
കേരള സംസ്ഥാന അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. ആറാമതും മികച്ചതായി മമ്മൂക്ക, വിന്‍സി മികച്ച നടി: ആശംസകളോടെ സിനിമ ലോകവും ആരാധകരും
മലയാള ചലചിത്ര പ്രേമികളും ആകാംക്ഷയോടെ കാത്തിരിക്കുന്ന ഒന്നാണ് സംസ്ഥാന ചലചിത്ര അവാര്‍ഡ്. ഇപ്പോഴിതാ 53-ാമത് കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം പ്രഖ്യാപിച്ചിരിക്കുകയാണ്. സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാനാണ് അവാര്‍ഡ് പ്രഖ്യാപിച്ചത്. മികച്ച നടന്‍, നടി, സിനിമ എന്നീ വിഭാഗങ്ങളിലേക്ക് 154 ചിത്രങ്ങളാണ് ഇത്തവണ മത്സരത്തിനുണ്ടായിരുന്നത്.

മികച്ച നടനായി മലയാളത്തിന്റെ സൂപ്പര്‍ താരം മമ്മൂട്ടിയെയാണ് തിരഞ്ഞെടുത്തിരിക്കുന്നത്. നന്‍ പകല്‍ നേരത്ത് മയക്കം എന്ന സിനിമയിലെ അഭിനയത്തിനാണ് മമ്മൂക്കയെ തേടി ചലചിത്ര പുരസ്‌കാരം എത്തിയത്. മമ്മൂക്ക മികച്ച നടനാണെന്നത് മലയാളിക ള്‍ക്ക് അറിയാമെങ്കിലും നന്‍ പകല്‍ നേരത്ത് മയക്കം എന്ന സിനിമയില്‍ എല്ലാവരുടെയും പ്രശംസ പിടിച്ച് പറ്റാന്‍ ചിത്രത്തിനും മമ്മൂക്കയ്ക്കും കഴിഞ്ഞു. ആറാം തവണയാണ് മമ്മൂട്ടി മികച്ച നടനുള്ള സംസ്ഥാന പുരസ്‌കാരം കരസ്ഥമാക്കുന്നത്.

ചിത്രം മുന്‍പ് തന്നെ ജന ശ്രദ്ധ നേടിയിരുന്നു. മികച്ച നടിയായി തെരഞ്ഞെടുത്തിരിക്കുന്നത് നടി വിന്‍സിയയൊണ്. രേഖ എന്ന ചിത്രത്തിലൂടെയാണ് വിന്‍സി ഈ പുരസ്‌കാരത്തിന് അര്‍ഹയായത്.പ്രണയത്തിന്റെയും പ്രതികാരത്തിന്‍രെയും കഥ പറയുന്ന ചിത്രമായിരുന്നു രേഖ. ചിത്രത്തിലെ വിന്‍സിയുടെ അഭിനയം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

സിനിമയില്‍ വന്ന് കുറച്ച് കാലമേ ആയിട്ടുള്ളുവെങ്കിലും നിരവധി സിനിമകളില്‍ വളരെ പ്രാധാന്യമുള്ള കഥാ പാത്രങ്ങള്‍ അവതരിപ്പിക്കാന്‍ വിന്‍സിക്ക് കഴിഞ്ഞു. ന്നാ താന്‍ കേസ് കൊട് എന്ന സൂപ്പര്‍ ഡ്യൂപ്പര്‍ ഹിറ്റ് സിനിമയാണ് ജന പ്രിയ ചിത്രമായി തെരെഞ്ഞെടുക്കപ്പെട്ടത്. കുഞ്ചാക്കോ ബോബന്‍ എന്ന നടന്റെ കരിയറില്‍ തന്നെ വലിയ വിജയം നേടിയ ചിത്രമായിരുന്നു ഇത്.154 ചിത്രങ്ങളാണ് ഇത്തവണ മത്സരത്തിനുണ്ടായിരുന്നത്. ഇതിൽ എട്ടെണ്ണം കുട്ടികളുടെ ചിത്രമാണ്