മണിയുടെ പ്രശ്നത്തില്‍ ഒന്നരക്കൊല്ലമാണ് ഞാന്‍ വീട്ടിലിരുന്നത്. കുറെ അനുഭവിച്ചു, റേഡിയേഷന്‍ അടിച്ചിട്ട് ഇപ്പോള്‍ മുട്ടിനൊക്കെ വേദനയാണ്; ജാഫര്‍ ഇടുക്കി

വളരെയെറെ സിനിമകളില്‍ നിരവധി കഥാപാത്രങ്ങള്‍ ചെയ്ത് ആരാധകരുടെ പ്രീതി നേടിയ താരമാണ് ജാഫര്‍ ഇടുക്കി. ചെറിയ കോമഡി വേഷങ്ങളില്‍ നിന്ന് മുഴുനീള ക്യാരക്ടര്‍ റോളുകളിലേയ്ക്കുള്ള മാറ്റവും അഭിനയ മികവും നമ്മള്‍ കണ്ടതാണ്. മഹേഷിന്‍രെ പ്രതികാരം, ചുരുളി തുടങ്ങിയ സിനിമകളില്‍ താരത്തിന്റെ അഭി നയം വളരെ പ്രശംസനീയമായിരുന്നു.

കലാഭവന്‍ മണിയുടെ മരണവുമായി ബന്ധപ്പെട്ടുണ്ടായ ആരോപണങ്ങ ളില്‍ ഉയര്‍ന്ന് കേട്ട പേരായിരുന്നു ജാഫര്‍ ഇടുക്കിയുടേത്. എന്നാല്‍ നല്ല സൗഹൃദം മാത്രമായിരുന്നു തനിക്കു ണ്ടായിരുന്നതെന്നും ആ പ്രശ്‌നം കാരണം തനിക്ക് കുറെ നാളത്തേയ്ക്ക് സിനിമ ഇല്ലാതായതിനെ പറ്റിയും താരമിപ്പോള്‍ എലഗെന്‍സ് എന്ന യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ തുറന്ന് പറയുകയാണ്. പക്കാ ഒരു ഇടുക്കിക്കാരന്‍ തന്നെയായ ജാഫര്‍ സിനിമയില്‍ എത്തിയിട്ട് തന്നെ നിരവധി വര്‍ഷളായി.

മണിയുടെ കേസു മായി ബന്ധപ്പെട്ട് പല ചോദ്യം ചെയ്യലുകള്‍ക്കും താരം വിധേയനായിരുന്നു. പിന്നീട് ജാഫറി നെയും മറ്റുള്ളവരെയും വെറുതെ വിടുകയായിരുന്നു. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ വസ്തുതകള്‍ പരിശോധിച്ച ശേഷം മാത്രമേ നല്‍കാവൂവെന്നാണ് ജാഫര്‍ ഇടുക്കി പറയുന്നത്. അല്ലെങ്കില്‍ അത് ഒരു വ്യക്തിയുടെ ജീവിതം തന്നെ തകര്‍ക്കാന്‍ കാരണമാകും. ഞാനും അനുഭവിച്ചിരുന്നു. കലാഭവന്‍ മണിയുടെ പ്രശ്നത്തില്‍ ഒന്നരക്കൊ ല്ലമാണ് ഞാന്‍ വീട്ടിലിരുന്നത്. നുണ പരിശോധന, നാര്‍ക്കോ അനാലിസിസ്, ഇതെല്ലാം ഈ പ്രായത്തിന് ഇടയ്ക്ക് കടന്നു പോയി. ഇപ്പോള്‍ ശരീരവേദനയാണ്.

റേഡിയേഷന്‍ അടിച്ചിട്ട് മുട്ടിനൊക്കെ വേദനയാണ് സത്യാവസ്ഥ വന്നപ്പോള്‍ എന്തായി? പത്രത്തില്‍  ഒരു കോളത്തിലെങ്കിലും വന്നുവോ? നിങ്ങളാരെങ്കിലും തിരിച്ചു പറഞ്ഞുവോ? ആരും പറഞ്ഞില്ല. കുറച്ച് പേര്‍ ദ്രോഹിച്ചു. കുറച്ച് പേര്‍ സപ്പോര്‍ട്ട് ചെയ്തിരുന്നു. ഒരു മനുഷ്യനെക്കുറിച്ച് പറയുമ്പോള്‍ അവര്‍ക്ക് കുടുംബവും കുട്ടികളും സ്വന്തക്കാരും ബന്ധുക്കാരുമുണ്ടെന്ന് ആലോചിക്കണമെന്നും താരം പറയുന്നു.

Comments are closed.