഡേറ്റി ങ്ങിന് ശേഷമാണ് ഇരുവരും വിവാഹത്തിലേയ്ക്ക് കടക്കുന്നത്. ഇരുവരും ഇന്‍സ്റ്റയിലൂടെയാണ് ഈ സന്തോഷ വാര്‍ത്ത പങ്കിട്ടത്.

രണ്ട് വര്‍ഷത്തെ ഡേറ്റിംഗിന് ശേഷം തിങ്കളാഴ്ച വിവാഹനിശ്ചയം പ്രഖ്യാപിച്ചു. സ്വിറ്റ്സർലൻഡിലെ ജിസ്റ്റാഡിലെ ഒരു പാലത്തിൽ വച്ച് വിവാഹാഭ്യർത്ഥന നടത്തി. ഹെല്‍ യെസ് എന്ന അടിക്കുറി പ്പോടെയാണ് എമി ചിത്രങ്ങള്‍ പങ്കു വച്ചിരിക്കുന്നത്. മിസ് ടീന്‍ വേള്‍ഡ് സൗന്ദര്യ മത്സരത്തില്‍ വിജയിയായ തോടെയാണ് എമി സിനിമയിലേ യ്ക്ക് എത്തുന്നത്. 2010-ല്‍ ആര്യ നായകനായി പുറത്തിറങ്ങിയ മദ്രാസ് പട്ടണം എന്ന തമിഴ് ചിത്രത്തില്‍ ആദ്യമായി അഭിനയിച്ചു.

ഏക് ദീവാനാ ഥാ, താണ്ഡവം , യെവഡു , ഐ, സിംഗ് ഈസ് ബ്ലിങ് ,തങ്കമകന്‍, ഗീതു, തെരി , എന്തിരന്‍ എന്ന ചി ത്രത്തിന്റെ രണ്ടാം ഭാഗമായ 2.0-തുടങ്ങി കുറച്ച് സിനിമകളില്‍ തമിഴ്, തെലുങ്ക്, ഹിന്ദി തുടങ്ങിയ ഭാഷകലില്‍ താരം അഭിനയിച്ചു. ഗോസിപ്പ് ഗേള്‍ എന്ന അമേരിക്കന്‍ കൗമാര നാടക പരമ്പരയിലെ അഭിനയത്തിലൂടെയാണ് വെസ്റ്റ്വിക്ക് ഏറ്റവും ജനപ്രിയനായത്.

എമി ജാക്സണ്‍ മുമ്പ് ലണ്ടന്‍ ആസ്ഥാനമായുള്ള സംരംഭകനായ ജോര്‍ജ്ജ് പനയോട്ടോയുമായി വിവാഹനിശ്ചയം നടത്തിയിരുന്നു, ഇരുവര്‍ക്കും നാല് വയസ്സുള്ള മകന്‍ ആന്‍ഡ്രിയാസും ഉണ്ട്. പിന്നീട് ഈ ബന്ധം വേര്‍ പിരി ഞ്ഞാണ് ഇവര്‍ വെസ്റ്റിക്കുമായി ഡേറ്റിങ് തുടങ്ങിയത്. 2023ല്‍ തങ്ങല്‍ പ്രണയത്തിലാണെന്ന് ഇരുവരും തുറന്ന് പറഞ്ഞിരുന്നു. ക്രാക്ക്, മിഷന്‍ തുടങ്ങിയവയാണ് എമിയുടെ പുതിയ ചിത്രങ്ങള്‍

Comments are closed.