അച്ഛന്‍ ഐസിയുവില്‍ കിടക്കുമ്പോല്‍ പോലും ബഡായി ബംഗ്ലാവില്‍ ഞാന്‍ ഷോ ചെയ്തിട്ടുണ്ട്. ഒരു ആര്‍ട്ടിസ്റ്റിന്റെ ജീവിതം അങ്ങനെയാണ്; പ്രസീത

പ്രസീത മേനോന്‍ എന്ന താരം ആരാധകര്‍ക്ക് വലിയ ഇഷ്ടമാണ്. സിനിമയിലും സീരിയലിലുമെല്ലാം താരം വള രെ സജീവമാണ്. ബഡായി ബംഗ്ലാവിലൂടെയാണ് താരം കൂടുതല്‍ ജനപ്രീതി നേടിയത്. കോമഡികള്‍ പറഞ്ഞ് ചിരിപ്പിക്കുന്ന അമ്മായി അന്ന് പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിച്ചിരുന്നെങ്കിലും തന്‍രെ ജീവിതത്തില്‍ നിരവധി ദുഖങ്ങള്‍ ആ സമയത്തുണ്ടായിരുന്നുവെന്നും അതെല്ലാം മറച്ചുവെച്ചാണ് താന്‍ അഭിനയിച്ചതെന്നും താരം പറയുന്നു. പ്രൊഫഷണലി വക്കീലാണ് പ്രസീത.

എങ്കിലും താന്‍ ബഡായി ബംഗ്ലാവിലെ അമ്മായി ആയിട്ടാണ് ആരാധകര്‍ കാണുന്നത്. ഇപ്പോള്‍ സിനിമാ കമ്പി നിയും സ്റ്റാര്‍ട്ട് ചെയ്തിട്ടുണ്ട് താരം. ഇപ്പോഴിതാ തന്റെ അഭിമുഖത്തില്‍ ബഡായി ബംഗ്ലാവിലെ അനുഭവങ്ങളെ കുറിച്ചും പ്രസീത സംസാരിക്കുന്നുണ്ട്. ഷോയില്‍ ഒന്നും പ്ലാന്‍ ചെയ്ത് ചെയ്യുന്നതല്ല. പാട്ട് ഇട്ട് ഡാന്‍സ് കളിച്ചോ എന്ന് പറഞ്ഞാല്‍ കളിക്കും. അവിടെ ഇമേജ് കോണ്‍ഷ്യസ് ഇല്ല. ഒരു ആര്‍ട്ടിസ്റ്റിന്റെ ജീവിതം അങ്ങനെയാണ്. അച്ഛന്‍ ഐസിയുവില്‍ കിടക്കുമ്പോല്‍ പോലും ബഡായി ബംഗ്ലാവില്‍ ഞാന്‍ ഷോ ചെയ്തിട്ടുണ്ട്.

കംപ്ലീറ്റ് ഓക്കെയാണെങ്കില്‍ വന്നാല്‍ മതി എന്ന് പ്രോഗ്രാം പ്രൊഡ്യൂസര്‍ ഡയാന പറഞ്ഞിരുന്നു. പക്ഷെ ഇന്റ സ്ട്രിയിലേക്ക് വന്നപ്പോള്‍ അച്ഛനും അമ്മയും തന്ന ആദ്യത്തെ പാഠം, ഒരു പ്രോജക്ട് കമ്മിറ്റ് ചെയ്തു കഴിഞ്ഞാല്‍, അത് മറ്റുള്ളവര്‍ക്ക് ബുദ്ധിമുട്ടുകള്‍ ഇല്ലാതെ ചെയ്ത് കൊടുക്കണം എന്നാണ്. എല്ലാ സജ്ജീകരണങ്ങളോടെയും ഷോ എന്നെ കാത്ത് നില്‍ക്കുമ്പോള്‍ എനിക്ക് വ്യക്തിപരമായ കാരണങ്ങള്‍ പറഞ്ഞ് ഒഴിഞ്ഞു മാറാന്‍ പറ്റില്ല, അപ്പോള്‍ അത് മാറ്റി വച്ച് ചെയ്യുക തന്നെ.

കരച്ചില്‍ അടക്കി പിടിച്ചാണ് അന്ന് ആ ഷോ ചെയ്തത്. അതിന് ശേഷം ഞാന്‍ ഹോസ്പിറ്റലില്‍ വിളിച്ചു കാര്യങ്ങള്‍ തിരക്കി. കുഴപ്പമില്ല, ഡോക്ടര്‍ വന്നു നോക്കി, അച്ഛന്‍ ഓകെയാണ് എന്ന് പറഞ്ഞു. പക്ഷെ ആ നിമിഷം അനുഭവി ച്ചത് അനുഭവിച്ചതുതന്നെയാണെന്നും താരം പറയുന്നു.

Comments are closed.