എന്റെ എല്ലാമെല്ലായവള്‍… ഭാര്യ ലേഖയുടെ ബര്‍ത്ത് ഡേ അതി ഗംഭീരമാക്കി എംജി ശ്രീകുമാര്‍ ; ആശംസകളോടെ ആരാധകര്‍

എം.ജി ശ്രീകുമാര്‍ മലയാളത്തിന്റെ സ്വന്തം ഗായകനും സംഗീത സംവിധായകനുമൊക്കെയാണ്. പതിനായിര ത്തിലധികം പാട്ടുകള്‍ അദ്ദേഹം പലഭാഷകളിലായി ആലപിച്ചിരുന്നു. ഇപ്പോഴും അദ്ദേഹം വളരെ സജീവമാണ് ഗാന രംഗത്ത്. എംജിയുടെ ഭാര്യ ലേഖയെയും ആരാധകര്‍ക്ക് വളരെ പരിചിതമാണ്. ലേഖയ്ക്ക് യു ട്യൂബ് ചാന ലും ഉണ്ട്. എന്ത് ഫങ്്ഷനുകളിലും എംജിക്കൊപ്പം ലേഖയും ഉണ്ടാകാറുണ്ട്. ലേഖ എംജിയെ വിവാഹം കഴിക്കു ന്നതിന് മുന്‍പ് തന്നെ വിവാഹിതയും ഒരു പെണ്‍കുട്ടിയുടെ അമ്മയുമായിരുന്നു. ഏകദേശം പത്ത് വര്‍ഷത്തോ ളം എംജിയും ലേഖയും തമ്മില്‍ ലിവിങ് റിലേഷനിലായിരുന്നു. പിന്നീടാണ് ഇരുവരും മൂകാംബികയിലെത്തി വിവാഹം കഴിച്ചത്. ലേഖയുടെ മകള്‍ വിവാഹിതയായി ഇപ്പോല്‍ അമേരിക്കയില്‍ സെറ്റിലാണ്. സ്വന്തം മകളെ പോലെ തന്നെയാണ് എംജിയും ലേഖയുടെ മകളെ കാണുന്നത്.

ഇരുവരും മകളുടെ അടുത്ത് പോകാറുണ്ട്. അവിടുത്തെ വിശേഷങ്ങളും പങ്കിടാറുണ്ട്. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ എംജി തന്‍രെ വിശേഷങ്ങളും യാത്രകളും ചിത്രങ്ങളുമൊക്കെ പങ്കിടാറുണ്ട്. ഇപ്പോഴിതാ തന്‍രെ പ്രിയ ഭാര്യ ലേഖയുടെ പിറന്നാള്‍ അതി ഗംഭീരമാക്കി ആഘോഷിച്ചിരിക്കുകയാണ് എംജി. പ്രണയത്തി ന്‍രെ സ്മാരകമായ താജ്മഹലിന്‍രെ മുന്നിലാണ് ഇത്തവണ ലേഖയുടെ പിറന്നാള്‍ എംജി ആഘോഷിച്ചത്.

ഭാര്യയ്‌ക്കൊപ്പം കൈകോര്‍ത്ത് താജ്മഹലിന് മുന്നില്‍ നില്‍ക്കുന്ന ചിത്രങ്ങളും ഭാര്യയെ ചുംബിക്കുന്ന ചിത്ര ങ്ങളും എംജി സോഷ്യല്‍മീഡിയയില്‍ പങ്കിട്ടിട്ടുണ്ട്. എന്റെ എല്ലാമെല്ലാമായ ലേഖയുടെ ജന്മദിനമാണ്. ലേഖക്ക് വേണ്ടി ആദ്യമായി പാടിയ ഗാനം. ലവ് യു ഡിയര്‍… ഹാപ്പി ബര്‍ത്ത് ഡെ എന്നാണ് ഭാര്യയ്ക്ക് പിറന്നാള്‍ ആശം സകള്‍ നേര്‍ന്ന് പങ്കുവെച്ച വീഡിയോയ്ക്ക് തലക്കെട്ടായി എംജി കുറിച്ചത്.

താജ്മഹല്‍ സന്ദര്‍ശനത്തിന് ശേഷം എംജിക്കൊപ്പം നിന്ന് പിറന്നാള്‍ കേക്ക് മുറിക്കുന്ന വീഡിയോ ലേഖയും സോ ഷ്യല്‍മീഡിയയില്‍ പങ്കിട്ടിട്ടുണ്ട്. നിരവധി ആരാധകര്‍ ലേഖയ്ക്ക് പിറന്നാള്‍ ആശംസകള്‍ അറിയിച്ചിട്ടുണ്ട്. തങ്ങളുടെ പ്രണയം ഇപ്പോഴും അത് പോലെ തന്നെയാണെന്നാണ് എംജിയും ലേഖയും പറയുന്നത്. അത് ആരാധകരും ശരി വയ്ക്കുകയാണ്.

Comments are closed.