ഏഴാം ക്ലാസില്‍ പഠിക്കുമ്പോഴാണ് ആ ആഗ്രഹം മനസില്‍ എത്തിയത്. അത് ഞാന്‍ നേടിയെടുത്തു, സിനിമയില്‍ അഭിനയിക്കണമെന്ന് തോന്നിയിട്ടില്ല; ഗോപിക

പല സെലിബ്രിറ്റി വിവാഹവും നടന്ന മാസമായിരുന്നു ജനുവരി. സുരേഷ്‌ഗോപിയുടെ മകള്‍ ഭാഗ്യ. സ്വാസിക, ജിപി ഗോപിക വിവാഹങ്ങളെല്ലാം ആരാധകര്‍ ഏറ്റെടുത്തത് തന്നെ ആയിരുന്നു. ആരാധകര്‍ക്ക് വളരെ ഇഷ്ടമു ള്ള രണ്ട് താരങ്ങള്‍ തന്നെയാണ് ജിപിയും ഗോപികയും ഡിഫോര്‍ ഡാന്‍സിന്‍രെ അവതാരകനായിട്ട് എത്തിയ ജിപി പിന്നീട് മലയാളത്തിലും തെലുങ്കിലുമെല്ലാം അഭിനയിച്ച ജിപിക്ക് നിരവധി ആരാധികമാര്‍ ഉണ്ടായിരുന്നു. വളരെ ചെറുപ്പത്തില്‍ തന്നെ അഭിനയത്തിലെത്തിയ ഗോപിക പിന്നീട് തന്റെ പഠന ശേഷമാണ് സാന്ത്വനത്തി ലെ അഞ്ജലിയായി എത്തിയത്. ഇരു കൈയ്യും നീട്ടിയാണ് അഞ്്ജലിയെ പ്രേക്ഷകര്‍ സ്വീകരിച്ചത്. സാന്ത്വനം തീരുന്നതിന്‍രെ സമയത്ത് തന്നെ ആയിരുന്നു ജിപിയുടെയും ഗോപികയുടെയും വിവാഹം. അറേഞ്ച്്ഡ് മാ ര്യേജ് ആയിരുന്നെങ്കിലും ഏറെ നാളുകളായി ഇവര്‍ പരിചയക്കാര്‍ ആയിരുന്നു. ഇവരുടെ വിവാഹ നിശ്ചയ ചിത്രങ്ങള്‍ പുറത്ത് വന്നതിന് പിന്നാലെയാണ് ആരാധകരും ഇത് അറിഞ്ഞത്.

ജനുവരി 28ന് വളരെ ആര്‍ഭാടത്തോടെയാണ് ഇവര്‍ വിവാഹിതരായത്. ഗോപിക മുന്‍പ് നല്‍കിയ ഒരു അഭി മുഖത്തില്‍ താന്‍ ഏറെ ആഗ്രഹിച്ച ഒരു കാര്യത്തെ പറ്റി തുറന്ന് പറഞ്ഞിരുന്നു. ചെറുപ്പം മുതല്‍ ഒരു ഡോക്ടറാ കാന്‍ തനിക്ക് വലിയ ആഗ്രഹമായിരുന്നുവെന്ന് പറയുകയാണ് താരം. എന്റെ ഏഴാം ക്ലാസ് മുതലുള്ള ആഗ്രഹ മായിരുന്നു ഒരു ഡോക്ടര്‍ ആവണം എന്നുള്ളത്. എന്റെ അച്ഛനും അമ്മയും പറയാറുണ്ട് ഞാന്‍ ആ സമയം മുതല്‍ എന്റെ ബുക്കില്‍ ഒക്കെ ഡോക്ടര്‍ ഗോപിക എന്ന് തന്നെയായിരുന്നു എഴുതാറുള്ളത്. അഭിനയത്തെക്കുറിച്ച് ഞാന്‍ ആലോചിച്ചിട്ടേയില്ല. ഒട്ടും ആലോചിച്ചിട്ടില്ലാത്ത ഒരു കാര്യമായിരുന്നു അത്.

കാരണം ഒരു സിനിമയില്‍ അഭിനയിക്കുക എന്നത് സ്വപ്നം കാണാന്‍ അറിയുന്ന പ്രായത്തിന് മുന്‍പേ തന്നെ ഞാന്‍ സിനിമയില്‍ എത്തിയിരുന്നു. അതിനുശേഷം പിന്നെ വലുതായതിനു ശേഷവും സിനിമയില്‍ അഭിന യിക്കണമെന്ന് ഒന്നും ഞാന്‍ ആലോചിച്ചിട്ടില്ല. എനിക്ക് മോഡലിങ് ഒന്നും ഒട്ടും പറ്റില്ല. ഫോട്ടോഷൂട്ടുകള്‍ ഒക്കെ എനിക്ക് ഭയങ്കര മടിയാണ്. ഞാന്‍ ഭയങ്കര കുറവാണ് ഫോട്ടോഷൂട്ടുകള്‍ ചെയ്യുന്നത്. ഷൂട്ടുകള്‍ ചെയ്യുന്നതി നേക്കാള്‍ എനിക്ക് കംഫര്‍ട്ടാണ് അഭിനയിക്കുന്നത്.

ക്യാമറയുടെ മുന്‍പില്‍ അഭിനയം അല്ലാതെ എനിക്ക് വേറൊന്നും ഇഷ്ടമല്ല. അഭിമുഖങ്ങള്‍ കൊടുക്കുന്നത് പോലും ഇഷ്ടമല്ല. വേറെ ഷോകള്‍ ആണെങ്കിലും എനിക്ക് ചെയ്യാന്‍ ഇഷ്ടമല്ല. ഈ ചെയ്യുന്ന വര്‍ക്കിന്റെ ഭാഗമായ തുകൊണ്ട് വേണമെങ്കില്‍ ചെയ്യാം എന്നേയുള്ളൂ. ആക്ടിങ്ങും ഡോക്ടര്‍ എന്നുള്ളതും അല്ലാതെ വേറൊരു പ്രൊഫ ഷനെ കുറിച്ച് ഞാന്‍ ഇതുവരെ ആലോചിച്ചിട്ടില്ല. എന്റെ എയിം ഇത് രണ്ടും ആയിരുന്നുവെന്നും അത് താന്‍ നേടിയെടുത്തുവെന്നും ആയൂര്‍വേദ മെഡിസിനാണ് താന്‍ തെരഞ്ഞെടുത്തതെന്നും താരം പറയുന്നു.

Comments are closed.