മുപ്പത്തിനാല് വര്‍ഷത്തെ അമ്മയുടെ ആഗ്രഹമായിരുന്നു, അന്ന് അച്ഛന് സാധിച്ചു കൊടുക്കാന്‍ പറ്റാത്തത് ഇന്ന് തനിക്ക് സാധിച്ചു കൊടുക്കാന്‍ പറ്റി ; പുതിയ വീഡിയോയുമായി ലക്ഷ്മി നക്ഷത്ര

സ്റ്റാര്‍ മാജിക്കിന്റെ പ്രധാനപ്പെട്ട വ്യക്തിയാണ് ലക്ഷ്മി നക്ഷത്ര. സ്റ്റാര്‍ മാജിക്കിന്‍രെ മുഖം തന്നെയാണ് ലക്ഷ്മി. ഇപ്പോള്‍ ലക്ഷ്മി സ്റ്റാര്‍ മാജിക്കില്‍ സജീവമല്ല. തന്‍ അതില്‍ നിന്ന് ഇടവേളയെടുക്കുന്നുവെന്നും യാത്രയ്ക്ക് പോവുകയാണെന്നും ലക്ഷ്മി തന്‍രെ ചാനലില്‍ പറഞ്ഞിരുന്നു. കുടുംബ സമേതം താരം കാശ്മീരിലേയ്ക്ക് യാത്ര പോയിരിക്കുകയാണ്. അമ്മയുടെ വര്‍ഷങ്ങളായുള്ള ഒരു ആഗ്രഹം സഫലമാക്കാനാണ് തങ്ങള്‍ പോയതെന്നാണ് ലക്ഷ്മി പറഞ്ഞത്. അമ്മയ്ക്കും സഹോദരനും സുഹൃത്തിനും ഒപ്പം കാശ്മീരിലേക്കാണ് ലക്ഷ്മി നക്ഷത്ര യാത്ര പോയത്. വളരെ സന്തോഷമാണെന്ന് തുറന്ന് പറയുകയാണ് ലക്ഷ്മി.

നമ്മുടേതായിട്ടുള്ള മീ ടൈം കിട്ടിയെന്നും അതുകൊണ്ടാണ് എങ്ങോട്ടെങ്കിലും യാത്ര പോകാമെന്ന് തീരുമാനിച്ചതെന്നും അത് കാശ്മീരിലേക്ക് തന്നെയാകാന്‍ കാരണം അമ്മയുടെ മുപ്പത്തിനാല് വര്‍ഷത്തെ ആഗ്രഹമാണെന്നും താരം പറഞ്ഞിരുന്നു. മകള്‍ എന്ന നിലയില്‍ നടത്തി കൊടുക്കാമെന്ന് കരുതി. അമ്മയുടെ ആഗ്രഹം നടത്തി കൊടുക്കാന്‍ സാധിക്കുന്നത് ഒരു അനുഗ്രഹമല്ലേ. അതുകൊണ്ടാണ് ഒന്നും നോക്കാതെ കാശ്മീരിലേക്ക് യാത്ര പോകാം എന്ന് തീരുമാനിച്ചത്.

കേബിള്‍ കാറില്‍ കയറിയാണ് ലക്ഷ്മി പതിനാലായിരം അടി മുകളിലേക്കുള്ള യാത്ര പോയത്. ക്ലൈമറ്റുമായി യോജിച്ച് പോകാന്‍ കഴിയുമോയെന്ന് അറിയില്ലെങ്കിലും രണ്ട് കല്‍പ്പിച്ച് പോവുകയാണെന്നാണ് കേബിള്‍ കാറില്‍ കയറി യാത്ര ആരംഭിച്ചപ്പോള്‍ ലക്ഷ്മി പറഞ്ഞത്. അമ്മയും വളരെ ഹാപ്പിയാണെന്നും താരം പറയുന്നു. നമ്മുടെ ലൈഫിലെ കുറച്ച് സമയം നമുക്ക് വേണ്ടി മാറ്റിവെച്ച് ആസ്വദിക്കണമെന്നും ലക്ഷ്മി പറയുന്നു.

വിവാഹം കഴിഞ്ഞ സമയത്ത് അമ്മയുടെ വലിയ ആഗ്രഹമായിരുന്നു കാശ്മീരില്‍ പോകണമെന്നും എന്നാല്‍ അന്നത്തെ സാഹചര്യത്തില്‍ പറ്റിയില്ലെന്നും ഇപ്പോള്‍ അച്ഛന് ചെയ്യാ്‌ന# കഴിയാത്തത് അച്ഛന്‍രെ മകളായ താന്‍ അമ്മയ്ക്കായി ചെയ്യുകയാണെന്ന് തുറന്ന് പറയുകയാണ് ലക്ഷ്മി.

Comments are closed.