
എന്നോട് പെട്ടന്ന് വരാമെന്ന് പറഞ്ഞിരുന്നതല്ലേ… പോകണ്ടാന്ന് ഞാന്‍ പറഞ്ഞതല്ലേ…സുധിച്ചേട്ടാ എനിക്ക് ഇനി ആരുണ്ട്; പൊട്ടിക്കരഞ്ഞ് കൊണ്ട് രേണുവിന്റെ വാക്കുകള്‍
കഴിഞ്ഞ ദിവസമാണ് മിമിക്രി കലാകാരനും നടനുമായ കൊല്ലം സുധി കാറപകടത്തില്‍ മരിച്ചത്. എല്ലാവരും വളരെ ഞെട്ടലോടെയും സങ്കടത്തോടെയും കേട്ട വാര്‍ത്ത ആയിരുന്നു ഇത്. സ്്റ്റാര്‍ മാജിക്കിലും സ്ഥിര സാന്നിധ്യമായ കൊല്ലം സുധി സിനിമകളിലും ടെലി വിഷന്‍ ഷോകളിലും ഗള്‍ഫ് പരിപാടികളിലുമൊക്കെ താരം സജീവ സാന്നിധ്യം ആയിരുന്നു. തിങ്കളാഴ്ച പുലര്‍ച്ചെ നാലരയോടെ തൃശൂര്‍ കയ്പ്പമംഗലം പനമ്പിക്കുന്നില്‍ വെച്ചായിരുന്നു അപകടം നടന്നത്. വടകരയില്‍ നിന്ന് പരിപാടി കഴിഞ്ഞ് തിരികെ തിരുവനന്തപുരത്തേക്ക് പോകുകയായിരുന്നു സുധിയും ബിനു അടിമാലിയും ട്വന്റിഫോറിന്റെ കാറില്‍ യാത്ര ചെയ്യുമ്പോഴാണ് അപകടം നടന്നത്. സുധി മുന്‍പിലെ സീറ്റിലായിരുന്നു.

അപകടം നടക്കുമ്പോള്‍ ബിനു അടിമാലിയും സുധിക്കൊപ്പമുണ്ടായിരുന്നു. പരിക്കുകളോടെ ബിനു അടിമാലി ചികിത്സയിലാണ്. വലിയ ഒരു ആഗ്രഹം ബാക്കിയാക്കിയാണ് സുധി പോയത്. തന്റെ ഭാര്യയ്ക്കും മക്കള്‍ക്കുമായി വീട് വെയ്ക്കണമെന്ന ആഗ്രഹം സുധിക്കുണ്ടായിരുന്നു. വിധി വേട്ടയാടപ്പെട്ട ജീവിതമായിരുന്നു സുധിയുടേത്. അമ്മയും അച്ചനും നാല് മക്കളും അടങ്ങുന്ന കുടുംബമായിരുന്നു താരത്തിന്റെത്. റവന്യൂ വകുപ്പില്‍ ജോലിക്കാരനായിരുന്നു സുധിയുടെ പിതാവ് പിന്നീട് ജോലിക്കായി കൊല്ലത്തേയ്തക്ക താമസം മാറി. എന്നാല്‍ അധികം വൈകാതെ അച്ഛന് അസുഖം ബാധിക്കുകയും ചികിത്സയ്ക്കുള്ള തുകയ്ക്കായി വീട് വില്‍ക്കേണ്ടി വരികയും പിന്നീട് അച്ചന്‍ മരിക്കുകയും ചെയ്തു. സുധിയുടെ വിവാഹ കഴിഞ്ഞ് കുഞ്ഞുണ്ടായപ്പോള്‍ കൈകുഞ്ഞിനെ ഏല്‍പ്പിച്ച് ആദ്യ ഭാര്യ ഉപേക്ഷിച്ച് പോയി.

പിന്നീട് മകനെ വളര്‍ത്താനായി നല്ല രീതിയില്‍ താരം കഷ്ട്ടപ്പെട്ടു. കൈക്കുഞ്ഞിനെ സ്റ്റേജിന് പിന്നില്‍ ഉറക്കി കിടത്തി സങ്കടങ്ങള്‍ മറന്ന് വേദിയില് എല്ലാവര്‍ക്കും മുന്നില്‍ ചിരിച്ചു കൊണ്ട് അഭിനയിച്ചു സുധി. പിന്നീടാണ് രേണു സുധിയുടെ ജീവിതത്തില്‍ വന്നത്. പിന്നീട് ഒരു മകനും കൂടി താരത്തിന് ജനിച്ചു. രണ്ടു മക്കളും ഭാര്യയുമായി സന്തോഷത്തോടെ കഴിയുകയായിരുന്നു. രേണുവിന് തന്റെ പ്രിയ സുധി പോയത്
‘സുധിച്ചേട്ടാ… എനിക്ക് ഇനി ആരുണ്ട്?.

എന്തിനാ അവിടെ പോയത്… എന്നോട് പെട്ടന്ന് വരാമെന്ന് പറഞ്ഞിരുന്നതല്ലേ… പോകണ്ടാന്ന് ഞാന്‍ പറഞ്ഞതല്ലേ…?. സുധിച്ചേട്ടാ എന്നെ വിട്ട് പോയല്ലോ. എനിക്ക് സുധി ചേട്ടനെ കാണണ്ട. എനിക്ക് ഇത് വിശ്വസിക്കാന്‍ പറ്റുന്നില്ല. സുധിച്ചേട്ടന്‍ ഇനി വരത്തില്ലല്ലോ… വാവൂട്ടാന്ന് വിളിക്കില്ലല്ലോ… എനിക്ക് ഇത് അം?ഗീകരിക്കാന്‍ പറ്റുന്നില്ല.’ ഒന്നും ഉണ്ടാക്കി തന്നില്ലെന്ന സങ്കടമായിരുന്നു എപ്പോഴും. വീടൊക്കെ നിനക്ക് ഉണ്ടാക്കി തന്നിട്ടേ ഞാന്‍ പോകൂവെന്ന് ഇടയ്ക്കിടെ പറയുമായിരുന്നു. ഇന്നലെ വീഡിയോ കോള്‍ വിളിച്ച് മോനെ കണ്ടപ്പോഴും സങ്കടമായിരുന്നു. ഒരു ദിവസം പോലും സമാധാനത്തില്‍ ഇരുന്നിട്ടില്ല പാവം… എപ്പോഴും ടെന്‍ഷനായിരുന്നുവെന്ന പറഞ്ഞ്് കരയുകയായിരുന്നു ഭാര്യ രേണു.