
മരിച്ചുപോയ അച്ചനൊപ്പം മാളു, അമ്മയെയും അച്ചനെയും ചേര്‍ത്ത് പിടിച്ച് തേജസ് ; മാളവികയുടെ ഫാമിലി പിക് വൈറല്‍
നായിക നായകന്‍ എന്ന ഷോയിലൂടെ എല്ലാവര്‍ക്കും പരിചിതയായ താരമാണ് മാളവിക കൃഷ്ണദാസ്. താരത്തിന്റെ വിവാഹ ചിത്രങ്ങളും വീഡിയോകളുമെല്ലാം വന്‍ വൈറലായി മാറിയിരുന്നു. ഷോയില്‍ മത്സരാര്‍ത്ഥി ആയിരുന്ന തേജസിനെയാണ് താരം വിവാഹം ചെയ്തത്. എന്നാല്‍ തങ്ങളുടേത് പ്രണയ വിവാഹമല്ലെന്നും വീട്ടുകാര്‍ തീരുമാനിച്ചുറപ്പിച്ചതാണെന്നും ഇരുവരും വ്യകതമാക്കിയിരുന്നു. മാളവിക നല്ല ഡാന്‍സറുമാണ്. മാളവിക അമൃത ടിവിയില്‍ സൂപ്പര്‍ ഡാന്‍സര്‍ ഷോയില്‍ എങ്കെടുത്തിരുന്നു. ഇതില്‍ വിജയിയും ആയിരുന്നു. പിന്നീട് മറ്റൊരു ചാനലിലെ ഡാന്‍സ് ഷോയിലും താരം അഭിനയക്കുകയും അതിലും വിജയിക്കുകയും ചെയ്ചിരുന്നു.

താരം സിനിമയിലും ഇന്ദുലേഖ എന്ന സീരിയലിലും അഭിനയിച്ചിട്ടുണ്ട്. മാളവികയ്ക്ക് യൂ ട്യൂബ് ചാനലുമുണ്ട്. അതില്‍ തന്റെ കല്യാണ വിശേഷങ്ങളും സ്വര്‍ണ്ണം എടുക്കുന്നതുമൊക്കെ താരം പങ്കിട്ടിരുന്നു. ഇപ്പോഴിതാ താരം തന്‍രെ സോഷ്യല്‍ മീഡിയയില്‍ പങ്കിട്ട ഒരു ചിത്രമാണ് ശ്രദ്ധ നേടുന്നത്. തന്റ വിവാഹത്തിന് കുടുംബമായിട്ടുള്ള ചിത്രമാണ് താരം പങ്കു വച്ചിരിക്കുന്നത്. ചിത്രത്തില്‍ താരത്തിന്‍രെ മരിച്ചു പോയ അച്ഛനും ഉണ്ടെന്നതാണ് ചിത്രത്തിന്റെ പ്രത്യേകത.

ഇന്ന് നൂതന സാങ്കേതിക വിദ്യയുടെ സഹായത്തോടെ ഇത്തരം ചിത്രങ്ങള്‍ ചേര്‍ക്കാറുള്ളതും അത് പലരും സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്യാറുമുണ്ട്. അച്ചനും അമ്മയ്ക്കും മാളവിക ഒറ്റ മകളാണ്.

കുട്ടിക്കാലത്ത് തന്നെ ഡാന്‍സിനും മറ്റും കൊണ്ടു പോകുന്നത് അച്ഛനായിരുന്നുവെന്നും വിദേശത്ത് ഒരു ഷോ അവതരിപ്പിച്ച മടങ്ങുന്നതിനിടെ അച്ഛന് ഹാര്‍ട്ട് അറ്റാക്ക് വന്ന് മരിക്കുകയായിരുന്നുവെന്നും അച്ചന്‍ പോയതിന്റെ വേദനയില്‍ താന്‍ ഡാന്‍സൊക്കെ നിറുത്തിയെന്നും എന്നാല്‍ പിന്നീട് അമ്മയാണ് തന്നെ ഡാന്‍സിലേയ്ക്ക് കൂടുതല്‍ ഫോക്കസ് ചെയ്യിപ്പിച്ചതെന്നും മാളവിക പറയുന്നു. തേജസും മാളവികയും അമ്മയും അച്ഛനുമുള്ള ചിത്രം ആരാധകപം ഏറ്റെടുത്തിരിക്കുകയാണ്.