പൂനം മരിച്ചിട്ടില്ല. ഞാന്‍ ജീവനോടെയുണ്ടെന്ന് വീഡിയോ പങ്കിട്ട് നടി, മരണ വാര്‍ത്തയ്ക്ക് കാരണം അതാണ്; ചീപ്പ് പബ്ലിസിറ്റിക്കായി ഇത്തരം പ്രവര്‍ത്തികള്‍ ചെയ്യരുതെന്ന് സോഷ്യല്‍ മീഡിയ

ഇന്നലെ ഇന്ത്യന്‍ മീഡിയാസെല്ലാം ഏറ്റെടുത്ത ഒരു മരണം തന്നെ ആയിരുന്നു പൂനത്തിന്റേത്. ബോളിവുഡ് താരവും നഗ്ന മോഡലുമായ പൂനം സെര്‍വിക്കല്‍ ക്യാന്‍സര്‍ മൂലം തന്‍രെ മുപ്പത്തിരണ്ടാമത്തെ വയസില്‍ മരണപ്പെട്ടുവെന്നും ഏറെ ദുഖകരമായ വാര്‍ത്ത നിങ്ങളെ അറിയിക്കുന്നതില്‍ ഞങ്ങളും ദുഖിതരാണെന്നും താരത്തിന്‍രെ ആത്മാവിന് ആദരാഞ്ജലികള്‍ നേരുകയെന്നും താരത്തിന്‍രെ മാനേജര്‍ ഇന്നലെ രാവിലെ പൂനത്തിന്‍രെ തന്നെ സോഷ്യല്‍ മീഡിയ അക്കൗണ്ടില്‍ അറിയിച്ചതോടെയാണ് ഈ വാര്‍ത്ത ലോകം അറിഞ്ഞത്. പൂനത്തിന്‍രെ വ്യക്തി ജീവിതവും വളര്‍ച്ചയും വിവാദങ്ങളുമെല്ലാം ഇന്നലെ മീഡിയ ചര്‍ച്ച ചെയ്തിരുന്നു. ഇപ്പോഴിതാ മരിച്ച പൂനം തിരിച്ചെത്തിയിരിക്കുകയാണ്. സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച വീഡിയോയിലൂടെയാണ് പൂനം പാണ്ഡെ തന്റെ മരണ വാര്‍ത്തകള്‍ നിഷേധിച്ചു കൊണ്ട് രംഗത്തെത്തിയിരിക്കുന്നത്.

തന്റെ മരണ വാര്‍ത്ത മന പൂര്‍വ്വം സൃഷ്ടിച്ചതാണെന്നും സെര്‍വിക്കല്‍ ക്യാന്‍സറിനെക്കുറിച്ച് ആളുകളില്‍ ബോധവത്കരണം നടത്താന്‍ വേണ്ടിയാണെന്നാണ് പൂനം പാണ്ഡെ പറയുന്നത്. ”ഞാന്‍ ജീവനോടെയുണ്ട്. സെര്‍വിക്കല്‍ ക്യാന്‍സര്‍ വന്ന് മരിച്ചിട്ടില്ല. നിര്‍ഭാഗ്യവശാല്‍, സെര്‍വിക്കല്‍ ക്യാന്‍സര്‍ മൂലം ജീവന്‍ നഷ്ടമായ നൂറുകണക്കിന് സ്ത്രീകളെക്കുറിച്ച് അങ്ങനെ പറയാന്‍ സാധിക്കില്ല. അവര്‍ക്ക് ഒന്നും ചെയ്യാന്‍ പറ്റാതിരുന്നതു കൊണ്ടല്ല, എന്തു ചെയ്യണമെന്ന് അവര്‍ക്ക് യാതൊരു ധാരണയും ഉണ്ടായിരുന്നില്ലെന്ന് പൂനം പറയുന്നു. മറ്റു ക്യാന്‍സറുകളെ അപേക്ഷിച്ച് സെര്‍വിക്കല്‍ ക്യാന്‍സര്‍ പ്രതിരോധിക്കാന്‍ സാധിക്കുന്ന ഒന്നാണെന്ന് പറയാ നാണ് ഞാന്‍ വന്നിരിക്കുന്നത്. ചെയ്യേണ്ടത് ടെസ്റ്റുകള്‍ നടത്തുക, എച്ച്പിസി വാക്സിന്‍ എടുക്കുക എന്നത് മാത്രമാണ്.

ഈ രോഗം മൂലം ഇനിയൊരു ജീവനും നഷ്ടമാകില്ലെന്ന് ഉറപ്പു വരുത്താന്‍ നമുക്കത് ചെയ്യാമെന്നും പൂനം പാണ്ഡെ പറയുന്നു. തന്റെ പേജില്‍ പങ്കുവച്ച പൂനം പാണ്ഡെയുടെ വീഡിയോ പെട്ടെന്ന് വൈറലായി മാറിയിരിക്കുക യാണ്. ഇത് വളരെ മോശം പ്രവണതയാണംന്നും കേവലം ചീപ്പ് പബ്ലിസിറ്റി സ്റ്റണ്ടിന് വേണ്ടി ഇത്തരം പ്രവര്‍ ത്തികള്‍ ചെയ്യരുതെന്നും ഇത്രയും ജനങ്ങളെ മണ്ടന്‍മാരാക്കരുതെന്നും നിങ്ങള്‍ ജീവനോടെ ഇരിക്കുന്നതില്‍ സന്തോഷമെന്നും ആരാധകര്‍ കമന്റു ചെയ്യുന്നുണ്ട്. പൂനത്തിന്‍രെ മരണ വാര്‍ത്ത വളരെ പെട്ടെന്നായതിനാല്‍ തന്നെ അധികമാരും വിശ്വസിച്ചിരുന്നില്ല.

രണ്ട് ദിവസം മുമ്പും ആരോഗ്യവതിയായി സോഷ്യല്‍ മീഡിയയില്‍ പൂനം നോര്‍മലായി തന്നെ എത്തിയിരുന്നു. എന്നാല്‍ പിന്നാലെ താരം മരിച്ചുവെന്ന് സ്ഥിരീകരിച്ച് പൂനത്തിന്റെ മാനേജര്‍ രംഗത്തെത്തിയതിനാല്‍ സത്യം തന്നെയാണെന്ന് മിക്കവരും വിശ്വസിച്ചു.. മാത്രമല്ല പൂനത്തിന്‍രെ മൃതദേഹം സംസ്‌കരിക്കുന്നതിനെ പറ്റിയോമറ്റ് വിവരങ്ങളോ ഇവരുടെ ബന്ധുക്കളോ അടുത്ത വൃത്തങ്ങളോ അറിയിച്ചിരുന്നില്ല. അതെല്ലാം സംശയ നിഴലില്‍ തന്നെ ആയിരുന്നു.

Comments are closed.