ആദ്യം ജിപി ചേട്ടന്‍രെ പ്രെപ്പോസല്‍ വേണ്ടെന്ന് വച്ചിരുന്നു. എന്നാല്‍ ചേച്ചിക്ക് ചേട്ടനെ പോലെ ഒരാളെ കിട്ടിയതില്‍ ഞാന്‍ സന്തോഷവതിയാണെന്ന് കീര്‍ത്തന; മിട്ടുവാണ് ആ വീട്ടില്‍ എന്നെ ഭയങ്കരമായി ഇമ്പ്രെസ്സ് ചെയ്ത വ്യക്തിയെന്ന് ജിപി

ജിപിയും ഗോപികയുടെയും വിവാഹത്തിന്‍രെ വിശേഷങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ നിറയുന്നത്. രണ്ട് പേരും പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങള്‍ തന്നെയാണ്. വടക്കും നാഥ ക്ഷേത്രത്തില്‍ വെച്ചാണ് ജിപിയും ഗോപികയും വിവാഹം കഴിക്കുന്നത്. ആരാധകരും താരങ്ങളുമെല്ലാം ആശംസകള്‍ അറിയിക്കുകയും ചെയ്തി രുന്നു. ബാല താരമായി അഭിനയത്തിലെത്തിയതാണ് ഗോപികയും സഹോദരി കീര്‍ത്തനയും. പിന്നീട് ഉന്നത പഠനത്തിന് ശേഷമാണ് സാന്ത്വനം സീരിയലിലൂടെ താരം അഞ്ജലിയായി എത്തിയത്. കഴിഞ്ഞ ദിവസ മാണ് സാന്ത്വനം സീരിയല്‍ പൂര്‍ത്തിയാകുന്നത്. തൊട്ടു പിന്നാലെ ഗോപിക തമന്റെ വിവാഹ ജീവിതത്തി ലേയ്ക്ക് കാലെടുത്ത് വയ്ക്കുകയും ചെയ്തു. ജിപിയുടെയും ഗോപികയുടെയും ഇന്‍കേയ്്ജ്‌മെന്റ് ചിത്രങ്ങ ളിലൂടെയാണ് ഇലര്‍ വിവാഹം കഴിക്കാന്‍ പോകുന്നുവെന്ന സന്തോഷ വാര്‍ത്ത ആരാധകര്‍ അറിയുന്നത്. വീട്ടുകാരാണ് ഈ വിവാഹം തീരുമാനിച്ചതെന്നും പക്കാ അറേയ്ഞ്ച്ഡ്‌ മാര്യേജ് ആണിതെന്നും മുന്പ് സമയം മലയാളത്തിന് ഗോപികയുടെ സഹോദരിയും നടിയുമായ കീര്‍ത്തന നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞിരുന്നു.

ചേച്ചിയും ഞാനും തമ്മില്‍ മൂന്നു വയസ്സിന്റെ വ്യത്യാസമേ ഉള്ളുവെങ്കിലും എനിക്ക് കുഞ്ഞുന്നാള്‍ മുതല്‍ ചേച്ചി അമ്മയെ പോലെയാണ്. അതുകൊണ്ട് തന്നെ ചേച്ചിയ്ക്ക് ഒരു നല്ല ജീവിതം ഉണ്ടാവുന്നതില്‍ താന്‍ വളരെ സന്തോഷവതിയാണ്. സഹോദരിയുടെ വിവാ3ഹത്തിനായി ഞാന്‍ ഒരുപാട് ആഗ്രഹിക്കുകയും പ്രാര്‍ത്ഥിക്കു കയും ചെയ്തിട്ടുണ്ട്. ചേച്ചിക്ക് നല്ലൊരു ലൈഫ് കിട്ടാന്‍ വേണ്ടി. എല്ലാവരും ചെയ്യുന്നതുപോലെ ഞാനും എന്റെ ചേച്ചിക്ക് വേണ്ടി ചെയ്തിരുന്നു. ചേട്ടന്‍ ചേച്ചിയെ ഭയങ്കര റെസ്‌പെക്ടിംഗ് ആണ്. നല്ല കെയറിങ് ആണ്, ചേച്ചിക്ക് എല്ലാ കാര്യത്തിനും സ്‌പേസ് കൊടുക്കും. ചേച്ചി ഒരു നല്ല ലൈഫിലേക്ക് ആണ് പോകുന്നത് അതിന്റെ സന്തോ ഷമാണ്.

ഞങ്ങളുടെ ഫാമിലി എക്സ്റ്റന്‍ഡ് ആവുകയാണ്. ചേട്ടന്റെ ഫാമിലിയുമായിട്ട് ജെല്‍ ആവാന്‍ പോവുകയാണ്. ഇത് പക്കാ അറേഞ്ച്ഡ് മാര്യേജ് ആണ്. നമ്മുടെ ഫാമിലിയാണ് ആദ്യം ഇതറിഞ്ഞത് ചേച്ചി അറിഞ്ഞത് ഏറ്റവും അവസാനമായിരുന്നു. ആദ്യം ഞങ്ങള്‍ അത് പ്രിഫര്‍ ചെയ്തിരുന്നില്ല. ഞങ്ങളെ സംബന്ധിച്ച് ചേട്ടന്‍ ഡി ഫോര്‍ ഡാന്‍സിലെ ഒരു ചേട്ടന്‍ ആയിരുന്നു. ഞാനും ചേച്ചിയും പണ്ട് ചേട്ടന്റെ ഷോ ഒക്കെ കാണുമായിരുന്നു. ഈ പ്രൊപ്പോസല്‍ വന്നപ്പോള്‍ ആദ്യം ഞങ്ങള്‍ വേണ്ടാന്നുള്ള രീതിയിലായിരുന്നു. പിന്നെ അത് അങ്ങനെയങ്ങ് ശരിയായി’ എന്നാണ് കീര്‍ത്തന പറഞ്ഞത്.

ഞങ്ങളുടെ വിവാഹത്തിന് എല്ലാത്തിനും കട്ട സപ്പോര്‍ട്ടായി നിന്നത് മിട്ടു (കീര്‍ത്തന)എന്നാണെന്നാണ് ജി പി പറഞ്ഞത്. ആ വീട്ടില്‍ എന്നെ ഭയങ്കരമായി ഇമ്പ്രെസ്സ് ചെയ്ത വ്യക്തിയാണ് മിട്ടു. ഒരു ഇന്റര്‍വ്യൂവില്‍ ജിപി ചേട്ടനെ പോലെ ഒരു ബ്രദര്‍ ഇന്‍ ലോയെ കിട്ടിയതിനെ കുറിച്ചൊക്കെ സംസാരിക്കുന്ന വീഡിയോ പലരും എനിക്ക് അയച്ചു തന്നിരുന്നു. പക്ഷെ ഇതുപോലെ ഒരു സിസ്റ്റര്‍ ഇന്‍ ലോയെ കിട്ടിയതില്‍ ഞാനാണ് ശരിക്കും ഭാഗ്യവാനാണെന്നാണ് ജി പി കീര്‍ത്തനയെ പറ്റി പറഞ്ഞത്. വളരെ ആര്‍ഭാട പൂര്‍വ്വമായിട്ടായിരുന്നു ജിപിയും ഗോപികയും വിവാഹം കഴിച്ചത്. വിവാഹത്തിന്‍രെ എല്ലാ വിശേഷങ്ങളും ഇവര്‍ തങ്ങളുടെ ചാനലിലൂടെ പങ്കിട്ടിരുന്നു.

Comments are closed.