ജീവിതത്തിലെ ഏറ്റവും വിലപ്പെട്ടതായി മനസില്‍ നിറയുന്ന രംഗം അതാണ്‌. അന്ന് സുകുവേട്ടന്‍ പറഞ്ഞത് കേട്ട് കാഴ്ചയെ മറച്ചു കൊണ്ട് കണ്ണു നിറഞ്ഞു പോയി

നടിക്കുപരി മലയാളത്തിലെ മുന്‍നിര താരത്തിന്‍രെ ഭാര്യയും രണ്ട് താരങ്ങളുടെ അമ്മയുമാണ് മല്ലിക സുകു മാരന്‍. നടി തന്‍രെ ജീവിതം തുറന്ന് പറഞ്ഞിട്ടുണ്ട്. പ്രണയിച്ച് വീട്ടുകാരെ ധിക്കരിച്ചായിരുന്നു താരത്തിന്റെ ആദ്യ പ്രണയ വിവാഹം. അത് നടന്‍ ജഗതി ശ്രീകുമാറിനെ ആയിരുന്നു. എന്നാല്‍ ആ ബന്ധം അധികനാള്‍ നീണ്ടു നിന്നില്ല. ഒടുവില്‍ വീട്ടുകാരെ ധിക്കരിച്ചെടുത്ത തീരുമാനം പാളിയപ്പോള്‍ തിരിച്ചു വീട്ടുകാരുടെ അടു ക്കലേയ്ക്ക് പോകാനാകാതെ മദിരാശിയില്‍ തുടര്‍ന്നപ്പോള്‍ തനിക്ക് ദൈവ തുല്യനായി വന്ന വ്യക്തിയാണ് സുകുവേട്ടന്‍ എന്ന് തുറന്ന് പറയുകയാണ് മല്ലികാ സുകുമാരന്‍. വനിതയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് മല്ലിക മനസ് തുറന്നത്.

ജീവിതത്തിലെ ഏറ്റവും വിലപ്പെട്ടതായി മനസില്‍ നിറയുന്ന രംഗം സുകുവേട്ടന്‍ എന്റെ ജീവി തത്തിലേക്ക് വന്നതാണ്. നിഴലേ നീ സാക്ഷി എന്ന സിനിമയുടെ ലൊക്കേഷനില്‍ വച്ചാണ് വിവാഹ കഴിക്കാന്‍ താല്‍പര്യ മുണ്ടെന്ന കാര്യം സുകുവേട്ടന്‍ എന്നോട് പറയുന്നത്. ഒന്നിച്ചഭിനയിച്ച ചില സിനിമകളുടെ സെറ്റില്‍ വച്ച് ചോദി ച്ചിട്ടുണ്ട്, എന്തിനാണ് ഒറ്റയ്ക്ക് മദ്രാസില്‍ കഴിയുന്നത്, തിരിച്ചു വീട്ടിലേക്ക് പോയ്ക്കൂടെ? അച്ഛനും അമ്മയും കാത്തിരിക്കുന്നുണ്ടാകും. എന്തു സഹായവും ഞാന്‍ നല്‍കാം എന്നൊക്കെ.സുകുവേട്ടന്‍ പറഞ്ഞതു കേട്ടപ്പോള്‍ എനിക്കും തോന്നിത്തുടങ്ങിയിരുന്നു. അച്ഛനേയും അമ്മയേയും ഒന്നു കാണണമെന്ന്. നിഴലേ നീ സാക്ഷിയുടെ ഷൂട്ടിങ് ഹൈദരാബാദില്‍ തുടങ്ങിയ സമയം. എനിക്കൊപ്പം അന്ന് സഹായിയായി കോഴിക്കോട്ടു കാരി സൗദാമിനിയുണ്ട്. ഞങ്ങള്‍ മുറിയില്‍ സംസാരിച്ചിരിക്കുമ്പോള്‍ കോളിങ് ബെല്‍ മുഴങ്ങി. കുതിരവട്ടം പപ്പുച്ചേട്ടനാണ്. തൊട്ടുചേര്‍ന്നു സുകുവേട്ടന്‍.

നിന്നോട് സുകുവിന് ഒരു കാര്യം പറയാനുണ്ട് എന്നു പപ്പുച്ചേട്ടന്‍ പറഞ്ഞതു കേട്ടു ഞാന്‍ സുകുവേട്ടനെ നോക്കി. വിരോധമില്ലെങ്കില്‍ ഞാന്‍ നിങ്ങളെ വിവാഹം കഴിക്കാം. വീട്ടില്‍ ചെന്ന് അച്ഛനോടും അമ്മയോടും സംസാരിച്ച്, അവരുടെ സമ്മതത്തോടെ മതി വിവാഹം. മറുപടി ആലോചിച്ചു പറഞ്ഞാല്‍ മതി. ഞാന്‍ ഞെട്ടിപ്പോയി. അദ്ദേ ഹം അന്ന് വലിയ താരമാണ്. ഞാന്‍ പറഞ്ഞു ‘ സുകുവേട്ടന്റെ വീട്ടില്‍ ഇതറിഞ്ഞാല്‍ എന്തായിരിക്കും അവസ്ഥ എന്നോര്‍ത്തിട്ടുണ്ടോ? വീട്ടുകാര്‍ മാത്രമല്ല എടപ്പാളിലെ നാട്ടുകാരും കൂടി ചേര്‍ന്ന് എന്നെ തല്ലിക്കൊല്ലും. പകുതി തമാശ കൂടി ചേര്‍ത്തു ഞാന്‍ കാര്യം പറഞ്ഞു. അപ്പോള്‍ സിനിമയിലെ പോലെ അടുത്ത ഡയലോഗ്, അതു ഞാന്‍ നോക്കിക്കോളാം.

നിങ്ങള്‍ക്കു സമ്മതമാണെങ്കില്‍ അതു പറഞ്ഞാല്‍ മതി. അച്ഛന്റേയും അമ്മയുടേയും അടുത്തേക്കു മടങ്ങി പ്പോണം. ഇനി ഒറ്റയ്ക്ക് മദിരാശിയില്‍ കിടന്നു കഷ്ടപ്പെടേണ്ട. അന്ന് ആ ഹോട്ടലിന്റെ വരാന്തയില്‍ അദ്ദേഹ ത്തിന്റെ മുഖത്തേക്ക് മാത്രം നോക്കി നിന്നത് ഇപ്പോഴും ഓര്‍മയുണ്ട്. കാഴ്ചയെ മറച്ചു കൊണ്ട് കണ്ണു നിറഞ്ഞു പോയി. അതുകണ്ട് അദ്ദേഹത്തിന്റെ ഡയലോഗ്. നിങ്ങളെന്തിനാണു കണ്ണു നിറയ്ക്കുന്നത്. ഈ കോന്തനെ വേണ്ട എന്നു വച്ചിട്ടാണോ? ചിരിച്ചുകൊണ്ട് അദ്ദേഹവും പപ്പുച്ചേട്ടനും തിരികെ നടന്നു പോയി. പിന്നീട് മുറിയി ല്‍ കയറിയപ്പോള്‍ തനിക്ക് വലിയ രീതിയില്‍ സങ്കടം വന്നിരുന്നുവെന്നും പൊട്ടിക്കരയുകയായിരുന്നുവെന്നും താരം പറയുന്നു.

Comments are closed.