അവള്‍ നിറ്റാരയാണ്, നൂലുകെട്ടിന് പിന്നാലെ മറ്റൊരു സന്തോഷവും പങ്കിട്ട് പേളി മാണി ; പോസറ്റീവ് കമന്റുകളുമായി ആരാധകര്‍

പേളി മാണിക്ക് ഒരു മാസത്തിന് മുന്‍പാണ് രണ്ടാമത്തെ കുട്ടി ജനിച്ചത്. കഴിഞ്ഞ ദിവസം മുതലാണ് പേളി വീ ണ്ടും തന്‍രെ ചാനലില്‍ സജീവമായത്.ഇളയമകളുടെ നൂലുകെട്ട് വീഡിയോയിലൂടെയാണ് പേളി വീണ്ടും സജീ വമായത്. നിറ്റാരയെന്നാണ് ഇളയ മകള്‍ക്ക് താരം പേരിട്ടിരിക്കുന്നത്. ഇപ്പോഴിതാ നിറ്റാരയുടെ ഡെലിവറി സ്‌റ്റോ റിയും താരം പങ്കിട്ടിരിക്കുകയാണ്.

രണ്ട് വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് ഇരുവര്‍ക്കും നിലയെന്ന മകല്‍ ജനിച്ചത്. നിലയുടെ ഡെലിവറി വീഡിയോയും വന്‍ വൈറലായിരുന്നു. ആരാധകരും നിറ്റാരയുടെ ഡെലിവറി സ്‌റ്റോറിക്കായി കാത്തിരിക്കുകയായിരുന്നു. ജനു വരി 13ന് വൈകിട്ട് ആറേ അമ്പത്തിരണ്ടിനാണ് പേളി രണ്ടാമത്തെ കുഞ്ഞിന് ജന്മം നല്‍കിയത്. സുഖപ്രസവ മായിരുന്നു. പിറന്നപ്പോള്‍ കുഞ്ഞിന്റെ ഭാരം 3.3 കിലോയായിരുന്നു.

ഡേറ്റ് ഡോക്ടര്‍മാര്‍ പറഞ്ഞിരുന്നത് ജനുവരി 19 എന്നായിരുന്നുവെങ്കിലും വീട്ടില്‍ വെച്ച് തന്നെ തനിക്ക് വേദന തുടങ്ങിയെന്നും അതുകൊണ്ട് തന്നെ ഉടനടി ആശുപത്രിയില്‍ അഡ്മിറ്റാവുകയായിരുന്നു. നിലയെ പ്രസവിക്കാ നായി രണ്ട് ദിവസത്തോളം തനിക്ക് ആശുപ ത്രിയില്‍ അഡ്മിറ്റാകേണ്ടി വന്നിരുന്നു. എന്നാല്‍ നിറ്റാരയ്ക്ക് അത് വേണ്ടി വന്നില്ലെന്ന് പറയുകയാണ് വീഡിയോയില്‍ പേളി മാണി.

വീട്ടില്‍ നിന്നും ആശുപത്രിയില്‍ എത്തുമ്പോള്‍ തന്നെ ആറ് സെന്റിമീറ്റര്‍ ഡയലേഷന്‍ സംഭവിച്ച് കഴിഞ്ഞി രുന്നു. പേളിക്കൊപ്പം ശ്രീനിഷും ലേബര്‍ റൂമില്‍ കയറിയിരുന്നു. കുഞ്ഞിനെ കയ്യില്‍ കിട്ടിയപ്പോള്‍ പേളി കര യുന്നതും വീഡിയോയില്‍ കാണാം. അനിയത്തികുട്ടിയെ നില ആദ്യമായി കാണുന്നതും വീഡിയോയിലുണ്ട്. യൂ ട്യൂബില്‍ ട്രെന്‍ഡിങ്ങിലാണ് ഈ വീഡിയോ എത്തിയിരിക്കുന്നത്. നിരവധി പേരാണ് വീഡിയോയ്ക്ക് കമന്റു കളും ആശംസകളുമായി എത്തിയിരിക്കുന്നത്.

Comments are closed.