ഇനി പിടിച്ചു നില്‍ക്കാനാവില്ല. മരണത്തിന് കീഴടങ്ങാന്‍ പോകുന്നു, നടി മംമ്ത മോഹന്‍ദാസിന്റെ ദുരിത ജീവിതം ഇങ്ങനെ; വ്യാജ വാര്‍ത്തയോട് രൂക്ഷമായി പ്രതികരിച്ച് താരം

മംമ്ത മോഹന്‍ദാസ് മലയാളത്തിലുള്‍പ്പടെ തെന്നിന്ത്യന്‍ ഭാഷകളിലെല്ലാം വളരെ സജീവമായ താരമാണ്. മയൂ ഖം എന്ന ചിത്രത്തിലൂടെയാണ് താരം മലയാളത്തിലേയ്‌ക്കെത്തുന്നത്. പിന്നീട് നിരവദി സിനിമകലുടെ ഭാഗ മായി തെന്നിന്ത്യയിലെ മുന്‍നിര താരം തന്നെയായി മാറി. കരിയര്‍ പോലെ വളരെ സക്‌സുള്ള ജീവിതമായി രുന്നില്ല മംമ്തയുടേത്. വിവാഹം കഴിച്ചെങ്കിലും പിന്നീട് ക്യാന്‍സര്‍ എന്ന രോഗം പിടികൂടിയെന്നറിഞ്ഞ് ആ ബന്ധത്തില്‍ നിന്ന് താരം പിന്‍മാറി. ക്യാന്‍സറിനോട് വലിയ പോരാട്ടമാണ് താരം നടത്തിയത്.

രണ്ട് തവണ ക്യാന്‍സര്‍ വന്നപ്പോഴും ഏറെ പരീക്ഷണങ്ങളിലൂടെ കടന്ന് പോയെങ്കിലും വേദനകള്‍ ഏറെ സഹിച്ചെങ്കിലും പഴയതിനേക്കാള്‍ ബോള്‍ഡായി സുന്ദരിയായി മംമ്ത തിരിച്ചെത്തി. വിറ്റിലിഗോ എന്ന രോഗ വും മംമ്തയ്ക്ക് വന്നിരുന്നു. എന്നാല്‍ അഇതിനെയും താന്‍ അതിജീവിച്ചുവെന്ന് മംമ്ത വ്യക്തമാക്കിയിരുന്നു. ഇപ്പോഴിതാ തനിക്കെതിരെ വന്ന ഒരു വ്യാജ വാര്‍ത്തയോട് പ്രതികരണവുമായി താരം എത്തിയിരിക്കുകയാണ്. വ്യാജ വാര്‍ത്തകള്‍ സെലിബ്രിറ്റികളുടെ പേരില്‍ ഉണ്ടാകാറുണ്ട്. സോഷ്യല്‍ മീഡിയയില്‍ തന്നെ പറ്റി വന്ന വാര്‍ത്തയോട് ശക്തമായി പ്രതികരിച്ചിരിക്കുകയാണ് മംമ്ത ഇപ്പോള്‍.

ഇനി പിടിച്ചു നില്‍ക്കാന്‍ കഴിയില്ല. മരണത്തിന് കീഴടങ്ങുന്നു. പ്രിയ നടി മംമ്ത മോഹന്‍ദാസിന്റെ ദുരിത ജീവി തം ഇങ്ങനെ..” എന്നായിരുന്നു തന്നെ പറ്റി വന്ന വാര്‍ത്തയുടെ തലക്കെട്ട്. ഗീതു നായര്‍ എന്ന അക്കൗണ്ടില്‍ നിന്നു മാണ് വാര്‍ത്ത പങ്കുവച്ചിരിക്കുന്നത്. ഇതൊരു വ്യാജ അക്കൗണ്ട് തന്നെയായിരുന്നു.

മംമ്ത തന്നെക്കുറിച്ചുള്ള വാര്‍ത്തയുടെ കമന്റ് ബോക്സിലെത്തിയാണ് മറുപടി നല്‍കിയത്. ഓക്കെ. ഇനി പറ നിങ്ങള്‍ ആരാണ്? നിങ്ങള്‍ എന്തിനെക്കുറിച്ചാണ് സംസാരിക്കുന്നത്? നിങ്ങളുടെ പേജിന് ശ്രദ്ധ കിട്ടാന്‍ വേണ്ടി എന്തും പറയുമെന്നാണ് തോന്നുന്നത്” എന്നായിരുന്നു മംമ്തയുടെ പ്രതികരണം. ഇതുപോലെയുള്ള തട്ടിപ്പ് പേജുകള്‍ ഫോളോ ചെയ്യരുതെന്നും മംമ്ത പറയുന്നുണ്ട്.

Comments are closed.