
മൂത്ത മകള്‍ ഒന്‍പതിലാണ് ഇപ്പോള്‍. 18 ആകാനുള്ള കാത്തിരിപ്പിലാണ് അവള്‍, കൂള്‍ ഡാഡിയാണ് ഞാന്‍; വിശേഷങ്ങളുമായി ഗിന്നസ് പക്രു
ഗിന്നസ് പക്രു എന്ന നടനെ പറ്റി മലയാളികളോട് പ്രത്യേകമായി പറയേണ്ടതില്ല. എന്നും ആരാധകര്‍ക്കു വലിയ താല്‍പ്പര്യമാണ്. മിമിക്രി കലാ കാരനായിട്ടാണ് താരം വേദികളിലെത്തിയത്. പിന്നീട് താരം സിനിമയിലെത്തി. നിരവദി സിനിമകളില്‍ താരം സജീവമായി. മലയാളത്തിന് പുറമേ തമിഴിലും താരം സജീവമാണ് ഇപ്പോള്‍. പ്രഭുദേവയോട് ഒപ്പമുള്ള ബഗീരയാണ് താരത്തിന്റെ ഏറ്റവും പുതിയ ചിത്രം.

സൂര്യ, വിജയ് തുടങ്ങിയവര്‍ക്കൊപ്പമെല്ലാം തന്നെ താരം അഭിനയിച്ചിട്ടുണ്ട്. കോമഡി വേദികളില്‍ ജഡ്ജായിട്ടും താരം സജീവമാണ്. അടുത്തിടെയാണ് താരത്തിന് ഒരു കുട്ടി കൂടി ജനിച്ചത്. ദ്വിജ കീര്‍ത്തിയെന്നാണ് താരം മകള്‍ക്ക് പേരിട്ടിരിക്കുന്നത്. നാലു പേരും ചേര്‍ന്നുള്ള കുടുംബ ചിത്രവും ആരാധകര്‍ ഏറ്റെടുത്തിരുന്നു. വെല്ലു വിളികള്‍ നിറഞ്ഞ ജീവിതമായിരുന്നുവെങ്കിലും താരം തന്റെ ജീവിതം വിജയമാക്കി തീര്‍ത്തു. ഇപ്പോള്‍ മക്കളുമായി വളരെ ഹാപ്പിയായിട്ടാണ് താരം ജീവിക്കുന്നത്.

ഇപ്പോള്‍ കുടുംബ വിശേഷവും മൂത്ത മകളെ പറ്റിയും താരം പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധ നേടുന്നത്. 18 ആവാനാ യുള്ള കാത്തിരിപ്പിലാണ് ദീപ്ത കീര്‍ത്തി. വണ്ടിയോടിക്കാന്‍ പുള്ളിക്കാരിക്ക് വലിയ ഇഷ്ടമാണ്. കുഞ്ഞുന്നാളിലേ മുതല്‍ തന്നെ അവളതില്‍ താല്‍പ്പര്യം പ്രകടിപ്പിച്ചിരുന്നുവെന്നും താരം പറയുന്നു.

ഞാന്‍ ഹെയരിലൊക്കെ ഇടയ്ക്ക് പരീക്ഷണങ്ങള്‍ നടത്താറുണ്ട്. ഞാന്‍ എന്ത് ചെയ്താലും അവള്‍ വൗ പറയും. എന്നെ എന്തിനും സപ്പോര്‍ട്ട് ചെയ്യും. മൂത്ത മോളിപ്പോള്‍ ഒന്‍പതാം ക്ലാസിലാണ്. പരീക്ഷയ്ക്കു മാര്‍ക്ക് കുറ ഞ്ഞാല്‍ ഭാര്യ വഴക്ക് പറയും. ഞാന്‍ കൂളാണ്. കുട്ടികളെ പഠിക്കുന്നതിന്റെ പ്രാധാന്യം മനസിലാക്കണമെന്നാണ് എന്റെ രീതി. മകളും ഞാനും നല്ല ഫ്രണ്‍സാണെന്നും താരം പറയുന്നു.