വീണ്ടും അഭിനയിക്കണം എന്ന് പറഞ്ഞപ്പോ മുഖം കറുപ്പിച്ചു. മൗനാനുവാദം തന്ന കുട്ടികളുടെ അച്ഛന്‍, മകനെ പിരിഞ്ഞിരിക്കുന്നത് ആദ്യമായി; വിശേഷങ്ങള്‍ പങ്കിട്ട് നിയ

നിരവദി സീരിയലുകളിലൂടെ ആരാധകരുടെ വളരെ പ്രിയപ്പെട്ട താരമായി മാറിയ നടിയാണ് നിയ. എന്നാല്‍ വിവാഹ ശേഷം താരം അമേരിക്കയിലേയ്ക്ക് മാറിയിരുന്നു. രണ്ട് മക്കളുമായി സന്തോഷമായി ജീവിക്കുകയാ യിരുന്ന നിയ അടുത്തിടെ നാട്ടില്‍ എത്തിയിരുന്നു. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമാണ് നിയ. ഇപ്പോ ഴിതാ താന്‍ വീണ്ടും അഭിനയത്തിലേയ്ക്ക് എത്തുന്നുവെന്ന് തുറന്ന് പറയുകയാണ് താരം. തിരുവനന്തപുരത്തേ ക്ക് വന്നതിന് ശേഷമാണ് താന്‍ സീരിയലിലേക്ക് വീണ്ടുമെത്തിയെന്ന് നടി വ്യക്തമാക്കുന്നത്. മാത്രമല്ല തിരിച്ച് സീരിയലില്‍ അഭിനയിക്കാന്‍ പോവുകയാണെന്ന് പറഞ്ഞപ്പോള്‍ വീട്ടുകാരുടെ മറുപടി എന്താണെന്നുള്ളതും നിയ സൂചിപ്പിച്ചു.

‘ഇളയ മകന്‍ ജനിച്ചതിനു ശേഷം ജീവിതം ആകെ മാറി പോയി അവനെ പിരിഞ്ഞു ഇരിക്കാനേ വയ്യ അങ്ങനെ 1147 ദിവസങ്ങള്‍ കടന്നു പോയി ഇനിയുള്ള 3 ദിവസങ്ങള്‍ ഞാനും മകനും ആദ്യമായി പിരിഞ്ഞു ഇരിക്കാന്‍ പോകുന്നു. അവനോട് ‘അമ്മ തിരുവനന്തപുരം പോകുവെന്നും ഷൂട്ടിങ്ങിനു പോകുവാണെന്നും എല്ലാം പറഞ്ഞു മനസ്സില്‍ ആക്കിയിട്ടുണ്ട്.

ടോയ്സ് കൊണ്ട് വരാം എന്ന് പറഞ്ഞപ്പോള്‍ സന്തോഷത്തോടെ യാത്രയാക്കി. മക്കളെ പൊന്നു പോലെ നോക്കി തരുന്ന പാപ്പയോടും മമ്മിയോടും, തിരിച്ചു സീരിയലില്‍ അഭിനയിക്കണം എന്ന് പറഞ്ഞപ്പോ മുഖം കറുപ്പിച്ചു മൗനാനുവാദം തന്ന കുട്ടികളുടെ അച്ഛനോടും സ്നേഹമെന്നാണ് നിയ കുറിച്ചത്‌.

2014 ല്‍ കോളേജില്‍ പഠിക്കുമ്പോള്‍ ചാനലില്‍ അവതാരകയായിട്ടാണ് നിയയുടെ അഭിനയ തുടക്കം. പിന്നീട് ‘മിസിങ്’ എന്ന തെലുങ്ക് സിനിമയിലെ മൂന്ന് നായികമാരില്‍ ഒരാളായിട്ടും അഭിനയിച്ചു. ആദ്യ സീരിയലായ കല്യാണിയില്‍ നിയ തിളങ്ങി. ടൈറ്റില്‍ റോളില്‍ അഭിനയിച്ചത്. കല്യാണി വലിയ ഹിറ്റായതോടെ നിരവധി അവസരങ്ങള്‍ മലയാളത്തിലും തമിഴിലും താരത്തിന് ലഭിച്ചു.

Comments are closed.