ഒരു വരം ലഭിച്ചാല്‍ തന്‍രെ ഭര്‍ത്താവിന്‍രെ ജീവന്‍ തിരികെ ഞാന്‍ ദൈവത്തോട് ചോദിക്കും. പൊതുവെ സെന്‍സിറ്റിവായിരുന്ന ഞാന്‍ ഇപ്പോള്‍ ബോള്‍ഡായി; മീന

ബാല താരമായി സിനിമയിലെത്തി പിന്നീട് തെന്നിന്ത്യയുടെ സ്വന്തം താരമായി മാറിയ നടിയാണ് മീന. മീനയെ എല്ലാവര്‍ക്കും വലിയ ഇഷ്ടമാണ്.നാലാം വയസിലാണ് താരം സിനിമയിലെത്തിയത്. പിന്നീട് പതിമൂന്നാം വയ സില്‍ നായികയായി അരങ്ങേറി. തമിഴ്,മലയാളം, തെലുങ്ക് തുടങ്ങിയ എല്ലാ ഭാഷകളിലും മുന്‍നിര താരങ്ങള്‍ ക്കൊപ്പം അഭിനയിക്കാന്‍ താരത്തിന് കഴിഞ്ഞിട്ടുണ്ട്. മീനയുടെ മകളും സിനിമയില്‍ അഭിനയിച്ചിരുന്നു. 2021 ജൂണ്‍ മാസത്തിലാണ് മീനയ്ക്ക് തന്റെ ഭര്‍ത്താവിനെ നഷ്ടപ്പെട്ടത്. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടര്‍ന്നായിരുന്നു താരത്തിന്‍രെ ഭര്‍ത്താവിന്‍രെ മരണം.

ഭര്‍ത്താവിന്‍രെ വിയോഗം മീനയെ വല്ലാതെ തളര്‍ത്തിക്കളഞ്ഞു. സിനിമയില്‍ നിന്ന് ബ്രേക്കടുത്ത് മീന വീണ്ടും സിനിമയുടെ തിരക്കുകളിലാണ് ഇപ്പോള്‍. കലാ മാസ്്റ്ററെ പോലുള്ള നല്ല സുഹൃത്തുക്കളാണ് മീനയെ ജീവിത ത്തിലേയ്ക്ക് തിരികെ കൊണ്ടു വന്നത്. അതിനിടയില്‍ മീന രണ്ടാമതും വിവാഹിതയാകുന്നുവെന്ന വാര്‍ത്ത വന്നിരുന്നു. എന്നാല്‍ ഇതെല്ലാം വ്യാജ വാര്‍ത്തകളാണ് എന്ന് മീന തന്നെ പറഞ്ഞ് രംഗത്തെത്തിയിരുന്നു. ഇപ്പോഴ ത്തെ തന്‍രെ ജീവിതത്തെക്കുറിച്ച് മീന പറയുകയാണ്. സിനിമയില്‍ നിന്നും കിട്ടിയതെല്ലാം ഭാഗ്യമായി കരുതു ന്നു, എല്ലാം പ്രതീക്ഷിക്കാതെ ജീവിതത്തിലേക്ക് വന്നു ചേര്‍ന്നതാണ് എന്നാണ് നടി സൈനയ്ക്കു നല്‍കിയ അഭി മുഖത്തില്‍ പറഞ്ഞത്.

സിനിമയില്‍ നാലപ്തു വര്‍ഷം തനിക്ക് പൂര്‍ത്തിയാക്കാന്‍ സാധിച്ചു. താന്‍ അധികം സംസാരിക്കാത്ത വളരെ ശാന്തമായ ഇന്‌ട്രോവേര്‍ട്ടായ ആളാണ്. അതുകൊണ്ടുതന്നെ ചന്ദ്രോത്സവത്തിലെ ഇന്ദു എന്ന കഥാപാത്രത്തെ വലിയ ഇഷ്്ടമാണ്. മുമ്പത്തേക്കാള്‍ ഞാന്‍ ഇപ്പോള്‍ കൂടുതല്‍ ബോള്‍ഡ് ആയപോലെ എനിക്ക് തോന്നാറുണ്ട്. ഓവര്‍ സെന്‌സിറ്റിവ് അല്ലെങ്കിലും സെന്‍സിറ്റീവ് ആയ ആളാണ്.

ഞാന്‍ വളരെ പ്രാക്ടിക്കല്‍ ആയ ആളാണ്. സിനിമയിലേക്ക് വന്നില്ലായിരുന്നു എങ്കില്‍ ഐഎഫ്എസ് ഓഫീ സറോ മറ്റോ ആയേനെ. പഠിക്കാന്‍ എനിക്ക് വലിയ ഇഷ്ടമായിരുന്നു. കുറച്ചു കാലം മാത്രമാണ് സ്‌കൂളിലും മറ്റും പോയി പഠിച്ചിട്ടുളളത്. തന്‍രെ ഭര്‍ത്താവില്ലാതെ ജീവിക്കുകയെന്നത് വലിയ ബുദ്ധിമുട്ടാണ്. ജീവിതത്തില്‍ ഒരു വരം ലഭിച്ചാല്‍ താന്‍ ദൈവത്തോട് ചോദിക്കുന്നത് തന്‍രെ ഭര്‍ത്താവിനെ തിരികെ തരണം എന്നായിരിക്കുമെ ന്നും മീന പറയുന്നു.

Comments are closed.