നടന്നത് വലിയ ദുരന്തമാണ്. വീട്ടില്‍ വന്നപ്പോള്‍ കണ്ട കാഴ്ച്ച ഞെട്ടിച്ചു, വില പിടിപ്പുള്ള വാച്ചുകളും സ്വര്‍ണ്ണ ആഭരണങ്ങളും നഷ്ട്ടപ്പെട്ടു; വീഡിയോയുമായി ലിന്റു റോണി

നടിയും സോഷ്യല്‍ മീഡിയ താരവുമാണ് ലിന്റു റോണി. ചില സിനിമകളിലും സീരിയലുകളിലും താരം അഭിന യിച്ചിട്ടുണ്ട്. എന്നാല്‍ മിക്കവര്‍ക്കും ലിന്റുവിനെ പരിചയമാകുന്നത് റീല്‍സിലൂടെയാണ്. അടുത്തിടെയാണ് താരം അമ്മയായത്. വിവാഹം കഴിഞ്ഞ് എട്ടു വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ലിന്റുവിനെ തേടി ആ ഭാഗ്യമെത്തിയത്. ആ ണ്‍കുഞ്ഞാണ് താരത്തിന് ജനിച്ചിരിക്കുന്നത്. ഒരുപാട് പരിഹാസങ്ങല്‍ കുട്ടികളില്ലാത്തതിനാല്‍ സോഷ്യല്‍ മീഡി യയിലൂടെ ലിന്റു കേട്ടിട്ടുണ്ട്. ഭര്‍ത്താവ് റോണിക്കൊപ്പം ലണ്ടനില്‍ സ്ഥിര താമസമാക്കിയിരിക്കുകയാണ് താരം. തന്‍രെ ജീവിതത്തിലെ എല്ലാ വിശേഷങ്ങളും താരം പങ്കിടാറുണ്ട്.

ഇപ്പോഴിതാ ഒരു ഞെട്ടിക്കുന്ന സംഭവം താരം വെളിപ്പെടുത്തിയിരിക്കുകയാണ്. ലിന്റുവിന്റെ വീട്ടില്‍ കള്ളന്‍ കയറിയിരിക്കുകയാണെന്ന ഞെട്ടലുളവാക്കുന്ന വാര്‍ത്തയാണ് താരം പങ്കിട്ടിരിക്കുന്നത്. തന്റെ വീഡിയോയിലൂടെ ലിന്റു ഇതേക്കുറിച്ച് പറഞ്ഞിരിക്കുകയാണ്. വീടിനെക്കുറിച്ച് കൃത്യമായി അറിയുന്ന ആരോ ആണ് തങ്ങളുടെ വീട്ടില്‍ കയറിയിരിക്കുന്നതെന്നാണ് ലിന്റു പറയുന്നത്. വീട്ടിലെ ഓരോ മുറികളും കാണിച്ചാണ് താരം വീഡി യോ പങ്കു വെക്കുന്നത്. വീട്ടില്‍ കള്ളന്‍ കയറിയ സമയത്ത് തങ്ങള്‍ വീട്ടില്‍ ഇല്ലായിരുന്നു. രണ്ടാഴ്ചയോളമായി ഒരു യാത്രയിലായിരുന്നു. തിരികെ വന്നപ്പോഴാണ് വീട്ടില്‍ കള്ളന്‍ കയറിയെന്നറിഞ്ഞത്.

വീട്ടിലെ എല്ലാ മുറികളിലും സാധനങ്ങള്‍ വാരി വലിച്ചിട്ട് ആകെ അലങ്കോലമാക്കിയിട്ടായിരുന്നു. തന്റേയും മക ന്റേയും സ്വര്‍ണം മോഷണം പോയിട്ടുണ്ടെന്നും വലിയ വിലകളുള്ള വാച്ചുകളും പോയെന്നും ലിന്റു പറയു ന്നു.പാസ് പോര്‍ട്ടൊക്കെ ഉണ്ടെന്നും താരം പറയുന്നു. തങ്ങളുടെ ഒഡി കാറിന്റെ താക്കോലും കള്ളനെടു ത്തിട്ടുണ്ട്. എല്ലാം ഇന്‍ഷുറന്‍സുള്ളതിനാല്‍ റിക്കവര്‍ ചെയ്യാനാകും എന്നാണ് കരുതുന്നത്. റീല്‍സൊക്കെ കണ്ടാണ് കള്ളന്‍ കയറിയത് എന്ന് ചിലര്‍ പറഞ്ഞിരുന്നു. അവരോട് ഒന്നും പറയാനില്ല. കുത്തു വാക്കുകള്‍ കേള്‍ക്കേണ്ടി വരുമെന്ന് അറിഞ്ഞു തന്നെയാണ് ഈ വീഡിയോ ഇടുന്നത്. വീട്ടില്‍ കയറിയത് ഒന്നല്ല രണ്ട് പേരാണെന്നാണ് പിംഗര്‍ പ്രിന്റില്‍ നിന്ന് മനസിലാക്കിയത്.

വീട് കൃത്യമായി കണ്ടറിഞ്ഞ ശേഷമാണ് മോഷ്ടാക്കള്‍ കയറിയിരിക്കുന്നത്.പോലീസെത്തി വീട്ടില്‍ പരിശോധന നടത്തി. എന്നാല്‍ സിസി ടിവി ദൃശ്യങ്ങളോ ഫിംഗര്‍പ്രിന്റോ ശേഖരിക്കുന്നതില്‍ പോലീസും ഫോറന്‍സിക് വിഭാഗവും നിസംഗ മനോഭാവമാണ് കാണിക്കുന്നതെന്നും താരം വീഡിയോയില്‍ പറയുന്നു. ഞങ്ങളെല്ലാം ഒക്കെയാണ് സേഫാണ്. കുറച്ച് പൈസയും പോയി എന്നാണ് ലിന്റു പറയുന്നു.ഫുള്‍ തകര്‍ത്താണ് അവര്‍ പോയതെന്നും താരം പറയുന്നു.

Comments are closed.