
സീനിയര്‍ ഫീമെയില്‍ താരങ്ങളുടെ ടോക്‌സിറ്റി സഹിക്കാനാവുന്നില്ല. എന്നെ പറ്റി വ്യജ കഥകള്‍ മെനയുന്നു, മടുത്തിട്ടാണ് കനല്‍പ്പൂവില്‍ നിന്ന് പിന്‍മാറിയത്; ലക്ഷ്മി മായ
സൂര്യ ടിവിയില്‍ ഹിറ്റായി പോകുന്ന പരമ്പരയാണ് കനല്‍പ്പൂവ്. ഇതിലെ ഒരു നടിയായിരുന്നു ലക്ഷ്മി മായ എന്ന നടി. മൈഥിലി എന്ന കഥാപാത്രമാണ് ലക്ഷ്മി മായ സീരിയലില്‍ ചെയ്തത്. കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പ് താരം പിന്‍മാറുകയും സീരിയലില്‍ മൈഥിലിയായി മാന്‍വി എത്തുകയും ചെയ്തു. ഇപ്പോഴിതാ തന്‍രെ പിന്‍മാറ്റത്തെ പറ്റി പലരും ചോദിച്ചതിന് തന്റെ സോഷ്യല്‍ മീഡിയയി ലൂടെ മറുപടിയുമായി എത്തിയിരിക്കുകയാണ് ലക്ഷ്മി. സീനിയര്‍ ഫീമെയില്‍ താരങ്ങളുടെ ടോക്‌സിറ്റി കാരണ മാണ് താന്‍ ആ സീരിയലില്‍ നിന്ന് പിന്‍ മാറിയതെന്നാണ് താരം പറയുന്നത്.

എന്നെ സീരിയലില്‍ കാണാത്തതിനാല്‍ പല ആരാധകരും മെസെജ് അയച്ചിരുന്നു. സീരിയലില്‍ നിന്ന് എന്നെ മാറ്റിയതാണോ, ഗര്‍ഭിണി ആയിട്ട് മാറിയതാണോ, പേയ്‌മെന്റ് കൂട്ടി ചോദിച്ചതി നാല്‍ മാറിയതാണോ അങനെ പലരും ചോദിച്ചിരുന്നു. എന്നാല്‍ അതൊന്നുമല്ല റീസണെന്നും കൂടെ അഭിനയിക്കുന്ന ഫീമെയില്‍ സീനിയര്‍ താരങ്ങള്‍ വല്ലാത്ത രീതിയില്‍ പെരുമാറുന്നുവെന്നും ചാനലുമായി അടുത്ത ബന്ധമുള്ളതിനാല്‍ തന്റെ ഭാഗത്ത് ശരിയുണ്ടെങ്കിലും സീനിയര്‍ താരങ്ങള്‍ക്കൊപ്പമാണ് ചാനലും നില്‍ക്കുന്നതെന്നും താരം പറയുന്നു.

ചില സീനിയറായ ഫീമെയില്‍ ആര്‍ട്ടിസ്റ്റുകളുടെ കുശുമ്പും, ടോക്‌സിസിറ്റിയും കാരണമാണ് ഞാന്‍ പിന്മാറിയത്. ഇതൊന്നും സഹിക്കാന്‍ കഴിയാത്തതുകൊണ്ടാണ് പിന്മാറിയത്. എല്ലായിടത്തും ഇത്തരത്തിലുള്ള വിഷയങ്ങള്‍ ഉണ്ടാകുമെന്ന് അറിയാം എന്നാലും ഇത് അതിര് കടന്നു. വ്യാജ തെളിവുകള്‍ നിത്തി തന്‍രെ പേരില്‍ ചാനലില്‍ കംപ്ലയിന്റ് ചെയ്തു.

അങ്ങനെ വളരെ ടോക്‌സിക്കായി വിഷം കുത്തി നിറയ്ക്കുന്നവരുടെ അടുത്ത് നിന്ന് സമാധാനത്തിനായിട്ടാണ് താന്‍ പിന്‍മാറിയതെന്നും ചാരം പറയുന്നു. ഫ്‌ലൈറ്റില്‍ ക്യാബിന്‍ ക്രൂവായിരുന്നഞാന്‍ സീനിയര്‍ ക്യാബിന്‍ ക്രൂ ആയ സമയത്ത് അഭിനയത്തിോടുള്ള പാഷന്‍ കൊണ്ട് ജോലി വിടുകയും അഭിനയത്തിലേയ്ക് എത്തുകയുമായിരു ന്നുവെന്നും താരം പറയുന്നു.