
കാവ്യയുടെ ആ തുറന്ന് പറച്ചിലിന്റെ പേരില്‍ ഞങ്ങള്‍ ദിലീപിനെ കളിയാക്കുമായിരുന്നു, വല്ല കാര്യവും ഉണ്ടായിരുന്നോ എന്നൊക്കെ ദിലീപിനോട് ചോദിച്ചിട്ടുണ്ട്; ഷൂട്ടിങ് സെറ്റിലെ അനുഭവത്തെ പറ്റി ലാല്‍ ജോസ്
നടന്‍ ദിലീപിനെ പറ്റി പ്രത്യേകമായി എടുത്തു പറയേണ്ടതില്ല. വര്‍ഷങ്ങളായി നിരവധി സിനിമകള്‍ ചെയ്ത് ജനങ്ങളുടെ മനസില് ഇടം നേടിയ ജനപ്രിയ നായകന്‍. ഇടര്കാലത്ത് പല കാരണങ്ങള്‍ കൊണ്ട് സിനിമയില്‍ നിന്ന് ഇടവേള എടുത്ത താരം പിന്നീട് ശക്തമായി തന്നെ തിരിച്ചെത്തുകയും ചെയ്തു. തമന്ന നായികയായി എത്തുന്ന ബാന്ദ്ര എ്ന്ന സിനിമയ്ക്കായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. ദിലീപ് വിവാഹം ചെയ്തത് നടി മഞ്ചു വാര്യയരെ ആയിരുന്നെങ്കിലും പിന്നീട് വര്‍ഷങ്ങള്‍ക്ക് ശേഷം നിരവധി തവണ തനിക്കൊപ്പം നായികയായിരുന്ന കാവ്യയെ ജീവിത്തിലും നായികയാക്കുകയും മഞ്ചുവിനെ ഒഴിവാക്കുകയും ചെയ്യുകയായിരുന്നു.

വിവാഹ ശേഷം അഭിനയത്തില്‍ നിന്ന് കാവ്യ മാറി നില്‍ക്കുകയാണ്. മിമിക്രി കലാകാരനായിരുന്ന ദിലീപ് സിനിമയില്‍ അസിസ്ന്റന്റ് ഡയറക്ടറായിട്ടാണ് എത്തുന്നത്. പിന്നീട് സിനിമയില്‍ മുന്‍ നിര താരമാവുകയും, നിര്‍മ്മാതാവ്, വിതരണക്കാരന്‍, തീയേറ്റര്‍ ഉടമ എന്നീ നിലകളിലെല്ലാം താരം ഉയരുകയും ചെയ്തിരുന്നു. ഇപ്പോ ഴിതാ ലാല്‍ ജോസ് സഫാരി ചാനലില്‍ ദിലീപിനെയും കാവ്യയെയും പറ്റി പറഞ്ഞ വാക്കുകളാണ് ശ്രദ്ദ നേടുന്നത്.

ലാല്‍ ജോസിന്റെ ചിത്രമായ ചന്ദ്രനുദിക്കുന്ന ദിക്കില്‍ ആണ് കാവ്യ ആദ്യമായി നായികയായി അഭിനയിക്കുന്നത്. അന്ന് കാവ്യ ഒന്‍പതാം ക്ലാസിലാണ് പഠിക്കുന്നത്. ഒരിക്കല്‍ സെറ്റില്‍ വച്ച് കാവ്യയോട് ദിലീപ് ഏറ്റവും ഇഷ്ടമുള്ള താരം ആരാണെന്ന് ചോദിച്ചിരുന്നു.

കാവ്യ കുഞ്ചാക്കോ ബോബന്‍ എന്ന് പറഞ്ഞു. ഞങ്ങള്‍ ഇതും പറഞ്ഞ് ദിലീ പിനെ കളിയാക്കിയിരുന്നു. വല്ല കാര്യവും ഉണ്ടോ. കഷ്ടപ്പെട്ട് പുതുമുഖ നായികയുടെ കൂടെ സ്‌ട്രെയ്ന്‍ ചെയ്ത് അഭിനയിക്കുകയാണ്. എന്നിട്ട് അവള്‍ക്കിഷ്ടം കുഞ്ചാക്കോ ബോബനെയാണെന്ന് പറഞ്ഞ് ദിലീപും കാവ്യയെ കളിയാക്കിയിരുന്നുവെന്നും ലാല്‍ ജോസ് പറയുന്നു.