ഗാന്ധി ഭവനില്‍ ടി. പി മാധവനെ കാണാന്‍ മന്ത്രി ഗണേഷ് കുമാര്‍ എത്തി. കെട്ടി പിടിച്ചു കുശലാന്വേഷണം നടത്തി മന്ത്രി, മോഹന്‍ലാലിനെ കാണണമെന്ന് ടി പി മാധവന്‍; അദ്ദേഹത്തെ ഒന്ന് പോയി കാണുവെന്ന് ലാലേട്ടനോട് ആരാധകര്‍

ഒരുകാലത്ത് മലയാള സിനിമയിലെ സ്ഥിര സാന്നിധ്യവും അമ്മ എന്ന താര സംഘടനയുടെ സെക്രട്ടറി ആയി ഇരുന്ന വ്യക്തിയുമായിരുന്നു ടി പി മാധവന്‍. ആരാധകര്‍ക്ക് ഇപ്പോഴും അദ്ദേഹത്തെ വളരെ ഇഷ്ടമാണ്. വില്ല നായും സഹ താരമായും ക്യാരക്ടര്‍ റോളുകളുമെല്ലാം ചെയ്ത് നിരവധി സിനിമകളുടെ ഭാഗമാകാന്‍ അദ്ദേഹത്തിന് കഴിഞ്ഞു. എന്നാല്‍ കുറച്ച് കാലമായി അദ്ദേഹം വിശ്രമ ജീവിതത്തിലാണ്. ഉറ്റവരോ ഉടയവരോ ഇല്ലാതെ ഗാന്ധി ഭവനിലാണ് ഇപ്പോള്‍ അദ്ദേഹം കഴിയുന്നത്. തടിച്ച ശരീര പ്രകൃതിയില്‍ നിന്ന് ഓര്‍മ്മ നശിച്ച് പല്ലുകള്‍ കൊഴിഞ്ഞ് വളരെ ക്ഷീണിതനായി അദ്ദേഹം സാധാരണ മനുഷ്യനായി ഇപ്പോള്‍ കഴിയുകയാണ്. വലിയ വിദ്യാഭ്യാസവും ജോലിയുമുണ്ടായിരുന്നു അദ്ദേഹം സിനിമാ നടനാകാന്‍ ഏറെ ആഗ്രഹിക്കുകയും പ്രയത്‌നി ക്കുകയും ചെയ്തു. അങ്ങനെ സിനിമയിലെത്തിയപ്പോള്‍ അദ്ദേഹത്തെ കുടുംബം ഉപേക്ഷിച്ചു.

ഭാര്യ വലിയ ധനികയും ഒരു സ്ഥാപനത്തിന്റെ തലപ്പത്ത് ഇരിക്കുന്ന വ്യക്തിയുമായിരുന്നു. രണ്ട് മക്കളും താര ത്തിനുണ്ടായിരുന്നു. താന് സിനിമയില്‍ അഭിനയിച്ച് തിരിച്ചെത്തിയപ്പോള്‍ കമ്ടത് വക്കീല്‍ നോട്ടീസ് ആയിരു ന്നുവെന്നും ഭാര്യയുടെ വീട്ടില്‍ പോയപ്പോള്‍ അവരുടെ വക്കീല്‍ തന്നെ പുറത്താക്കുകയുമായിരുന്നുവെന്ന് താരം മുന്‍പ് പറഞ്ഞിട്ടുണ്ട്. ബോളിവുഡിലെ തിരക്കുള്ള സംവിധായകനാണ് അദ്ദേഹത്തിന്‍രെ മകന്‍. മക്കള്‍ പോലും അച്ഛനെ കാണാന്‍ കൂട്ടാക്കിയില്ല.

ഇപ്പോഴിതാ തന്റെ ആഗ്രഹമെല്ലാം ബാക്കിയാക്കി അദ്ദേഹം കഴിയുകയാണ്. മുന്‍പ് പല താരങ്ങളെയു്ം കാണാ നും അവര്‍ വിളിക്കുമെന്നും അദ്ദേഹം ആഗ്രഹിച്ചിരുന്നു. ഇപ്പോള്‍ ആഗ്രഹമെല്ലാം അദ്ദേഹം മറന്നിരിക്കുന്നു വെന്നാണ് ഗാന്ധി ഭവന്‍ അധികൃതര്‍ മുന്‍പ് പറഞ്ഞിട്ടുള്ളത്. ഇപ്പോഴിതാ ഗതാഗത മന്ത്രിയായതിന് പിന്നാലെ തന്റെ മണ്ഡലമായ പത്താനപുരത്തെ ഗാന്ധി ഭവനില്‍ ഗണേഷ് കുമാര്‍ എത്തിയിരിക്കുകയാണ്.

ഗാന്ധിഭവനിലെ അന്തേവാസിയായ നടന്‍ ടി.പി മാധവനെ സന്ദര്‍ശിക്കുകയും അദ്ദേഹത്തോട് കുറച്ച് നേരം സംസാരിക്കുകയും ചെയ്താണ് ഗണേഷ് കുമാര്‍ മടങ്ങിയത്. അദ്ദേഹത്തിന് മോഹന്‍ലാലിനെ കാണാന് താല്‍പര്യമുള്ളതിനാല്‍ നടന്‍ മോഹന്‍ലാലിനോടും ഗാന്ധി ഭവനില്‍ എത്തി ടി.പി മാധവനെ കാണണമെന്ന് പറഞ്ഞിട്ടുണ്ടെന്ന് ഗണേഷ് പറഞ്ഞു. രണ്ടുദിവസത്തിനുള്ളില്‍ വീണ്ടും വന്നുകാണാം എന്ന ഉറപ്പും ടി.പി. മാധവന് മന്ത്രി നല്‍കി. ആരാധകരും മന്ത്രിയും നടനുമായ ഗണേഷ് കുമാറിന്റെ പ്രവര്‍ത്തിയെ അഭിന ന്ദിക്കുകയും ലാലേട്ടന്‍ അദ്ദേഹത്തെ വന്ന് കാണണമെന്നും കമന്റു ചെയ്യുകയാണ്.

Comments are closed.