ആ സംവിധായകന്‍ അസുഖം ബാധിച്ച് കിടന്നപ്പോള്‍ ഒരു സംഘടനയും അദ്ദേഹത്തിനെ സഹായിച്ചില്ല. അന്ന് സഹായിച്ചത് രാജുവാണ്, ഇന്ദ്രനും സഹായങ്ങള്‍ ചെയ്യാറുണ്ട്, സുകുവേട്ടന്‍ മക്കളിലൂടെ പ്രവര്‍ത്തിക്കുന്നതാണെന്ന് തോന്നും; മല്ലികാ സുകുമാരന്‍

നടന്‍ സുകുമാരന്‍ മലയാളികളുടെ പ്രിയപ്പെട്ട താരമായിരുന്നു. വില്ലന്‍ വേഷങ്ങളും നായക വേഷങ്ങളുമെല്ലാം താരം വളരെ ഭംഗിയാക്കിയിട്ടുണ്ട്. നടനുപരി നല്ല വ്യക്തിത്വത്തിനുടമയുമായിരുന്നു അദ്ദേഹം. മല്ലികാ സുകു മാരന്‍ തന്നെ അദ്ദേഹത്തെ പറ്റി പല കാര്യങ്ങളും തുറന്ന് പറഞ്ഞിട്ടുണ്ട്. കുടുംബത്തിനോപ്പം ചെലവഴിക്കുന്ന വ്യക്തിയായിരുന്നു അദ്ദേഹം. മാത്രമല്ല സഹ ജീവികളെ സഹായിക്കാനുള്ള മനസ്ഥിതിയും അദ്ദേഹത്തിന് ഉണ്ടാ യിരുന്നു. ഇപ്പോഴിതാ ആ ഗുണങ്ങളൊക്കെ തന്റെ മക്കള്‍ക്കും ലഭിച്ചിട്ടുണ്ടെന്ന് തുറന്ന് പറയുകയാണ് മല്ലികാ സുകുമാരന്‍. മലയാള സിനിമയിലെ വലിയ ഒരു താര കുടുംബം തന്നെയാണ് മല്ലികാ സുകുമാരന്റേത്. മക്കളായ ഇന്ദ്രജിത്തും പ്രഥ്വിരാജും മരുമകള്‍ പൂര്‍ണ്ണിമയുമൊക്കെ സിനിമില്‍ തിരക്കുകളിലാണ്.

ഇത്തവണ എല്ലാവര്‍ക്കുമൊപ്പം ഓണം ആഘോഷിച്ചതിന്‍രെ സന്തോഷവും താരത്തിനുണ്ട്. മൈല്‍ സ്‌റ്റോണ്‍ മേക്കേഴ്‌സിന് നല്‍കിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം വ്യക്തമാക്കിയത്. സഹായം ചോദിക്കുന്നവര്‍ക്കെല്ലാം തന്നെ കൊണ്ട് പറ്റുന്ന വിധത്തില്‍ സുകുവേട്ടന്‍ സഹായം ചെയ്യുമായിരുന്നു. കടം ചോദിക്കുന്നവരോട് പൈസ നല്‍കിയിട്ട് തിരിച്ചു വേണ്ട എന്ന് തന്നെ പറയുമായിരുന്നു. ആ സ്വഭാവമൊക്കെ തന്റെ മക്കള്‍ക്കും ലഭിച്ചിട്ടു ണ്ടെന്ന് മല്ലിക സുകുമാരന്‍ തുറന്ന് പറയുകയാണ്. മക്കള്‍ ചെയ്യുന്ന സഹായമൊക്കെ ഞാന്‍ എവിടെയും തുറന്ന് പറയാറില്ല. വലിയ ഒരു സംവിധായകന്‍ ഗുരുതരമായ അസുഖം ബാധിച്ച് കിടന്നപ്പോള്‍ രാജു അവരെ സഹായിച്ചി രുന്നു. വലിയ ആശുപത്രിയിലാണ് അദ്ദേഹം കിടന്നത്. കുറെ സാമ്പത്തിക ബുദ്ധിമുട്ടുണ്ടായിരുന്നു ആ കുടുംബ ത്തിന്.

ബില്ലടയ്ക്കാതെ അദ്ദേഹത്തെ വിടില്ലെന്ന് ആശുപത്രിക്കാര്‍ പറഞ്ഞു. ആരാണെന്നോ എന്താണെന്നോ ഞാന്‍ പറയുന്നില്ല. ഒരു സംഘടനയും ആ സമയത്ത് അദ്ദേഹത്തെ സഹായിച്ചില്ല. അന്ന് രാജുവാണ് അദ്ദേഹത്തിന്റെ കുടുംബത്തെ സഹായിച്ചത്. രാജു അത് എന്നോട് പറഞ്ഞുമില്ല. എന്നോട് അദ്ദേഹത്തിന്റെ ഭാര്യ കരഞ്ഞു കൊ ണ്ടാണ് എന്നെ വിളിച്ച് അത് പറഞ്ഞത്.അദ്ദേഹത്തിന്റെ ഒന്നൊന്നര വര്‍ഷത്തെ ചികിത്സ ചെലവിന് മോന്‍ സഹാ യിച്ചു. ഇതുകൊണ്ട് നിനക്ക് ഗുരുത്വമേ വരുകയുള്ളു.

നീ ആരോടും പറയുകയും വേണ്ട എഴുതുകയും വേണ്ട. ഇതിനൊരു പബ്ലിസിറ്റി വേണ്ട. ഇതിനു നിന്റെ അച്ഛ ന്റെ അനുഗ്രഹം നിനക്കു ഉണ്ടാകും. സുകുവേട്ടന്‍ ഉണ്ടായിരുന്നെങ്കില്‍ അദ്ദേഹത്തെ സഹായിച്ചേനെയെന്നും താരം പറയുന്നു. എന്റെ മകന് അത് സാധിച്ചല്ലോ എന്നതാണ് എന്റെ സന്തോഷം.  മല്ലിക സുകുമാരന്‍ പറഞ്ഞു. ആ സംവിധായകന്റെ ഒരു പടത്തിലും രാജു അഭിനയിച്ചിട്ടില്ല. അങ്ങനെ ഒരു ബന്ധവും അവര്‍ തമ്മിലില്ല. അവന്‍ സ്‌കൂളില്‍ പഠിക്കുമ്പോഴാണ് അദ്ദേഹം വലിയ സംവിധായകനായി നില്‍ക്കുന്നത്.കോവിഡ് സമയ ത്തൊക്കെ ഒത്തിരിപേരെ ഇന്ദ്രന്‍ സഹായിച്ചിട്ടുണ്ട്. മക്കള്‍ ചെയ്യുന്ന നന്‍മകള്‍ എനിക്കു സന്തോഷമാണെന്നും താരം പറയുന്നു.

Comments are closed.