എല്ലാം ഞങ്ങള്‍ക്ക് വേണ്ടി കരുതിവെച്ചിട്ട് സുധി ചേട്ടന്‍ പോയതു പോലെയായി. ചേട്ടന്‍ അവസാനമായി ധരിച്ച വസ്ത്രം താന്‍ അലക്കിയിട്ടില്ല, അതിന്റെ കാരണം ഇതാണ്; രേണു

കൊല്ലം സുധിയുടെ വേര്‍പാട് വളരെ അപ്രതീക്ഷിതമായിരുന്നു. ഇന്നും മലയാളികല്‍ ഒരു നൊമ്പരത്തോടെ യാണ് ആ പേര് ഓര്‍ക്കുന്നത്. വലിയ ഒരു അപകടത്തിലാണ് സുധി മരിക്കുന്നത്.ജൂണിലാണ് സുധി ഈ ലോകം വിട്ട് പോകുന്നത്. സുധി പോയതോടെ കണ്ണീരില്‍ ആഴ്ന്നു പോയത് മറ്റാരുമായിരുന്നില്ല, സുധിയുടെ ഭാര്യ രേണു വും മക്കളുമായിരുന്നു. പിന്നീട് മകന്‍ റിതുലും ജനിച്ചു. ഭാര്യയ്ക്കും മക്കള്‍ക്കും നല്ല ഒരു വീട് നല്‍കണമെന്നും നല്ല രീതിയില്‍ അവരെ നോക്കണമെന്നും സുധി ആഗ്രഹിച്ചിരുന്നു. അതിനുവേണ്ടി പരിശ്രമിക്കുമ്പോഴാണ്‌ വിധി സുധിയെ തട്ടിയെടുത്തത്. ഇപ്പോഴിതാ സുധിയുടെ ഭാര്യ രേണുവിനെ കാണാന്‍ ക്രിസ്മസിന് സ്റ്റാര്‍ മാജിക് അവതാരിക ചിന്നു എത്തിയതും സമ്മാനങ്ങള്‍ നല്‍കിയ വീഡിയോയുമാണ്‌ ആരാധകര്‍ ഏറ്റെടുക്കുന്നത്.

രേണുവും ചി്ന്നുവും സുധിയുമൊക്കെ വലിയ സൗഹൃദത്തില്‍ ആയിരുന്നു. സുധിയുടെ വേര്‍പാടില്‍ ലക്ഷ്മി പൊട്ടിക്കരയുന്നത് നാം കണ്ടിരുന്നു. എല്ലാവര്‍ക്കും വളരെ പ്രിയപ്പെട്ടതായിരുന്നു സുധി.സുധിയുടെ വീട് പണി പുരോഗമിക്കുകയാണ്. മൂത്ത മകന്‍ കിച്ചുവിനെ പഠിപ്പിക്കുന്നതും ഫ്‌ളേവേഴ്‌സ് ചാനലാണ്. സുധിയില്ലാത്ത ആദ്യത്തെ ക്രിസ്മസായതിനാല്‍ ഒരു ആഘോഷവും അവര്‍ക്കില്ല.

രേണുവിനും മക്കള്‍ക്കുമുള്ള വസ്ത്രങ്ങളും കേക്കും കളിപ്പാട്ടങ്ങളുമെല്ലാമായാണ് ലക്ഷ്മി എത്തിയത്. ലക്ഷ്മിക്ക് ഞങ്ങളെ കാണാന്‍ വരാന്‍ തോന്നിയല്ലോ അതില്‍ ഒരുപാട് സന്തോഷമുണ്ട് ചിന്നു ഞങ്ങളെ കാണാന്‍ വന്ന പ്പോള്‍ സുധി ചേട്ടന് ഒരുപാട് സന്തോഷമായിട്ടുണ്ടാകും. ആഘോഷങ്ങള്‍ക്ക് വസ്ത്രം വാങ്ങുമ്പോള്‍ സുധി ചേട്ടന് വേണ്ടി അദ്ദേഹം ഒന്നും എടുക്കാറില്ല. എല്ലാം ഞങ്ങള്‍ക്കാണ് വാങ്ങി തരാറുള്ളത്. ചോദിച്ചാലും വേണ്ടെന്ന് പറയും. സുധി ചേട്ടന്റെ സ്വപ്നമായ വീട് സാധ്യമാകാന്‍ പോവുകയാണ്.

ഞങ്ങള്‍ വീട്ടില്‍ താമസം ആരംഭിക്കുമ്പോള്‍ സുധി ചേട്ടന്റെ ആത്മാവ് അതിയായി സന്തോഷിക്കും. എല്ലാം ഞങ്ങള്‍ക്ക് വേണ്ടി കരുതിവെച്ചിട്ട് സുധി ചേട്ടന്‍ പോയതുപോലെയായി എന്നാണ് രേണു ലക്ഷ്മിയോട് പറഞ്ഞത്. സുധി അപകട സമയത്ത് ഇട്ടിരുന്ന വസ്ത്രങ്ങളും രേണു വീഡിയോയില്‍ കാണിച്ചു. സുധി അവസാനമായി ധരിച്ച വസ്ത്രം താന്‍ അലക്കിയിട്ടില്ലെന്നും ആ മണം അവസാനം വരെ തനിക്കൊപ്പം വേണമെന്നും രേണു പറയുന്നു.

Comments are closed.