നേരത്തെ ചികിത്സിക്കാഞ്ഞതാണ് പ്രശ്‌നമായത്. ഇപ്പോള്‍ കുറച്ച് സീരിയസായി; ദുഖ വാര്‍ത്ത പങ്കിട്ട് മൃദുല വിജയ്

സോഷ്യല്‍ മീഡിയയിലും സീരിയല്‍ അഭിനയത്തിലുമെല്ലാം വളരെ സജീവമായ താരമാണ് മൃദുല വിജയ്. സീരിയല്‍ താരം തന്നെ ആയ യുവയെയാണ് താരം വിവാഹം കഴിച്ചത്. ഇവര്‍ക്ക് ഒരു യൂ ട്യൂബ് ചാനലുമുണ്ട്. അതില്‍ തങ്ങളുടെ വിശേഷങ്ങള്‍ ഇവര്‍ പങ്കിടാറുണ്ട്. പൊതുവെ വലിയ സന്തോഷങ്ങള്‍ പങ്കിടുന്ന മൃദുലയും യുവയും ഇപ്പോള്‍ പങ്കു വച്ചിരിക്കുന്നത് ഒരു ചെറിയ ദുഖത്തിന്‍രെയും ഒരു രോഗാവസ്ഥയെ പറ്റിയുമുള്ളതാണ്. തന്നെ സംബന്ധിച്ച് ഒരു ദുഖ വാര്‍ത്തയാണ് ഇതെന്ന് പറഞ്ഞാണ് താരം ഇക്കാര്യം പറയുന്നത്. കാലിന്‍രെ മുട്ടു ചിരട്ടയ്ക്ക് പ്രശ്‌നം വന്നുവെന്നും താന്‍ അത് നിങ്ങളുമായി പങ്കിടുകയാണെന്നും ഇപ്പോള്‍ ചികിത്സയിലാണെ ന്നും താരം പറയുന്നു. തന്റെ കാലിന്റെ മുട്ടിന്റെ ചിരട്ട പണ്ടുമുതലേ തെന്നിമായിരുന്നുവെന്നും അത് പാരമ്പ ര്യമായി കിട്ടിയതാണെന്നും താരം പറയുന്നു. അമ്മൂമ്മയ്ക്കും, അപ്പച്ചിക്കും ചിറ്റപ്പനും എല്ലാം ഉണ്ട്.

ലോവര്‍ ബോഡിയില്‍ വെയിറ്റ് കൂടുതല്‍ ഉള്ളതിനാലാണ് ഈ പ്രശ്‌നം വരുന്നത്. ‘എനിക്ക് ലിഗ്മെന്റ് പ്രശ്‌നവും ഉണ്ട്. വീട്ടില്‍ നില്‍ക്കുന്ന സമയത്താണ് ആദ്യമായി എനിക്ക് ഇത് ഉണ്ടാകുന്നത്. ഏഴാം ക്ലാസില്‍ പഠിക്കുമ്പോള്‍ ഒരിക്കല്‍ കളിച്ചു കൊണ്ട് നിന്നതിന്റെ ഇടയ്ക്കാണ് സംഭവം. ഞാന്‍ ജസ്റ്റ് തിരഞ്ഞപ്പോഴാണ് മുട്ടും തിരിയുന്നത്. പിന്നെ ഇടക്കിടക്ക് ഇത് തിരിഞ്ഞു പോകും. ഡാന്‍സ് പ്രാക്ടീസിന്റെ ഇടക്കും ഇത് ഉണ്ടാകും. ഇത് തിരിയുമ്പോള്‍ വിലയ രീതിയില്‍ വേദന ഉണ്ടാകും. ഇടക്കിടക്ക് വന്നുവന്ന് ഇത് ഇപ്പോള്‍ ശീലമായി. ‘എഴുന്നേല്‍ക്കാന്‍ വയ്യാതെ നിലത്ത് കിടന്നുപോകും അതാണ് ഈ അവസ്ഥ.

എപ്പോഴും ഉണ്ടാകുന്ന അവസ്ഥയാണെന്ന് നമ്മള്‍ കരുതി. പക്ഷെ ഇത്തവണ തിരിഞ്ഞപ്പോള്‍ സംഭവം കുറച്ചു സീനായി. അപ്പോള്‍ തന്നെ ആശുപത്രിയില്‍ പോയി എംആര്‍ഐ സ്‌കാന്‍ ചെയ്തു നോക്കി. ചിരട്ടയിലും ലിഗ്മെ ന്റിലും പ്രശ്‌നം ഉണ്ടായിരുന്നുയ’രണ്ടുമുട്ടിനും ഓപ്പറേഷന്‍ വേണമെന്ന് ആദ്യസമയം പറഞ്ഞതാണ്. എന്നാല്‍ ആയുര്‍വേദ ട്രീറ്റ്മെന്റ് കൊണ്ട് അന്ന് സംഭവം ക്ലിയര്‍ ആയതാണ്.

 

അതിനൊക്കെ ശേഷം വീണ്ടും സീരിയസ് ആയി. ഇപ്പോള്‍ ട്രീറ്റ്‌മെന്റ് സ്റ്റാര്‍ട്ട് ചെയ്തു. പഞ്ചകര്‍മ്മയും ഫിസി യോയും ചെയ്യുന്നുണ്ട്. നടക്കാന്‍ കുറച്ച് ബുദ്ധി മുട്ടുണ്ട്. ഇപ്പോള്‍ ചികിത്സയിലാണ്.   രണ്ടാഴ്ച്ച ചികിത്സയാണ് ഇപ്പോള്‍ നടക്കുന്നത്. നേരത്തെ ആശുപത്രിയില്‍ പോകാതിരുന്നതാണ് തനിക്ക് പറ്റിയ മിസ്റ്റേക്ക് എന്നും താരം പറയുന്നു.

Comments are closed.