അത് വളരെ സാഹസികത നിറഞ്ഞ രംഗമായിരുന്നു. ഡ്യൂപ്പിന് വേണ്ടി പല സ്ഥലത്ത് നിന്നും ആളുകള്‍ വന്നെങ്കിലും ആര്‍ക്കും ആ ഷോട്ട് ചെയ്യാന്‍ ധൈര്യം വന്നില്ല, അപ്പോഴാണ് ലാല്‍സാര്‍ നേരിട്ടിറങ്ങിയത്; നരേന്‍ സിനിമയ്ക്കിടെ സംഭവിച്ചത്

മോഹന്‍ലാല്‍ മലയാളത്തിന്‍രെ നടന വിസ്മയം തന്നെയാണ്. അക്കാര്യത്തില്‍ മലയാളികള്‍ക്കും തര്ക്കമില്ല. എത്രയോ മനോഹരമായ കഥാപാത്രങ്ങള്‍ അദ്ദേഹം ചെയ്തു കഴിഞ്ഞിരിക്കുകയാണ്. ഇനിയും വിസ്മയിപ്പിക്കുന്ന കഥാപാത്രങ്ങള്‍ അണിയറയില്‍ ഒരുങ്ങുകയാണ്. മോഹന്‍ലാലിന്‍രെ ഡെഡിക്കേഷനും കഠിനാധ്വാനവുമൊക്കെ സംവിധായകരും നിര്‍മാതാക്കളും അടക്കം പറഞ്ഞിട്ടുണ്ട്. ചെയ്യുന്ന കഥാ പാത്രത്തോട് വളരെയധികം നീതി പുലര്‍ത്തുന്ന താരമാണ് അദ്ദേഹം. ഇപ്പോഴിതാ അദ്ദേഹത്തിന്റെ കരിയറിലെ തന്നെ വന്‍ ഹിറ്റടിച്ച ഒരു നരേന്‍ എന്ന സിനിമയില്‍ മോഹന്‍ലാല്‍ കാഴ്ച്ചവെച്ച പ്രകടനത്തെ പറ്റിയും സാഹസികതയെ പറ്റിയും തുറന്ന് പറയുക യാണ് ആ സിനിമയില്‍ സിനിമോട്ടാ ഗ്രാഫറായിരുന്ന ഷാജി കുമാര്‍.

സഫാരി ചാനലില്‍ സംസാരിക്കുമ്പോഴാണ് ഇക്കാര്യം വ്യക്തമാക്കിയത്. മുള്ളം കൊല്ലി വേലാ യുധനെ പറ്റി എടു ത്തു പറയേണ്ടതില്ല. ഇന്നും പ്രേക്ഷകരുടെ ഹൃദയങ്ങളില്‍ ചേര്‍ത്തിരിക്കുന്ന കഥാ പാത്രമാണത്. പൊള്ളാച്ചി ഭാഗ ത്തായിരുന്നു ആ സനിമയുടെ ഷൂട്ട് കൂടുതല്‍ നടന്നത്. സിനിമയില്‍ പ്രേക്ഷകരെ ത്രില്ലടിപ്പിച്ചതും ആകാംക്ഷ യുടെ മുല്‍മുനയില്‍ നിര്‍’ത്തിയതുമായ രംഗമായിരുന്നു മഴ സമയത്ത് മരങ്ങള്‍ പിടിക്കാനായി വേലായുധന്‍ ഇറങ്ങുന്നത്.

ശക്തമായ മഴയിലും കുത്തൊഴുക്കിലുമാണ് മരം പിടിക്കാന്‍ വേലായുധന്‍ പോകുന്നത് അത് . വളരെ സാഹസികത നിറഞ രംഗമായിരുന്നു. ഡ്യൂപ്പൊന്നുമില്ലാതെ ലാല്‍ സാര്‍ സ്വയം ചെയ്ത താണ് അതെന്ന് ഷാജി പറയുന്നു. ഒതനക്കല്‍ എന്ന സ്ഥലത്താണ് അത് ഷൂട്ട് ചെയ്തത്. കേരളത്തില്‍ മഴ വരുമ്പോള്‍ ഡാമുകള്‍ തുറന്ന് വിട്ട് വരുന്ന വെള്ളം ഈ പുഴ വഴിയാണ് സേലം ഉള്‍പ്പെടെയുള്ള സ്ഥലങ്ങളിലേക്ക് പോകുന്നത്. ആ സമയത്താണ് സിനിമ ഷൂട്ട് ചെയ്തത്. ലാല്‍ സാറിന്റെ ഡ്യൂപ്പിന് വേണ്ടി പല സ്ഥലത്ത് നിന്നും ആളുകള്‍ വന്നു.

വെള്ളത്തിന്റെ ഫോഴ്‌സ് കണ്ട് ആരും ഇറങ്ങി യില്ല. പറ്റില്ലെന്ന് പറഞ്ഞ് എല്ലാവരും പോയി. ഒടുവില്‍ അദ്ദേഹം തന്നെ ഇറങ്ങി. വളരെ അപകടം നിറഞ്ഞ ഒരു സ്ഥലമായിരുന്നു അത്. എന്നാല്‍ സാഹസിക രംഗങ്ങള്‍ അദ്ദേഹം വളരെ എളുപ്പ മായി ചെയ്തു. എവിടെയെങ്കിലും ഒരു തെറ്റ് വന്നാല്‍ നേരെ വെള്ളച്ചാട്ടത്തിലേക്കാണ് പോകുക. അതില്‍ പോയാല്‍ രക്ഷപ്പെടില്ല. എന്നിട്ടും ആ ധൈര്യം അദ്ദേഹം കാണിച്ചുവെന്നും ഷാജി കൂട്ടി ചേര്‍ക്കുന്നു.

Comments are closed.