ഒരു പ്രശ്‌നമുണ്ടായപ്പോഴല്ല രണ്ട് തട്ടായത്. 17 വര്‍ഷമായി നിലനില്‍ക്കുന്ന പ്രശ്നമാണ്, ലക്ഷ്മി ചേച്ചിയുമായി ബാലു ചേട്ടന്‍രെ കുടുംബത്തിന് പണ്ട് മുതല്‍ തന്നെ ബന്ധമില്ല; ഇഷാന്‍ ദേവ്

വളരെ അപ്രതീക്ഷിതവും ഞെട്ടലുണ്ടാക്കിയതുമായ വാര്‍ത്ത ആയിരുന്നു വയലിനിസ്റ്റ് ബാല ഭാസ്‌കറിന്റെ മരണം. ഒരു സുപ്രഭാതത്തിലാണ് മലയാളികള്‍ അത് കേള്‍ക്കുന്നത്. ഭാര്യയും മകളുമായി അമ്പത്തില്‍ പോയി തിരികെ മടങ്ങുമ്പോഴാണ് അപകടം ഉണ്ടാകുന്നത്. ബാലഭാസ്‌ക്കറിനും ഭാര്യ ലക്ഷ്മിക്കും വലിയ രീതിയില്‍ തന്നം പരിക്കേറ്റിരുന്നു. ഇവരുടെ മകള്‍ സംഭവ സ്ഥലത്ത് തന്നെ മരിച്ചിരുന്നു. ആശുപത്രിയില്‍ വെച്ചാണ് ബാല ഭാസ്‌ക്കര്‍ മരിക്കുന്നത്. ലക്ഷ്മി വലിയ ട്രോമയിലായിരുന്നു. പിന്നീടാണ് ബാല ഭാസ്‌ക്കറിന്‍രെ മരണത്തെ പറ്റി പല സംശയങ്ങളും അച്ഛന് ഉന്നയിക്കുന്നത്. പിന്നീട് ക്രൈബ്രാഞ്ച് കേസ് ഏറ്റെടുത്തു. ഇപ്പോഴും അതിന്റെ കേസ് നടക്കുകയാണ്. ഇപ്പോഴിതാ ബാല ഭാസ്‌ക്കറിന്റെ അടുത്ത ബന്ധമുള്ള വ്യകത്തി ഇഷാന്‍ ലക്ഷ്മിയെ പറ്റിയും ബാല ഭാസ്‌ക്കറിനെ പറ്റിയും പറഞ്ഞിരിക്കുന്ന വാക്കുകലാണ് ആരാധകര്‍ ഏറ്റെടുക്കുന്നത്.

കഴിഞ്ഞ കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പാണ് മകനെ പറ്റി അമ്മ വികാരഭരിതമായി പ്രതികരിച്ചത്. മകനെ മരണത്തിലേയ്ക്ക് നയിച്ചവരെ നിയമത്തിന് മുന്നില്‍ കൊണ്ടു വരാനായി പോരാടുമെന്നും എനിക്കെല്ലാം നഷ്ടമായന്നും എന്‍രെ മകനെ തന്നെ നഷ്ടമായെന്നുമൊക്കെ അമ്മ പറഞ്ഞിരുന്നു. വീട് വച്ചതില്‍ പിന്നെ ലക്ഷ്മിക്ക് അച്്ഛന്‍ ചെല്ലുന്നത് ഇഷ്ടമില്ലായിരുന്നുവെന്ന് അമ്മ തുറന്ന് പറഞ്ഞിരുന്നു. എന്നാല്‍ ബാല ഭാസ്‌ക്ക റിന്‍രെ മരണത്തിന് മുന്‍പേയല്ല ആ കുടുംബവും ലക്ഷ്മിയും തമ്മില്‍ പ്രശ്‌നമുള്ളതനെന്നും അവരുടെ വിവാഹം കഴിഞ്ഞപ്പോള്‍ മുതലുണ്ടെന്നും ഇഷാന്‍ തുറന്ന് പറയുകയാണ്. മൂവി വേള്‍ഡ് മീഡിയയ്ക്ക് നല്‍കിയ അഭിമുഖ ത്തിലാണ് ഇഷാന്‍ ദേവ് ഇക്കാര്യം പറഞ്ഞത്.

ബാലഭാസ്‌ക്കറിനെ താന്‍ കാണുന്നത് സഹോദര സ്ഥാനത്തും ഗുരു സ്ഥാനത്തുമൊക്കെയായിരുന്നു കണ്ടിരു ന്നത്. ഞാനും എന്റെ ഭാര്യയും ദിവസവും ലക്ഷ്മി ചേച്ചിയെ ഫോണ്‍ വിളിക്കാറുണ്ട്. എന്നും വൈകിട്ട് ഒരുമിച്ച് ചായ കുടിക്കാനൊക്കെ പോകുന്നവരാണ് ഞങ്ങള്‍. പേഴ്സണലി കണക്ടായിട്ടുള്ളവര്‍. എന്റെ ഏറ്റവും വേണ്ടപ്പെട്ട ആളുടെ ഭാര്യയാണെന്നും അവരുടെ ട്രോമയില്‍ കൂടെ നില്‍ക്കണമെന്നും മനസിലാക്കുകയും ചെയ്താണ് ഞാനും എന്റെ ഭാര്യയും. ചേച്ചി സിബിഐയിലും ക്രൈം ബ്രാഞ്ചിലുമൊക്കെ പോയി സംസാരിക്കുന്നുണ്ട്. എല്ലാ കുടുംബത്തിലും കാണുന്നത് പോലുള്ള പ്രശ്‌നം ഇവരുടെ കുടുംബത്തിലുണ്ടായിരുന്നു.

17 വര്‍ഷമായി നിലനില്‍ക്കുന്ന പ്രശ്നമാണ്”.ലക്ഷ്മി ചേച്ചിയെ കല്യാണം കഴിക്കണ്ട എന്നതായിരുന്നു ബാലു ചേട്ട ന്റെ കുടുംബത്തിന്റെ നിലപാട്. റിബലായിട്ട് കല്യാണം കഴിച്ചവരാണ് അവര്‍. ബാലു ചേട്ടന് കുടുംബവുമായി നല്ല കണക്ഷനായിരുന്നു. പക്ഷെ ലക്ഷ്മി ചേച്ചിയുമായി അത്ര രസത്തിലായിരുന്നില്ല. അതൊരു കുടുംബ പ്രശ്നമാ യിരുന്നു. അച്ഛന്റേയും അമ്മയുടേയും വിഷ്മങ്ങളൊക്കെ നമ്മള്‍ മാനിക്കുന്നു. 17-18 വര്‍ഷം കൂടെ നിന്നതാണ്. പുള്ളിയെ പോലൊരാളെ ഹാന്‍ഡില്‍ ചെയ്യുക ഭയങ്കര പാടാണ്. നിന്ന നില്‍പ്പില്‍ മൂഡ് മാറുന്നയാളാണ്. എന്റെ കുഞ്ഞിനെ കൊഞ്ചിക്കുന്നത് കണ്ടപ്പോള്‍ ഞാനവരെ മാലാഖേ എന്ന് വിളിച്ചു. അത്രയ്ക്കാണ് ബാലു അണ്ണന്‍ മാറിപ്പോയതെന്നും ഇഷാന്‍ പറയുന്നു.

Comments are closed.