
കഴിഞ്ഞ തവണ ഓണത്തിന് രാജു മരു ഭൂമിയിലായിരുന്നു. ഇത്തവണ എല്ലാവരും ഒന്നിച്ചുള്ള ഓണമാണ്, എനിക്ക് അത് വളരെ സന്തോഷവും സ്‌പെഷ്യലുമാണെന്ന് മല്ലികാ സുകുമാരന്‍; താര കുടുബത്തിന്റെ ഓണ ചിത്രം വൈറല്‍
മലയാളികള്‍ വീണ്ടും ഒരു പോന്നോണം കൂടി ആഘോഷിച്ചിരിക്കുകയാണ്. വീട്ടുകാരും ബന്ധുക്കളുമൊക്കെ കൂടുമ്പോള്‍ അത് വലിയ ആഘോഷം തന്നെ ആയി മാറും. സെലിബ്രിറ്റികളുടെ ഓണ ചിത്രങ്ങല്‍ മലയാളികള്‍ ഏറ്റെടുക്കാറുണ്ട്. ഇപ്പോഴിതാ ഒരു താര കുടുംബത്തിന്റെ ഓണാഘോഷ ചിത്രമാണ് ആരാധകര്‍ ഏറ്റെടുക്കുന്നത്. മല്ലികാ സുകുമാരനും മക്കളായ ഇന്ദ്രജിത്തും പ്രഥ്വിരാജും അവരുടെ ഭാര്യമാരും കൊച്ചു മക്കളുമെല്ലാം ആഘോഷ മാക്കിയ ഓണത്തിന്‍രെ ചിത്രമാണ് ഇവര്‍ പങ്കിട്ടത്. ഇത്തവണത്തെ ഓണം ഏറെ സ്‌പെഷ്യലായിരുന്നുവെന്നും സന്തോഷം നിറഞ്ഞതായിരുന്നുവെന്നും തുറന്ന് പറയുകയാണ് മല്ലിക സുകുമാരന്‍. പൃഥ്വിരാജിന് അടുത്തിടെയാണ് കാലിന് പരിക്കേറ്റത്. അതുകൊണ്ട് തന്നെ കുറച്ച് നാളുകളായി ഷൂട്ടിങിനൊന്നും പോകാതെ എറണാകുളത്തെ വീട്ടില്‍ വിശ്രമത്തിലാണ്.

രാജുവിന് ഒരു ചെറിയ കീഹോള്‍ സര്‍ജറിയാണ് നടന്നിരുന്നു. അതിനുശേഷം ഫിസിയോ തെറാപ്പി ചെയ്യേണ്ടി വന്നിരുന്നു. ഇപ്പോള്‍ രാജു നടക്കാന്‍ തുടങ്ങി.’ ‘പക്ഷെ ഫൈറ്റ് ചെയ്യാറൊന്നും ആയിട്ടില്ല. ഏറെ നാളുകള്‍ക്ക് ശേഷമാണ് രാജു വീട്ടില്‍ ചെലവഴിക്കുന്നത്. വലിയ സന്തോഷമാണ് അത്. ‘അതുകൊണ്ട് ഇക്കൊ ല്ലത്തെ ഓണം മക്കള്‍ക്കും മരുമക്കള്‍ക്കും കൊച്ചുമക്കള്‍ക്കുമൊപ്പം എറണാകുളത്ത് ആഘോഷിക്കാന്‍ പറ്റി.

കഴിഞ്ഞ വര്‍ഷം മരു ഭൂമിയിലായിരുന്നു പ്രഥ്വിരാജ്. ആടു ജീവിതത്തിന്റെ സെറ്റിലായിരുന്നു. ഓണത്തിന്റെ അന്ന് ആടുകളുടെ നടുക്ക് കിടക്കുന്ന രാജുവിന്റെ ഒരു ഫോട്ടോയാണ് ഞാന്‍ കണ്ടത്.ചിലപ്പോള്‍ മക്കള്‍ വിദേ ശത്ത് യാത്രയിലാണെങ്കില്‍ ഫോണിലൂടെ വിഷ് ചെയ്യും. നാട്ടിലുള്ളപ്പോള്‍ ഒരുമിച്ചാകും ഓണം. സുകുവേട്ടനൊ പ്പമുള്ള ഓണവും വളരെ സന്തോഷമായിരുന്നു.

സുകുവേട്ടന്‍ ഓണം ഞങ്ങള്‍ക്കൊപ്പമേ ആഘോഷിക്കുമായിരു ന്നുള്ളുവെന്നും താരം പറയുന്നു. ഇവരുടെ കുടുംബത്തിന്റെ ഓണ ചിത്രം ആരാധകരും ഏറ്റെടുത്തിരിക്കു കയാണ്. എന്റെ ഓണം സമ്പന്നമാക്കിയ എന്റെ മക്കള്‍ , മരുമക്കള്‍ , കൊച്ചുമക്കള്‍ ..എല്ലാവരെയും എന്റെ അരികില്‍ എത്തിച്ച മാവേലി മന്നന്റെ ഈ വലിയ ഓണസമ്മാനത്തിന് സാഷ്ടാംഗ പ്രണാമം. എന്ന ക്യാപ്ക്ഷനൊടെയാണ് മല്ലിക കുടുംബത്തിനൊപ്പമുള്ള ചിത്രം പോസ്റ്റ് ചെയ്തത്.