49ആം വയസ്സിലാണ് അച്ഛന്‍ പക്ഷാഘാതമേറ്റ് വീഴുന്നത്. വലിയ മനോയുദ്ധങ്ങളുടെ നാലഞ്ച് വര്‍ഷങ്ങള്‍ കടന്നുപോയി, പിന്നീട് ഒരുപാടുതവണ ഈ ഫോട്ടോയിലെ അച്ഛന്റെ കണ്ണുകളില്‍ നോക്കി ഞാന്‍ ഇരുന്നിട്ടുണ്ട്; ഭരത് ഗോപിയെ പറ്റി മുരളി ഗോപിയുടെ വാക്കുകള്‍

ഇന്ത്യന്‍ സിനിമയുടെ ചരിത്രത്തില്‍ തന്നെ ഇടം നേടിയ അനേകം പ്രതിഭകളില്‍ ഒരു നടനായിരുന്നു ഭരത് ഗോ പി. പ്രത്യേകിച്ച് മലയാള സിനിമയില്‍ സുവര്‍ണ ലിപികളാലാണ് ആ പേര് അടയാളപ്പെടുത്തിയിരിക്കുന്നത്. അഭിനേതാവ് എന്നത് മാത്രമായിരുന്നില്ല ഭരത് ഗോപി അതിലുപരി സംവിധായകന്‍, നിര്‍മാതാവ് എന്നീ കുപ്പാ യങ്ങളും താരം അണിഞ്ഞിരുന്നു.മലയാളത്തില്‍ നവ തരംഗ സിനിമകള്‍ക്ക് ചുക്കാന്‍ പിടിക്കാന്‍ ഭരത് ഗോപി യുടെ പങ്ക് വളരെ വലുതാണ്.നാടകത്തിലൂടെയാണ് ഭരത് ഗോപി സിനിമയിലെത്തുന്നത്. നാഷണല്‍ അവാര്‍ഡ് ഉള്‍പ്പടെ അവാര്‍ഡുകല്‍ അദ്ദേഹത്തിന് ലഭിച്ചിരുന്നു അദ്ദേഹത്തിന്. ഈ അഭിനയ പ്രതിഭയ്ക്ക് രാജ്യം പത്മ ശ്രീ വരെ നല്‍കി ആദരിച്ചിരുന്നു. മണ്‍മറഞ്ഞിട്ട് കൊല്ലങ്ങള്‍ ആയെങ്കിലും മലയാള സിനിമയും ആരാധകരും അദ്ദേ ഹത്തെയും മനോഹരമായി ചെയ്തുവച്ച കഥാപാത്രങ്ങളെയും ഇന്നും ഓര്‍ക്കുകയാണ്.മകന്‍ മുരളി ഗോപിയും ഇന്ന് സിനിമയില്‍ സജീവമാണ്.

ഇപ്പോഴിതാ തന്റെ പിതാവിന്റെ ഓര്‍മ്മദിനത്തില്‍ ഒരു കുറിപ്പ് പങ്കിട്ടിരിക്കുകയാണ് മുരളി ഗോപി. ഇന്ന് അച്ഛന്റെ ഓര്‍മ്മദിനം. ഫോട്ടോ എടുക്കുന്നതിലോ അത് ആല്‍ബങ്ങളിലാക്കി സൂക്ഷിക്കുന്നതിലോ അച്ഛന്‍ ഒരിക്കലും ശ്രദ്ധ കാട്ടിയിരുന്നില്ല. വിരളമായതുകൊണ്ടുതന്നെ, കൈയ്യിലുള്ള ഓരോ ചിത്രവും അമൂല്യം. 1986ഇല്‍, തന്റെ 49ആം വയസ്സില്‍, അച്ഛന്‍ പക്ഷാഘാതമേറ്റ് വീണു. വലിയ മനോയുദ്ധങ്ങളുടെ നാലഞ്ച് വര്‍ഷങ്ങള്‍ കടന്നുപോയി.

1990കളുടെ തുടക്കത്തില്‍, എന്റെ ഓര്‍മ്മ ശരിയെങ്കില്‍, അന്ന് മാതൃഭൂമിയുടെ താരഫോട്ടോഗ്രാഫറായിരുന്ന ശ്രീ. രാജന്‍ പൊതുവാള്‍ വീട്ടില്‍ വന്ന് പകര്‍ത്തിയ ഫോട്ടോഗ്രാഫുകളില്‍ ഒന്നാണിത്. ‘ഒന്ന് തിരിഞ്ഞ്, ഈ വശ ത്തേക്ക് ഒന്ന് നോക്കാമോ, സാര്‍?’ അദ്ദേഹം തിരക്കി. ആ നോട്ടമാണ് ഈ ചിത്രം.

പിന്നീട് ഒരുപാടുതവണ ഈ ഫോട്ടോയിലെ അച്ഛന്റെ കണ്ണുകളില്‍ നോക്കി ഞാന്‍ ഇരുന്നിട്ടുണ്ട്. അതുവരെ യുള്ള ജീവിതത്തെ മുഴുവന്‍ ഓര്‍മ്മിച്ചെടുത്ത്., കൂട്ടലും കിഴിക്കലും ഒന്നുമില്ലാതെ, കണ്ടതിനേയും കൊണ്ട തിനേയും എല്ലാം ഒരു നിമിഷം കൊണ്ട് ഒരുപോലെ അടുക്കിപ്പൊക്കി, അതിനെയാകെ ഇമവെട്ടാതെ അഭി മുഖീകരിച്ചപോലെ, ഒരു തിരിഞ്ഞുനോട്ടം. ഈ അനുഗ്രഹീത കലാകാരന്‍ എന്നും മലയാളി മനസിലുണ്ടാകു മെന്നാണ് ആരാധകര്‍ കമന്റു ചെയ്യുന്നത്.

Comments are closed.