അച്ഛന്‍ തനിക്ക് തന്ന ഒരു ഉപദേശം ഇതായിരുന്നു. ആ നാല് കാര്യങ്ങള്‍ ഉപേക്ഷിച്ചാല്‍ ജീവിതം നല്ലതാകുമെന്ന് പറഞ്ഞു. അത് ഞാനിന്നും പാലിക്കുന്നുണ്ട്; കീര്‍ത്തി സുരേഷ്

കീര്‍ത്തി സുരേഷ് എന്ന നടിയെ പറ്റി പ്രത്യേകമായി ഒരു മുഖവുരയുടെ ആവിശ്യമില്ല. നടിയായ അംബികയു ടെയും പ്രൊഡ്യൂസറും നടനുമായ സുരേഷിന്‍രെയും മകലായി ജനിച്ചതിനാല്‍ തന്നെ താരത്തിന് സിനിമയി ലേയ്ക്ക് എത്തുക എന്നത് എളുപ്പമായിരുന്നു. ബാല താരമായി മലയാളത്തില്‍ അഭിനയിച്ച കീര്‍ത്തി പിന്നീട് തന്‍രെ പഠനശേഷം ഗീതാഞ്ജലി എന്ന മലയാള സിനിമയിലൂടെയാണ് വീണ്ടും എത്തിയത്. എന്നാല്‍ സിനിമാ വിജയം കണ്ടില്ല.

എന്നാല്‍ കീര്‍ത്തി സുരേഷെന്ന നടി തമിഴും തെലുങ്ക് സിനിമകളിലെല്ലാം സജീവമായി. മാത്രമല്ല, മഹാനടി യിലൂടെ പാന്‍ ഇന്ത്യന്‍ ലെവലിലേയ്ക്ക് താരം ഉയര്‍ന്നു. തെന്നിന്ത്യന്‍ ഭാഷകളില്‍ മുന്‍ നിര താരങ്ങള്‍ക്കൊപ്പം അഭിനയിക്കുകയും പെട്ടെന്ന് തന്നെ മുന്‍നിര നടിയാകാനും താരത്തിന് സാധിച്ചു. ഇപ്പോഴിതാ തന്‍രെ കരിയറി ലും ജീവിതത്തിലും മാതാപിതാക്കള്‍ തന്ന ഉപദേശത്തെ പറ്റി പറയുകയാണ്. സൈറന്‍ എന്ന പുതിയ സിനിമയു ടെ പ്രമോഷന്‍ തിരക്കുകളിലാണ് കീര്‍ത്തി.

പ്രമോഷന്റെ ഭാഗമായി നല്‍കിയ അഭിമുഖത്തില്‍ കീര്‍ത്തി അച്ഛന്‍ സുരേഷ് കുമാറിനെ കുറിച്ച് സംസാരിക്കു കയുണ്ടായി. ജീവിത ത്തില്‍ ഒരുപാട് കാര്യങ്ങള്‍ അച്ഛനെ കണ്ട് പഠിക്കാന്‍ പറ്റിയിട്ടുണ്ട്. എന്റെ ഏറ്റവും വലിയ റോള്‍മോഡലും ഇന്‍സ്പിരേഷനും എല്ലാം അച്ഛനാണ്. എങ്ങനെയാണ് അച്ഛന്‍ സിനിമയില്‍ എത്തിയത്, എന്തൊ ക്കെ കഷ്ടങ്ങള്‍ അനുഭവിച്ചു എന്നൊക്കെ എപ്പോഴും പറഞ്ഞുകൊണ്ടേയിരിക്കും.

ജീവിതത്തില്‍ നാല് കാര്യങ്ങള്‍ ഇല്ല എന്നുണ്ടെങ്കില്‍ നിന്റെ ജീവിതം എപ്പോഴും ഹാപ്പിയായിരിക്കും എന്നാണ് അച്ഛന്‍ പറയാറുള്ളത്. അഹങ്കാരം, ആര്‍ഭാടം, അസൂയ, അത്യാഗ്രഹം ഇത് നാലും വരാതെ സൂക്ഷിക്കുക. ഇത് നാലും ഇല്ലെങ്കില്‍ ജീവിത്തില്‍ വിഷമിക്കേണ്ടി വരില്ല എന്ന ഒറ്റ ഉപദേശം മാത്രമേ അച്ഛന്‍ എനിക്ക് നല്‍കിയി ട്ടുള്ളൂ. ഇന്നും ഞാന്‍ ഫോളോ ചെയ്യുന്ന കാര്യമാണ് അത് എന്ന് കീര്‍ത്തി പറയുന്നു.

Comments are closed.